- Home
- Automobile
- Auto Blog
- കോളടിച്ചു, 10 ലക്ഷം വരെ വില വെട്ടിക്കുറച്ചു! ഈ അഞ്ച് ഇലക്ട്രിക് കാറുകൾക്ക് വൻ വിലക്കിഴിവ്
കോളടിച്ചു, 10 ലക്ഷം വരെ വില വെട്ടിക്കുറച്ചു! ഈ അഞ്ച് ഇലക്ട്രിക് കാറുകൾക്ക് വൻ വിലക്കിഴിവ്
ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യകത വർധിക്കുന്നു, ആദ്യ ഏഴ് മാസങ്ങളിൽ 90,000 യൂണിറ്റുകൾ വിറ്റു. ഉത്സവ സീസണിന് മുന്നോടിയായി, കമ്പനികൾ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു, ചില മോഡലുകളിൽ 10 ലക്ഷം രൂപ വരെ ലാഭിക്കാം.

ഇവികൾക്ക് വൻ ഡിമാൻഡ്
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ (ഇവി) ആവശ്യകതയിൽ സ്ഥിരമായ വർധനവുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വിൽപ്പനയിൽ വൻ മുന്നേറ്റം തുടരുന്നു.
ഇതാ കണക്കുകകൾ
കലണ്ടർ വർഷത്തിലെ ആദ്യ ഏഴ് മാസങ്ങളിൽ 90,000 യൂണിറ്റിലധികം വിറ്റഴിക്കപ്പെട്ടു.
വൻ വിലക്കവിവുകൾ
വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ഉത്സവ സീസണിലേക്ക് മുന്നോടിയായി വിൽപ്പനയിലെ ഈ കുതിപ്പ് നിലനിർത്താൻ, ഇലക്ട്രിക് വാഹന മേഖലയിലെ വലിയ കമ്പനികൾ ഈ മാസം വലിയ കിഴിവ് ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.
10 ലക്ഷം രൂപ വരെ ലാഭിക്കാം
മുൻനിര കാർ നിർമ്മാതാക്കൾ 2025 ആഗസ്റ്റിൽ അവരുടെ പല ഇലക്ട്രിക് മോഡലുകളിലും ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാറുകൾ വാങ്ങുന്നതിലൂടെ ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ വരെ ലാഭിക്കാം.
അഞ്ച് കാറുകൾ
കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഈ കാലയളവിൽ ഏറ്റവും കൂടുതൽ കിഴിവുകൾ ലഭിക്കുന്ന അഞ്ച് ഇലക്ട്രിക് കാറുകളുടെ കിഴിവുകളെക്കുറിച്ച് വിശദമായി അറിയാം
ഏറ്റവും വലിയകിഴിവുമായി കിയ ഇവി6
ഈ പട്ടികയിൽ കിയ ഇവി6 ഒന്നാം സ്ഥാനത്താണ്. ഈ കാലയളവിൽ കിയ ഇവി6-ൽ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപയിൽ കൂടുതൽ കിഴിവുകൾ ലഭിക്കും.
മഹീന്ദ്ര എക്സ്‌യുവി 400
ഈ കാലയളവിൽ മഹീന്ദ്ര എക്സ്‌യുവി 400-ൽ ഉപഭോക്താക്കൾക്ക് 2.50 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ലാഭിക്കാം.
എംജി ഇസഡ്എസ്
എംജി ഇസഡ്എസ് ഇവി വാങ്ങുമ്പോൾ, ഓഗസ്റ്റ് മാസത്തിൽ ഉപഭോക്താക്കൾക്ക് 2.50 ലക്ഷം രൂപ വരെ ലാഭിക്കാം.
സിട്രോൺ eC3
സിട്രോൺ eC3 വാങ്ങുന്നതിലൂടെ, ഓഗസ്റ്റ് മാസത്തിൽ 1.25 ലക്ഷം രൂപ വരെ ലാഭിക്കാം
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്
ഓഗസ്റ്റ് മാസത്തിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിൽ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാം.
നിരാകരണം
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.