ഷോറൂമുകളിലെ ജനത്തിരക്ക്, ടാറ്റയുടെ തലവരമാറ്റിയ ആ രഹസ്യം തേടി വാഹനലോകം!
പോയകാലത്തെ പരാധീനതകളെയെല്ലാം മറികടന്ന് മികച്ച നേട്ടത്തിലാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് ഇന്ന്. കമ്പനിയുടെ മൊത്തവ്യാപാരങ്ങൾ കഴിഞ്ഞ മാസം ഉത്സവ സീസണിന് മുമ്പുള്ള ചില്ലറ വിൽപ്പനയേക്കാൾ കൂടുതലാണ്. സെപ്റ്റംബർ- നവംബർ കാലയളവിൽ ഇനിയും ഡിമാൻഡ് വർദ്ധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ പ്രതിമാസ കാർ ഉത്പാദനം 18,000 യൂണിറ്റായി ഉയർത്താൻ ടാറ്റ മോട്ടോഴ്‍സ് പദ്ധതിയിടുന്നുമുണ്ട്. എന്താണ് ടാറ്റയുടെ ഈ വിജയ രഹസ്യം?

ടാറ്റയുടെ ആ വിജയരഹസ്യത്തിലേക്ക് കടക്കുന്നതിനു മുമ്പ് 2020 സെപ്‍റ്റംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ ഒന്നറിയുന്നത് നല്ലതാണ്. ടാറ്റയുടെ വളര്‍ച്ച ശ്രദ്ധേയമാക്കുന്നതാണ് ഈ കണക്കുകള്‍. സെപ്റ്റംബറിൽ ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര മൊത്തവ്യാപാരം 37 ശതമാനം വർധിച്ച് 44,444 യൂണിറ്റായി.

നഗര, ഗ്രാമീണ വിപണികളിലുടനീളം വ്യക്തിഗത മൊബിലിറ്റി ആവശ്യകത വർധിച്ചതോടെ കഴിഞ്ഞ വർഷത്തെ 8,097 യൂണിറ്റുകളിൽ നിന്ന് 21,199 യൂണിറ്റുകളിലേക്ക് കമ്പനിയുടെ കാർ വിൽപ്പന വർധിച്ചു.

രാജ്യത്തെ ഉപഭോക്താക്കളില്‍ പാസഞ്ചർ കാറുകളുടെയും ചെറുകിട വാണിജ്യ വാഹനങ്ങളുടെയും ആവശ്യക്കാര്‍ വർധിച്ചതും ടാറ്റയുടെ ഈ നേട്ടത്തിന് സഹായകമായി

പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ് പോലുള്ള പുതിയ മോഡലുകളുടെ ഡിമാൻഡ് വളർച്ച സഹായകമായിട്ടുണ്ടെന്ന് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ റിപ്പോർട്ട്

എന്നാല്‍ ഇതുമാത്രമാണോ ഇപ്പോള്‍ ടാറ്റയുടെ വാഹനങ്ങള്‍ ജനപ്രിയമാകുന്നകിനു കാരണം. അല്ലെന്നാണ് വാഹനലോകം പറയുന്നത്. കാരണം ടാറ്റാ വാഹനങ്ങളെ ആളുകള്‍ തേടിപ്പോകാന്‍ തുടങ്ങിയിട്ട് ചുരുങ്ങിയ കാലങ്ങളെ ആയിട്ടുള്ളു. ടിയോഗോയുടെ പിറവിക്ക് ശേഷമാണ് ടാറ്റയുടെ നല്ലകാലം തുടങ്ങുന്നത്.

ഇതിനു പിന്നിലെ രഹസ്യം എന്താണ്? ടാറ്റയുടെ ഇംപാക്ട്, ഇംപാക്ട് 2.0 ഡിസൈനിനാണ് ഇതിന്‍റെ മുഴുവന്‍ ക്രെഡിറ്റും എന്നാണ് കമ്പനി പറയുന്നത്.

2016-ലെത്തിയ ടിയാഗോ എന്ന ഹാച്ച്ബാക്കാണ് ഇംപാക്ട് ഡിസൈനില്‍ ടാറ്റ ഇറക്കുന്ന ആദ്യവാഹനം. ഇതിന് ലഭിച്ച സ്വീകാര്യതയില്‍ നിന്നാണ് ഹെക്‌സ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ പിറവിയെന്നാണ് ടാറ്റ തന്നെ പറയുന്നത്.

ഈ ഡിസൈനിന്റെ പിറവിക്കു പിന്നില്‍ ഒരു രഹസ്യമുണ്ട്. അതെന്താണെന്നറിയണ്ടേ? ഒരു കൂട്ടം ആളുകളുടെ ബുദ്ധിയും കൂട്ടായ പ്രവര്‍ത്തനങ്ങളുമാണ് ടാറ്റയുടെ ഈ ഡിസൈനിനു പിന്നില്‍.

തിങ്ക് ഗ്ലോബല്‍, ആക്ട് ലോക്കല്‍ എന്ന ടാഗില്‍ ടാറ്റയുടെ ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഡിസൈന്‍ നിര്‍മിച്ചത്. 170 പേര്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ സംഘം.

ഉപഭോക്താക്കളുടെ താത്പര്യവും ഇന്റര്‍നാഷണല്‍ ലുക്കും വരുത്തുകയെന്നതായിരുന്നു ഈ ഇംപാക്ട് 2.0 ഡിസൈനിന്റെ പ്രധാന ലക്ഷ്യം.

പൂനെ, യുകെയിലെ കവെന്‍ട്രി, ഇറ്റലിയിലെ ട്യൂറിന്‍ എന്നിവിടങ്ങളിലെ ടാറ്റയുടെ ഡിസൈന്‍ സ്റ്റുഡിയോകളിലായാണ് ഈ ഡിസൈന്‍ ഒരുങ്ങിയത്.

ആദ്യഘട്ടം വിജയിച്ചതിനെ തുടര്‍ന്ന് 2018 ജനുവരിയോടെ ഇംപാക്ട് ഡിസൈനിന്റെ രണ്ടാം ഘട്ടം ഇംപാക്ട് 2.0 ഒരുങ്ങുകയായിരുന്നു. ഇന്റീരിയറിലും എക്സ്റ്റീരിയറിലും മൂന്ന് പ്രത്യേകതകള്‍ എന്ന ലക്ഷ്യവുമായി ത്രീ എക്‌സസ് ത്രീ ഇന്‍സസ് ആശയവുമായാണ് ഈ ഡിസൈന്‍ അവതരിപ്പിച്ചത്.

ടാറ്റ ഹാരിയറായിരുന്നു ഇംപാക്ട് 2.0 എന്ന ഡിസൈനില്‍ ആദ്യമായി എത്തിയ വാഹനം. ഈ ഡിസൈനും ഇന്ത്യന്‍ നിരത്തുകള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സ്റ്റൈലിന്റെ കാര്യത്തില്‍ എതിരാളികളില്ലാതെയാണ് ഇംപാക്ട് 2.0 ഡിസൈനിലുള്ള ഹാരിയര്‍ എത്തിയത്.

സുരക്ഷയില്‍ വിട്ടിവീഴ്ചയില്ലെന്നതാണ് ഇംപാക്ട്, ഇംപാക്ട് 2.0 ഡിസൈനുകളുടെ വലിയ പ്രത്യേകത. ഇതിന്റെ തെളിവാണ് എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ സുരക്ഷ നേടിയ നെക്‌സോണും ദൃഢതയുള്ള ബോഡിയിലൊരുങ്ങിയിരിക്കുന്ന ഹാരിയറും.

ഈ ഡിസൈനിനൊപ്പം ഐതിഹാസിക ബ്രിട്ടീഷ് ബ്രാന്‍ഡായ ജഗ്വാര്‍ ആന്‍ഡ് ലാന്‍ഡ് റോവര്‍ കൂടി കുടുംബത്തിന്‍റെ ഭാഗമായതും ടാറ്റയുടെ തലവര തെളിച്ചു