മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി; മിലന്‍റെ 'പെപ്പെ' ഇനി ഒമിനി

First Published 16, Oct 2020, 4:36 PM

മോട്ടോര്‍ വാഹനവകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന് പിന്നാലെ മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ അതെല്ലാം അഴിച്ചുമാറ്റുന്ന തിരക്കിലാണ്. വരുത്തുന്ന മോഡിഫിക്കേഷനുകള്‍ വകുപ്പിനെ അറിയിച്ച് പിഴയടിച്ച് അനുമതി വാങ്ങിയാല്‍ കുഴപ്പമില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിലപാട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പിഴ തുക വര്‍ധിപ്പിച്ചതാണ് വാഹനമോഡിഫിക്കേഷനുകള്‍ വരുത്തിയവര്‍ക്ക് വെല്ലുവിളിയാവുന്നതെന്നും അധികൃതര്‍ വിശദമാക്കുന്നു. ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന കമ്പനികള്‍ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട്. ഇപ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിന്‍റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.  സ്റ്റിക്കറ് മുതല്‍ , രൂപമാറ്റം വരുത്തിയ ടയറുകള്‍ വരെ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മിലന്‍ എന്ന യുവാവിന്‍റെ 'പെപ്പെ' ഒമിനി വാനായത്.

മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ കൂടുതല്‍ കര്‍ശനമായതോടെ പത്തുവർഷത്തെ തന്റെ സ്വപ്നവും ഏഴുമാസത്തെ അധ്വാനവും ഒറ്റ നിമിഷം കൊണ്ട് തകർന്ന വിഷമത്തിലാണ്‌ മിലൻ. എന്നാൽ തന്നെ മാനസികമായി തളർത്തിയവർക്ക് മുന്നിൽ പകച്ചു നിൽക്കാതെ മിലൻ തന്റെ ഡിസയർ കാറിൽ രാജ്യം ചുറ്റാൻ ഇറങ്ങുകയാണ്.

വർഷങ്ങളായി സ്വരുക്കൂട്ടിയ പണം കൊണ്ട് ഒരു ഹൈ റൂഫ് ഒമിനി വാനിൽ തന്റെ വാൻ ലൈഫ് എന്ന സ്വപ്നം പൂവണിയിക്കാനുള്ള പരിശ്രമങ്ങളുടെ പരിസമാപ്തിയിൽ നിക്കുമ്പോഴാണ് മിലന് കൊല്ലം മോട്ടോർ വാഹന വകുപ്പിന്റെ വിളി എത്തുന്നത്. വാഹനം പത്ത് ദിവസത്തിന് ഉള്ളിൽ പഴയരൂപത്തിലാക്കി ഹാജരാക്കാൻ ആണ് മോട്ടോർ വാഹന വകുപ്പ് മിലന് നിർദേശം നൽകിയിരിക്കുന്നത്. ഏഴുമാസം മുൻപ് മുതലാണ് മിലൻ തന്റെ ഹൈറൂഫ് ഒമിനി വാൻ വാൻ ലൈഫിനായി സജ്ജീകരിച്ചു തുടങ്ങിയത്.

സഞ്ചരിക്കുന്ന വീട് എന്ന ആശയം മുൻ നിറുത്തിയാണ് വാഹനം ഇതിനായി രൂപമാറ്റം വരുത്തിയത്. പെപ്പെ എന്ന് പേരിട്ട ഒമിനി വാനിൽ കട്ടിലായി രൂപ മാറ്റം വരുത്താൻ കഴിയുന്ന സീറ്റുകൾ, ഭക്ഷണം പാകം ചെയ്യാൻ കഴിയുന്ന ചെറിയ അടുക്കള അങ്ങനെ അത്യാവശ്യം ഒരു യാത്ര പോകുമ്പോൾ വേണ്ട സജ്ജീകരണകൾ എല്ലാം മിലൻ ഒരുക്കി കഴിഞ്ഞിരുന്നു. മോട്ടോറിന്റെ സഹായത്തോടെ വാഹനത്തിന്റെ മേൽക്കൂര ഉയർത്തി കിടക്കാൻ കഴിയുന്ന വിധത്തിൽ ടെന്റ് മാതൃകയിലും സംവിധാനം വാഹനത്തിൽ ഉണ്ട്. വൈദ്യുതി ആവശ്യങ്ങൾക്കായി വാഹനത്തിൽ സോളാർ സംവിധാനവും മിലൻ ഒരുക്കിയിരുന്നു.

വാഹനം വാങ്ങിയത് ഉൾപ്പടെ ഏകദേശം മൂന്നര ലക്ഷം രൂപ മിലന് ഇതുവരെ ചെലവായിട്ടുണ്ട്. പുറത്ത് നിന്നുള്ള  ഭക്ഷണം, താമസം എന്നീ ചെലവുകൾ ഒഴിവാക്കി  കുറഞ്ഞ ചെലവിൽ നാട് ചുറ്റുക എന്ന ആശയമാണ് വാൻ ലൈഫ്‌ അഥവാ മോട്ടോർ ഹോം എന്ന ആശയത്തിന് പിന്നിൽ. കേരളത്തിലെ വാൻ ലൈഫ് കൂട്ടായ്മയിൽ നൂറിന് പുറത്ത് ആളുകളാണ് ഉള്ളത്. ഇതിൽ മുപ്പതോളം പേർ വാൻ ലൈഫ് സ്വപ്നങ്ങൾക്ക് പുറകെ സജീവമാണ്.

വാഹനത്തിന്റെ ഓരോഘട്ട ജോലികളും മിലൻ തന്റെ യൂട്യൂബ് ചാനൽ വഴി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനവും കൂടി ഉപയോഗിച്ചാണ് മിലൻ തന്റെ സ്വപ്നത്തിന്റെ പുറകെ പോയത്. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിലന് മോട്ടോർ വാഹന വകുപ്പിന്റെ വിളി എത്തുന്നത്.

യൂട്യൂബ് ചാനലിൽ ഇട്ട ഒരു വീഡിയോയെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും സൈബർ ബുള്ളിയിങ്ങുമാണ് പരാതിയുടെ രീതിയിൽ മോട്ടോർ വാഹന വകുപ്പിന്റെ അടുത്ത് എത്തിയതെന്നാണ് പറയുന്നത് . മോട്ടോർ വാഹന വകുപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ ജോലിയാണ് ചെയ്തതെന്നും അതിൽ ഒരു പരിഭവവും ഇല്ലെന്നും മിലൻ പറയുന്നു.

loader