വിലകുറഞ്ഞതും സുരക്ഷിതവുമായ അഞ്ച് കാറുകൾ
ഇന്ത്യൻ കാർ വിപണിയിൽ സുരക്ഷാ ഫീച്ചറുകൾക്ക്, പ്രത്യേകിച്ച് എഡിഎഎസ് (ADAS) സംവിധാനങ്ങൾക്ക് പ്രാധാന്യം ഏറുകയാണ്. മഹീന്ദ്ര XUV 3XO, ടാറ്റ നെക്സോൺ, ഹോണ്ട അമേസ് തുടങ്ങിയ താങ്ങാനാവുന്ന വിലയിലുള്ള നിരവധി കാറുകൾ ഇപ്പോൾ ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ സുരക്ഷ
പുതിയ കാർ വാങ്ങുമ്പോൾ ഇന്ത്യക്കാർ ഇപ്പോൾ കൂടുതൽ സുരക്ഷാ ബോധമുള്ളവരാണ്. ഇത് എഡിഎഎസ് സുരക്ഷാ ഫീച്ചറുള്ള കാറുകളുടെ ആവശ്യകതയിൽ വലിയ വർദ്ധനവിന് കാരണമായി.
ഇതാ ചില ജനപ്രിയ കാറുകൾ
ഇന്ത്യയിൽ എഡിഎഎസ് ഫീച്ചറുമായി വരുന്ന താങ്ങാവുന്ന വിലയുള്ള ചില ജനപ്രിയ കാറുകളെ പരിചയപ്പെടാം.
മഹീന്ദ്ര XUV 3XO
മഹീന്ദ്ര എസ്‌യുവികൾ അവയുടെ കരുത്തുറ്റ ഘടനയ്ക്കും സുരക്ഷാ സവിശേഷതകൾക്കും ജനപ്രിയമാണ്. മഹീന്ദ്രയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നാണ് XUV 3XO, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും സവിശേഷതകൾ നിറഞ്ഞതും സുരക്ഷ നിറഞ്ഞതുമായ കാറുകളിൽ ഒന്നാണിത്. സുരക്ഷയുടെ കാര്യത്തിൽ, XUV 3XO യുടെ AX5 L, AX7 L വേരിയന്റുകളിൽ ലെവൽ 2 ADAS സ്യൂട്ടുണ്ട്. AX5 L വേരിയന്റിന് 13.77 ലക്ഷം (ഓൺ-റോഡ്, മുംബൈ) ആണ് വില
ടാറ്റാ നെക്സോൺ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായ ടാറ്റ നെക്‌സോൺ, സുരക്ഷ, സുഖസൗകര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയുടെ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ടാറ്റ നെക്‌സോണിന്റെ ടോപ്പ്-സ്പെക്ക് ഫിയർലെസ്+ പിഎസ് വേരിയന്റിൽ ഒരു ADAS സ്യൂട്ട് ഉണ്ട്. ഈ വേരിയന്റിന് 16.05 ലക്ഷം (ഓൺ-റോഡ്, മുംബൈ) വിലയുണ്ട്.
ഹോണ്ട സിറ്റി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ സിറ്റിയിൽ ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട് ഉൾപ്പെടുന്നു. 15.10 ലക്ഷം മുതൽ (ഓൺ-റോഡ്, മുംബൈ) വില ആരംഭിക്കുന്നു. ഹോണ്ട സിറ്റിയിലെ സുരക്ഷാ സവിശേഷതകൾ ലെവൽ 2 ADAS സ്യൂട്ടിന് സമാനമാണ്
ഹ്യുണ്ടായി വെന്യു
ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ADAS വാഗ്ദാനം ചെയ്യുന്ന SUV ആണ് വെന്യു. 13.59 ലക്ഷം (ഓൺ-റോഡ്, മുംബൈ) വിലയുള്ള ടോപ്പ്-സ്പെക്ക് SX (O) വേരിയന്റിൽ ഹ്യുണ്ടായി വെന്യു ADAS വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട അമേസ്
ഈ ലിസ്റ്റിൽ ADAS ഉള്ള ഏറ്റവും താങ്ങാനാവുന്ന കാർ ഹോണ്ടയുടെ എൻട്രി ലെവൽ കാറായ അമേസ് ആണ്. ടോപ്പ്-സ്പെക്ക് ZX വേരിയന്റിൽ നിന്ന് ലഭ്യമാകുന്ന ADAS സജ്ജീകരിച്ച അമേസിന്റെ വില 10.83 ലക്ഷം (ഓൺ-റോഡ്, മുംബൈ) മുതൽ ആരംഭിക്കുന്നു. സിറ്റിയുമായി മിക്ക എഡിഎഎസ് ഫംഗ്ഷനുകളും അമേസ് പങ്കിടുന്നു.

