MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Automobile
  • Auto Tips
  • E20 പെട്രോൾ; നിങ്ങളുടെ കാറുകളിലെ ഏതൊക്കെ ഭാഗങ്ങളാണ് തകരാറിലാകാൻ സാധ്യത? അറിയേണ്ടതെല്ലാം

E20 പെട്രോൾ; നിങ്ങളുടെ കാറുകളിലെ ഏതൊക്കെ ഭാഗങ്ങളാണ് തകരാറിലാകാൻ സാധ്യത? അറിയേണ്ടതെല്ലാം

രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമാകുന്നതോടെ പഴയ വാഹന ഉടമകൾക്ക് ആശങ്കയുണ്ട്. എആർഎഐയുടെ പഠനമനുസരിച്ച്, ഇ10 ഇന്ധനത്തിന് വേണ്ടി നിർമ്മിച്ച വാഹനങ്ങളിലെ  ഭാഗങ്ങൾക്ക് ഇത് പ്രശ്‍നം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. അവയെക്കുറിച്ച് അറിയാം

1 Min read
Author : Prashobh Prasannan
Published : Jul 09 2026, 08:24 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഇ20 (E20) പെട്രോൾ
Image Credit : Google

ഇ20 (E20) പെട്രോൾ

ഇ20 (E20) പെട്രോൾ രാജ്യത്ത് വ്യാപകമാകുന്നതിനിടെ, പഴയ വാഹനങ്ങളുടെ ഉടമകൾക്കിടയിൽ ആശങ്കകളും ഉയരുന്നുണ്ട്. ഇ10 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിച്ച ചില വാഹനങ്ങളിൽ ഇ20 ഇന്ധനം ഉപയോഗിക്കുന്നത് ഇന്ധന സംവിധാനത്തിലെ ചില ഘടകങ്ങളുടെ ദീർഘകാല തേയ്മാനത്തിന് കാരണമായേക്കാം എന്നാണ് ഒരു പഠന റിപ്പോർട്ട് പറയുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
എആർഎഐയുടെ പഠനം
Image Credit : AI

എആർഎഐയുടെ പഠനം

2023-ന് മുമ്പ് നിർമ്മിച്ച E10 വാഹനങ്ങളിൽ ചില റബ്ബർ ഭാഗങ്ങൾക്ക് ദീർഘകാല ഉപയോഗത്തിൽ തേയ്മാനം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ)യുടെ പഠനം സൂചിപ്പിക്കുന്നു. ഏതൊക്കെ ഭാഗങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

Related Articles

Related image1
ഇ20 പെട്രോൾ: പഴയ വാഹനങ്ങളിൽ ഉപയോ​ഗിക്കുമ്പോൾ മൈലേജ് കുറയുമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Related image2
"ഇ20 പെട്രോൾ കാരണം തകരാറിലായ ഒരു കാറിന്‍റെയെങ്കിലും പേര് പറയൂ"; വെല്ലുവിളിച്ച് നിതിൻ ഗഡ്‍കരി
39
ഫ്യുവൽ ഹോസുകൾ
Image Credit : Getty

ഫ്യുവൽ ഹോസുകൾ

ഇന്ധനം ടാങ്കിൽ നിന്ന് എൻജിനിലേക്ക് എത്തിക്കുന്ന ഫ്യുവൽ ഹോസുകൾ E20 ഇന്ധനത്തിലെ ഉയർന്ന എത്തനോൾ അളവിന്റെ സ്വാധീനത്തിൽ കാലക്രമേണ കട്ടിയാകുകയോ പൊട്ടലുകൾ രൂപപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

49
ഗാസ്‍കറ്റുകൾ
Image Credit : Google

ഗാസ്‍കറ്റുകൾ

എൻജിനിലെയും ഇന്ധന സംവിധാനത്തിലെയും വിവിധ ജോയിന്റുകൾ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഗാസ്കറ്റുകൾ ദീർഘകാല ഉപയോഗത്തിൽ തേയ്മാനം നേരിടാൻ സാധ്യതയുണ്ട്. ഇതുമൂലം ചെറിയ ഇന്ധന ചോർച്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

59
സീലുകൾ
Image Credit : ANI

സീലുകൾ

ഇന്ധനം പുറത്തേക്ക് ചോർന്നുപോകാതിരിക്കാൻ ഉപയോഗിക്കുന്ന റബ്ബർ സീലുകൾ എത്തനോളിന്റെ സ്വാധീനത്തിൽ കാഠിന്യം കൈവരിക്കുകയോ ഇലാസ്തികത കുറയുകയോ ചെയ്തേക്കാമെന്നാണ് പഠനത്തിൽ പറയുന്നത്.

69
ഒ-റിങ്ങുകൾ
Image Credit : Getty

ഒ-റിങ്ങുകൾ

ഫ്യുവൽ ഇൻജക്ടർ, പമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഒ-റിങ്ങുകൾ പഴകുകയോ തേയ്മാനം സംഭവിക്കുകയോ ചെയ്താൽ ഇന്ധന ചോർച്ചയ്ക്കുള്ള സാധ്യത വർധിച്ചേക്കാം.

79
ലോഹ ഭാഗങ്ങൾക്ക് ആശങ്കയില്ല
Image Credit : Google

ലോഹ ഭാഗങ്ങൾക്ക് ആശങ്കയില്ല

എആർഎഐ പഠനമനുസരിച്ച്, എൻജിൻ ഉൾപ്പെടെയുള്ള ലോഹ ഘടകങ്ങളിൽ E20 ഇന്ധനം പ്രതികൂല സ്വാധീനം ചെലുത്തിയതായി കണ്ടെത്തിയിട്ടില്ല. പ്രധാന ആശങ്ക റബ്ബർ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.

89
എല്ലാ വാഹനങ്ങൾക്കും ബാധകമാണോ?
Image Credit : AI

എല്ലാ വാഹനങ്ങൾക്കും ബാധകമാണോ?

അല്ല. പ്രധാനമായും E10 ഇന്ധനത്തിന് അനുയോജ്യമായി നിർമ്മിച്ച പഴയ വാഹനങ്ങളിലാണ് ഈ സാധ്യതയെക്കുറിച്ച് പഠനം പറയുന്നത്. പുതിയ തലമുറയിലെ E20-റെഡി വാഹനങ്ങൾ ഇതിനായി രൂപകൽപ്പന ചെയ്തവയാണ്.

99
സർക്കാർ പറയുന്നത്
Image Credit : Gemini AI

സർക്കാർ പറയുന്നത്

കേന്ദ്ര സർക്കാർ പറയുന്നത്, E20 ഇന്ധനം ഉപയോഗിച്ചതിന്റെ പേരിൽ ഒരു വാഹനത്തിനും വലിയ സാങ്കേതിക തകരാർ സംഭവിച്ചതായി ഇതുവരെ തെളിവുകളില്ല എന്നതാണ്. അതേസമയം, എആർഎഐ റിപ്പോർട്ട് റബ്ബർ ഭാഗങ്ങളുടെ ദീർഘകാല തേയ്‍മാന സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽ പഴയ വാഹനങ്ങളുടെ ഇന്ധന സംവിധാനത്തിന്റെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
E20 ഇന്ധനം
ഇന്ധനം
എഥനോൾ
 
1st ODI • NZ vs IND 2026
NZNZ
Wed, 4 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
പഴയ കാർ വാങ്ങാൻ പോവുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ...
Recommended image2
കാറിന്‍റെ താക്കോൽ അകത്തുവച്ച് ലോക്ക് ചെയ്തോ? ഈ അബദ്ധങ്ങൾ ഒരിക്കലും ചെയ്യരുത്
Recommended image3
സിഎൻജി നിറയ്ക്കുമ്പോൾ ഈ അപകടം നിങ്ങളെ കാത്തിരിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Related Stories
Recommended image1
ഇ20 പെട്രോൾ: പഴയ വാഹനങ്ങളിൽ ഉപയോ​ഗിക്കുമ്പോൾ മൈലേജ് കുറയുമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Recommended image2
"ഇ20 പെട്രോൾ കാരണം തകരാറിലായ ഒരു കാറിന്‍റെയെങ്കിലും പേര് പറയൂ"; വെല്ലുവിളിച്ച് നിതിൻ ഗഡ്‍കരി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved