ഓർക്കിഡ്; അമിത പരിചരണം ആപത്ത്
നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും.

കേരളത്തിന്റെ തനത് കാലാവസ്ഥയിൽ വളരെ ലളിതമായ പരിചരണം നൽകി നന്നായി ഓർക്കിഡുകൾ വളർത്താം. ഒരുകാര്യം ഓർക്കിഡ് വളർത്തുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു അമിതമായ പരിചരണമാണ്.
ഓർക്കിഡിന്റെ ഏറ്റവും വലിയ ശത്രു അമിത പരിചരണം ആണ്. ചെടികൾ നനച്ചു കൊടുക്കുന്നതും വളമിടുന്നതും കൂടുതലായാൽ ഓർക്കിഡ് ചെടികൾ വേഗത്തിൽ നശിച്ചുപോകും.
നേരിട്ട് ചെടിയിൽ പതിക്കുന്ന തീവ്രമായ സൂര്യപ്രകാശം ഇവയ്ക്ക് അധികം താങ്ങുവാൻ കഴിയില്ല. നന്നായി നനഞ്ഞ് വളരെ നന്നായി വാർന്നു പോകുന്ന ജലസേചനം ആണ് ചെടികൾക്ക് ഒരുക്കേണ്ടത്.
നനക്കൽ വേനൽ കാലങ്ങളിൽ എല്ലാ ദിവസവും, അല്ലാതുള്ള സമയത്ത് ഒന്നിടവിട്ടോ, മൂന്ന് ദിവസത്തിൽ ഒരിക്കലോ മതിയാവും.
ഓർക്കിഡുകൾ നടാൻ ഉപയോഗിക്കുന്ന ചട്ടി ധാരാളം വായു സഞ്ചാരം കിട്ടുന്നവ ആയിരിക്കണം. മരത്തിന്റെ റീപ്പർ ഉപയോഗിച്ച് തയ്യാറാക്കിയ പെട്ടികൾ, നിറയെ ദ്വാരങ്ങൾ ഉള്ള മൺ ചട്ടികൾ, പ്ലാസ്റ്റിക് ചട്ടികൾ എന്നിവയൊക്കെ ഉപയോഗിക്കാം.
പൂവുകൾ കൊഴിഞ്ഞു കഴിഞ്ഞാൽ പൂക്കൾ വന്ന തണ്ട് അതിന്റെ തുടക്കഭാഗത്ത് നിന്നും വൃത്തിയുള്ള ഒരു കത്തി വച്ച് മുറിച്ച് മാറ്റുക. വീണ്ടും പൂക്കൾ ഉണ്ടാകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ചെടികൾ നന്നായി നനച്ച ശേഷം, എൻപികെ മിശ്രിതം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയത് ആഴ്ചയിൽ രണ്ടു പ്രാവശ്യം സ്പ്രേ ചെയ്യുന്നത് നല്ലതാണ്.