കിടുവാണ് പുത്തന്‍ ഡിസ്‍കവറി!

First Published 19, Nov 2020, 11:28 AM

ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്‍റെ പുത്തന്‍ ഡിസ്‍കവറി എത്തിക്കഴിഞ്ഞു. വാഹനത്തിന്‍റെ വിശേഷങ്ങള്‍ അറിയാം

മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്‍റ് റോവറിന്‍റെ

ഫാമിലി പ്രീമിയം എസ് യു വി ആയ ഡിസ്‍കവറിയുടെ പരിഷ്‍കരിച്ച പതിപ്പ്  വിപണിയില്‍.  ഏറ്റവും പുതിയതും ശക്തവുമായ

ആറ് സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍, നൂതന പിവി പ്രോ ഇന്‍ഫോടൈന്‍മെന്‍റ്, മികച്ച സൗകര്യങ്ങള്‍

എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഡിസ്‍‍കവറിയെന്ന് കമ്പനി പറയുന്നു.

ഏഴ് സീറ്റുകളുളള പ്രീമിയം എസ് യു വി ആണിത്. ലാന്‍ഡ് റോവറിന്‍റെ പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇവിഎ 2.0) അടിസ്ഥാനമാക്കിയുളള  ഡിസ്കവറി പുതിയ തലത്തിലുള്ള ആധുനികതയും കാര്യക്ഷമതയും വാഹനത്തിന് പ്രദാനം ചെയ്യുന്നു.

.ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചര്‍ സഹിതമുളള പുതിയ സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് കൂടുതല്‍ മികച്ച രൂപം സൃഷ്ടിക്കുന്നു, അതേസമയം ആനിമേറ്റഡ് സ്വീപ്പിംഗ് ഫ്രണ്ട്, റിയര്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വ്യക്തമായ കാഴ്ച നല്‍കുന്നു.

പുതുക്കിയ ഫ്രണ്ട് ബമ്പറില്‍ വിശാലമായ ബോഡികളര്‍ ഗ്രാഫിക് സവിശേഷതകളും വാഹനത്തിലുണ്ട്. പുതിയ ഡിസ്‍കവറിയില്‍ പിന്‍ഭാഗത്ത് സിഗ്നേച്ചര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉണ്ട്. നൂതന ബ്ലൂടൂത്ത് സാങ്കേതികവിദ്യയ്ക്ക് ഒരേസമയം രണ്ട് സ്‍മര്‍ട്ട് ഫോണുകളെ ബന്ധിപ്പിക്കാന്‍ കഴിയും. സിഗ്നല്‍ ബൂസ്റ്റിംഗ് സാങ്കേതികവിദ്യയുള്ള വയര്‍ലെസ് ചാര്‍ജിംഗും ലഭ്യമാണ്.

യാത്രക്കാരുടെ സുഖസൌകര്യം ഉറപ്പാക്കാനായി ക്യാബിന്‍ എയര്‍ അയോണൈസേഷന്‍ വാഹനത്തിലുണ്ട്. ഇത് അകത്തേക്ക് വരുന്ന വായുവിനെ പരിശോധിക്കുകയും അതിന്‍റെ ഗുണനിലവാരം അളക്കുകയും ക്യാബിനില്‍ അലര്‍ജിയുണ്ടാക്കുന്ന വിഷവസ്തുക്കള്‍, ദോഷകരമായ കണികകള്‍ എന്നിവയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

എട്ട് ഉപകരണങ്ങള്‍ വരെ ലിങ്കുചെയ്യാന്‍ പ്രാപ്തിയുള്ള ഓണ്‍ബോര്‍ഡ് 4 ജി വൈഫൈ ഹോട്ട്സ്പോട്ടും വാഹനത്തിലുണ്ട്. ഏഴ് സീറ്റുകള്‍ ഉപയോഗിക്കുമ്പോഴും 258 ലിറ്റര്‍ ലഗേജ് സൗകര്യം ഉണ്ട്. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുളള സൗകര്യവും ഒരുക്കിയിരിക്കുന്നു.

സെന്‍ട്രല്‍ ടച്ച്സ്ക്രീന്‍ ഉപയോഗിച്ച് ഇന്‍റലിജന്‍റ് സീറ്റ് ഫോള്‍ഡ് സാങ്കേതികവിദ്യയിലൂടെ സീറ്റിംഗ് ലേ ഔട്ട് എളുപ്പത്തില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നു. മെച്ചപ്പെട്ട കാര്യക്ഷമത, പ്രകടനം എന്നിവയ്ക്കായി 48 വി മില്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (എംഎച്ച്ഇവി) ,പെട്രോള്‍, ഡീസല്‍ എന്നീ മൂന്ന് സ്ട്രെയിറ്റ് സിക്സ് ഇന്‍ജെനിയം എഞ്ചിനുകള്‍ പുതിയ ഡിസ്‍കവറി അവതരിപ്പിക്കുന്നു.