ലോക്ക് ഡൗണ്‍ തീര്‍ന്നാല്‍ കാര്‍ വാങ്ങാന്‍ ജനം ഒഴുകും; കാരണങ്ങള്‍ ഇതാണ്!

First Published 6, May 2020, 3:10 PM

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ വാഹനവില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ കാറുകള്‍ക്കൊപ്പം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറു കാറുകള്‍ അഥവാ ഹാച്ച് ബാക്കുകള്‍ക്കായിരിക്കും ഏറെ പ്രിയമെന്നാണ് കണക്കുകൂട്ടലുകള്‍. അടുത്തിടെ മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം അഭിപ്രായപ്പെട്ടതോടെ ഇതു സംബന്ധിച്ച് വന്‍ചര്‍ച്ചയാണ് വാഹനലോകത്ത് നടക്കുന്നത്. എന്തൊക്കെയാവും ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ കാരണങ്ങള്‍?

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ആളുകള്‍ ശീലിച്ചുവരുന്ന സാമൂഹിക അകലം പാലിക്കല്‍ വാഹനമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മാരുതി മേധാവിയുടെ കണക്കുകൂട്ടല്‍.

ഇനിമുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനും മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യാനും മടിക്കുമെന്നും അതുകൊണ്ടുതന്നെ അവര്‍ സ്വന്തം വാഹനം എന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുമെന്നും ഇത് വാഹനവിപണിക്ക് ഗുണകരമാകുമെന്നും ഭാര്‍ഗവ പറയുന്നു.

"മറ്റൊരു യാത്രക്കാരനുമായി സ്ഥലം പങ്കിടാൻ ജനം ഭയപ്പെടും. അത് വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കും. ഇപ്പോഴുള്ള ഇതേ രീതിയില്‍ ആയിരിക്കില്ല ഭാവിയില്‍ രാജ്യം. വാങ്ങുന്നതിനോടുള്ള ആളുകളുടെ മനോഭാവം മാറും.” ഭാര്‍ഗവ പറയുന്നു.

ഭാർഗവയുടെ അഭിപ്രായങ്ങളെ ഒരു പരിധിവരെ പിന്തുണയ്ക്കുന്നതാണ് കൊവിഡ് 19 ആദ്യം ഭീഷണി ഉയര്‍ത്തി കടന്നുപോയ ചൈനയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. രോഗകാലത്തിനു മുമ്പുള്ളതിനേക്കാള്‍ ഡിമാന്‍റാണത്രെ ചൈനീസ് വാഹന വിപണിയില്‍ ഇപ്പോള്‍.

കൊവിഡ് 19 വൈറസ് വ്യാപനം അവസാനിച്ചതോടെ ലോക്‌‍ഡൗണും മറ്റു നിയന്ത്രണങ്ങളുമെല്ലാം എടുത്തു മാറ്റിയിരിക്കുകയാണ് ചൈന. ഇതോടെ രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിഗത വാഹനങ്ങൾ പൊതുഗതാഗതത്തേക്കാൾ സുരക്ഷിതമാണെന്ന പുതിയ ചിന്തകളില്‍ നിന്നാണ് ഈ കച്ചവട വര്‍ദ്ധനവെന്നാണ് സൂചനകള്‍.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായിരുന്നു വുഹാൻ. എന്നാല്‍ വുഹാനിലെ കാർ വിൽപനയിൽ വൻ കുതിച്ചുകയറ്റമാണെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതുഗതാഗത സംവിധാനങ്ങളെക്കാൾ സുരക്ഷിതമായ ബദലാണ് വ്യക്തിഗത വാഹനങ്ങൾ എന്ന തിരിച്ചറിവാണ് വിൽപ്പന ഉയരുന്നതിന്‍റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയില്‍ 2020 ഫെബ്രുവരിയിലെ വാഹന വിൽപ്പന അഞ്ചിലൊന്നായിട്ടാണു കുറഞ്ഞത്.   ഒരു ഘട്ടത്തില്‍ 92 ശതമാനത്തോളം വില്‍പ്പന താഴ്ന്നിരുന്നു.

ഫെബ്രുവരി രണ്ടാം പകുതിയിൽ 92 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ചില കമ്പനികളുടെ ഒരു വാഹനം പോലും ഈ കാലയളവിൽ വിറ്റിരുന്നില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരിയുടെ ആദ്യ 16 ദിവസം വിറ്റത് 59930 വാഹനമാണ് എന്നാൽ ഈ വർഷം ഇതേ കാലയളവിൽ വെറും 4909 വാഹനങ്ങൾ മാത്രമാണ് വിറ്റത്. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ പ്രകാരം കാർ ഷോറൂമുകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവുമുണ്ടായി.

ഈ സ്ഥാനത്തു നിന്നാണ് ഇപ്പോഴത്തെ വന്‍ കുതിപ്പ്. 2020 ഏപ്രിൽ 8 നാണ് ഔദ്യോഗികമായി രാജ്യത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ പിൻവലിച്ചത് വാഹന വിൽപന പഴയ പടി ആക്കുന്നതിൽ സഹായിച്ചു എന്നാണ് വാഹന നിർമാതാക്കൾ പറയുന്നത്.

സ്വകാര്യ വാഹനം കൂടുതൽ സുരക്ഷിതമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെറു കാറുകളുടെ വിൽപനയിലും അന്വേഷണങ്ങളിലും വർദ്ധനവുണ്ടെന്നാണ് പറയുന്നത്. മിക്ക കുടുംബങ്ങളും തങ്ങളുടെ രണ്ടാമത്തെ കാറുകൾ വാങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ചെറിയ വാഹനങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിലേക്ക് നയിക്കുകയാണ്. കൂടാതെ കാർ റെന്റൽ സർവീസുകളും യൂസിഡ് കാർ വിപണിയും ഉണരുന്നുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊവിഡ്19 നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ഇക്കാര്യം വ്യക്തമാക്കുന്നു.

വൈറസ് ഭീതിയും വൃത്തിക്കുറവും മൂലം സ്പര്‍ശനരഹിതമായി വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യം വര്‍ധിക്കുമെന്നും ആളുകളെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ഇ.വൈ റിപ്പോര്‍ട്ടിലുണ്ട്. ഇതുമൂലം വാഹന വില്പന വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്ത് ആളുകള്‍ വാഹനം വാങ്ങുന്നതിനു മുമ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണെങ്കിലും കാറുകളുടെ ഓണ്‍ലൈന്‍ വില്പന കുറവാണ്. പരിമിതമായ അറിവും സൗകര്യക്കുറവുമാണ് ആളുകളെ ഓണ്‍ലൈന്‍ വാങ്ങലില്‍നിന്ന് അകറ്റുന്നത്.

ലോക്ക് ഡൗണിനിടെ ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, മെഴ്‌സിഡസ്, ഫിയറ്റ്-ക്രൈസ്ലര്‍ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരുന്നു.

ക്ലിക്ക് ടു ഡ്രൈവ് എന്നാണ് ടാറ്റയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമിന്‍റെ പേര്. ക്ലിക്ക് ടു ബൈ ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്‌ഫോമാണ്.

എന്നാല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞാലും ഡീലര്‍മാരുടെ പ്രാധാന്യം കുറയില്ല എന്നാണ് റിപ്പോര്‍ട്ടുകല്‍. ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ഡീലര്‍മാരെ ആശ്രയിക്കേണ്ടതായി വരും.

loader