ഹ്യുണ്ടായി കമ്പനിയുടെ മുത്ത്; ടാഗ് ധരിച്ച ഇവൻ ചില്ലറക്കാരനല്ല
തെരുവില്‍ അലഞ്ഞുനടക്കുന്നതിനിടയില്‍ പ്രൈം ഡീലര്‍ഷിപ്പിലെ ജീവനക്കാരോട് ചങ്ങാത്തത്തിലായ നായയെ ഏറ്റെടുത്ത് ഹ്യുണ്ടായി. ഹോണററി ജീവനക്കാരനായി നിയമനം മാത്രമല്ല, ഡീലര്‍ഷിപ്പില്‍ എല്ലാവരോടും സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ടക്സോണ്‍ പ്രൈം എന്ന് പേരിട്ടിരിക്കുന്ന ഈ നായയ്ക്കുണ്ട്. മെയ് മാസമാണ് ഈ നായയെ ഹ്യുണ്ടായി തൊഴിലാളിയായി ഏറ്റെടുത്തത്.

ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുന്നത് ഒരു നായയാണ്.

അമ്പരക്കാന്‍ വരട്ടെ ഈ വര്‍ഷത്തെ മികച്ച തൊഴിലാളിക്കുള്ള അവാര്‍ഡ് അടക്കം നേടിയ ടക്സോണ്‍ പ്രൈമാണ് സമൂഹമാധ്യമങ്ങളിലെ താരം.

ബ്രസീലിലെ പ്രൈം ഡീലര്‍ഷിപ്പിന് വെളിയില്‍ മിക്ക സമയത്തും കണ്ടിരുന്ന തെരുവുനായയെ ഹ്യുണ്ടായി ദത്തെടുക്കുകയായിരുന്നു.

സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളോടും ഉപഭോക്താക്കളോടുമുള്ള നായയുടെ പെരുമാറ്റമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്.

ഹോണററി ജീവനക്കാരനായാണ് ടക്സോണ്‍ പ്രൈമിനെ നിയമിച്ചിരിക്കുന്നത്. സ്വന്തമായി ഐഡി കാര്‍ഡ് അടക്കമുള്ളവ നല്‍കിയാണ് ഹ്യുണ്ടായി തെരുവുനായയെ സ്ഥാപനത്തിന്‍റെ ഭാഗമാക്കിയത്.

മെയ് മാസമാണ് ഏകദേശം ഒരുവയസ് പ്രായം വരുന്ന ഈ നായയെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പ് ദത്തെടുത്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ പുതിയ ജീവനക്കാരനേക്കുറിച്ച് ഹ്യുണ്ടായി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യക്തമാക്കിയത്.

സഹപ്രവര്‍ത്തകരേയും ഉപഭോക്താക്കളേയും ഇതിനോടകം തന്‍റെ സമീപനം കൊണ്ട് ടക്സോണ്‍ പ്രൈംം കീഴടക്കിയതായാണ് ഹ്യുണ്ടായി വിശദമാക്കുന്നത്.

ട്വിറ്ററും ഇന്‍സ്റ്റഗ്രാമും അടക്കം സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ടക്സോണിന്‍റെ വിശേഷങ്ങളോട് പ്രതികരിക്കുന്നത്.

ബ്രസീലില്‍ മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ ജോലി ലഭിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞവര്‍ഷം അഭയം തേടി ബ്രസീല്‍ ഓര്‍ഡര്‍ ഓഫ് അറ്റോണി കെട്ടിടത്തിലെത്തിയ പൂച്ചയ്ക്ക് ഒരു സ്ഥാപനം ജോലി നല്‍കിയിരുന്നു.