മിന്നല്‍പ്പിണറാകാന്‍ മീറ്റിയോര്‍ 350, പുതിയ കളികളുമായി റോയല്‍ എന്‍ഫീല്‍ഡ്!

First Published 2, Nov 2020, 2:37 PM

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡിന്‍റെ മീറ്റിയോര്‍ 350 നവംബർ ആറിന് വിപണിയിൽ എത്തുകയാണ്. ഇതാ ഈ വാഹനത്തിന്റെ ചില വിശേഷങ്ങള്‍

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിൻ്റെ പകരക്കാരൻ ആണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350-യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്യുക.

റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിര്‍വഹിച്ചേക്കും. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കും.

ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറായിരിക്കും. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോടെ വൃത്താകൃതിയുള്ള ഹെഡ്‌ലാംപ് ക്ലസ്റ്റര്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഉരുണ്ട ടെയ്ല്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ് എന്നിവയുണ്ടാകും.

വൈ-സ്‌പോക്ക് അലോയി വീലുകളിലും എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം റെട്രോ-സ്റ്റൈൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും മെറ്റിയറിന് റെട്രോ ക്ലാസിക് രൂപം സമ്മാനിക്കും. അതോടൊപ്പം വൃത്താകൃതിയിലുള്ള ടെയിൽ ലാമ്പ്, സ്റ്റെപ്പ്ഡ് സീറ്റ്, ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഇടംപിടിച്ചേക്കാം.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയുണ്ടാവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഇൻഡിക്കേറ്ററുകളൾക്കും ടെയിൽ ലൈറ്റിനും വൃത്താകൃതിയിലുള്ള ഡിസൈൻ ആണ് മീറ്റിയോറിന്റെ മറ്റൊരാകർഷണം.

ക്ലാസിക് 350 മോഡലിലെ ബിഎസ്6 നിലവാരത്തിലുള്ള 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാവും മീറ്റിയോറിനും ഹൃദയം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്ത ഈ എൻജിൻ 20.2 ബിഎച്ച്പി പവറും 28 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കാൻ സാദ്ധ്യത. 5-സ്പീഡ് ട്രാൻസ്മിഷൻ ആയിരിക്കും മീറ്റിയോറിൽ.

ടെലിസ്‌കോപ്പിക് മുൻ ഫോർക്കും പിൻവശത്ത് ഇരട്ട ഷോക്ക് അബ്സോർബറുകളും ചേർന്നതാണ് സസ്പെൻഷൻ സംവിധാനം. ഇരുവശത്തും ഡിസ്ക് ബ്രെയ്ക്കുകളുണ്ടാകും.

റോയൽ എൻഫീൽഡിന്റെ ഒരു പൈതൃക നാമമാണ് മീറ്റിയോർ എന്നു വേണമെങ്കില്‍ പറയാം. കാരണം 1950കളില്‍ റോയല്‍ എന്‍ഫീല്‍ഡ് ആര്‍ഇ ലൈനപ്പില്‍ മിറ്റിയോര്‍ എന്ന പേരില്‍ ഒരു ബൈക്ക് അമേരിക്കയിൽ ഇറക്കിയിരുന്നു. ഈ പഴയ പേരാണ് പുതിയ താരത്തിനും നല്‍കിയിരിക്കുന്നത്. പുത്തൻ ബൈക്ക് മോഡലിനെ ഒരു ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പേര് മാറ്റം.

മീറ്റിയോർ 350 ഒരൊറ്റ പതിപ്പിൽ അല്ല വില്പനക്കെത്തുക. ഫയർബോൾ, സൂപ്പർനോവ, സ്റ്റെല്ലാർ എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് മീറ്റിയോർ 350 വില്പനക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 പോലെ തന്നെ വ്യത്യസ്‍ത നിറങ്ങളും ചില ഫീച്ചറുകളുമാണ് ഈ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ

ഏറ്റവും ഉയർന്ന മോഡൽ ആയ സൂപ്പർനോവയിൽ വിൻഡ്സ്ക്രീൻ, ഡ്യുവൽ ടോൺ കളർ എന്നിവയുണ്ടാകും. അതെ സമയം തണ്ടർബേർഡ് എക്‌സുമായി താരതമ്യം ചെയ്യുമ്പോൾ അല്പം മാറ്റങ്ങളെ ഫയർബോൾ പതിപ്പിനുണ്ടാകൂ.

1,68,000 രൂപയാകും മീറ്റിയോറിന്റെ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ധരാളം ഫീച്ചറുകളുമായെത്തുന്ന മീറ്റിയോറിന്റെ വില ഇതിൽ കൂടാനാണ് സാധ്യത.

Rs 1.63 ലക്ഷം രൂപയ്ക്ക് വില്പനയിലുണ്ടായിരുന്ന തണ്ടർബേർഡുമായി താരതമ്യം ചെയ്യുമ്പോൾ മീറ്റിയോറിന് വില ഇനിയും കൂടിയേക്കും

ഹോണ്ടയുടെ ഹൈനെസ് സിബി350, ജാവയുടെ ഇരട്ടകൾ , ബെനെലി ഇംപേരിയാലെ 400 സഹോദരന്‍ ക്ലാസിക് 350 തുടങ്ങിയവരായിരിക്കും വിപണിയിലും നിരത്തിലും മീറ്റിയോറിന്റെ മുഖ്യ എതിരാളികൾ.

loader