MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Automobile
  • Four Wheels
  • വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്

വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്

ടാറ്റ മോട്ടോഴ്‌സ് പഞ്ച് ഇവിക്ക് ഡിസംബർ മാസത്തിൽ 1.60 ലക്ഷം രൂപയുടെ വമ്പൻ വർഷാവസാന കിഴിവ് പ്രഖ്യാപിച്ചു. പുതിയ ആക്റ്റി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ ഇലക്ട്രിക് എസ്‌യുവിക്ക് 421 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ചും നിരവധി നൂതന ഫീച്ചറുകളും ഉണ്ട്.

2 Min read
Author : Prashobh Prasannan
Published : Dec 05 2025, 07:52 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ടാറ്റ ഇലക്ട്രിക് കാറുകൾക്ക് കിഴിവുകൾ
Image Credit : TATA MOTORS

ടാറ്റ ഇലക്ട്രിക് കാറുകൾക്ക് കിഴിവുകൾ

വർഷാവസാനം അടുക്കുമ്പോൾ, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഇലക്ട്രിക് കാറുകൾക്ക് കിഴിവുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഡിസംബർ മാസത്തിൽ ഇലക്ട്രിക് കാറുകൾക്ക് കമ്പനി ഈ വർഷത്തെ ഏറ്റവും വലിയ കിഴിവ് കൊണ്ടുവന്നു. കമ്പനിയുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള പഞ്ച് ഇവി വാങ്ങുന്നതിലൂടെ ഈ മാസം 1.60 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
വലിയ കിഴിവ്
Image Credit : tata

വലിയ കിഴിവ്

ഈ ഇലക്ട്രിക് എസ്‌യുവിയിൽ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കിഴിവാണിത്. നേരത്തെ, നവംബറിൽ 1.23 ലക്ഷം രൂപയും ഒക്ടോബറിൽ 70,000 രൂപയും കിഴിവ് ലഭിച്ചിരുന്നു. പഞ്ച് ഇവിയുടെ എല്ലാ വകഭേദങ്ങളിലും ഈ കിഴിവ് ലഭ്യമാകും. ഇതിന്റെ എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്. 

Related Articles

Related image1
കോംപാക്റ്റ് എസ്‍യുവി വിൽപ്പന, ടാറ്റാ നെക്സോൺ ഒന്നാമത്
Related image2
ടാറ്റ പഞ്ച് വിലയിൽ വൻ ഇടിവ്: പുതിയ വിലകൾ അമ്പരപ്പിക്കും!
39
ഡിസൈൻ
Image Credit : Tata Motors website

ഡിസൈൻ

നെക്‌സോൺ ഇവിയിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ ടാറ്റ പഞ്ച് ഇവിയിൽ ഉൾപ്പെടുന്നു. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ഒരു എൽഇഡി ലൈറ്റ് ബാർ, സമാനമായ ഒരു ബമ്പർ, ഗ്രിൽ ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻ ബമ്പറിൽ ഇന്റഗ്രേറ്റഡ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ലംബ സ്‌ട്രേക്കുകളുള്ള പുനർരൂപകൽപ്പന ചെയ്‌ത ലോവർ ബമ്പർ, ഒരു സിൽവർ ഫോക്‌സ് സ്‌കിഡ് പ്ലേറ്റ് എന്നിവ ഉൾപ്പെടുന്നു.

49
421 കിലോമീറ്റർ റേഞ്ച്
Image Credit : Tata Motors website

421 കിലോമീറ്റർ റേഞ്ച്

പിന്നിൽ, പഞ്ച് ഇവിയിൽ അതിന്റെ ഐസിഇ പതിപ്പിന്‍റെ ടെയിൽലൈറ്റ് ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. അതിൽ വൈ- ആകൃതിയിലുള്ള ബ്രേക്ക് ലൈറ്റ്, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയിലർ, പുതുക്കിയ ബമ്പർ ഡിസൈൻ എന്നിവ ഉൾപ്പെടുന്നു. സൈഡ് പ്രൊഫൈലിൽ ഇപ്പോൾ എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകളുള്ള 16 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ ഉണ്ട്. ഒറ്റ ചാർജിൽ അതിന്റെ സർട്ടിഫൈഡ് റേഞ്ച് 421 കിലോമീറ്ററാണ്. സിട്രോൺ eC3 യുമായി പഞ്ച് ഇവി നേരിട്ട് മത്സരിക്കുന്നു.

59
പ്ലാറ്റ്‌ഫോം
Image Credit : Tata Motors website

പ്ലാറ്റ്‌ഫോം

കമ്പനിയുടെ പുതിയ സമർപ്പിത ആക്റ്റി ഡോട്ട് ഇവി പ്യുവർ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഇവി നിർമ്മിച്ചിരിക്കുന്നത്. ടാറ്റ പഞ്ച് ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാകും: 25 kWh, 35 kWh ബാറ്ററി പായ്ക്ക്. 7.2 kW ഫാസ്റ്റ് ഹോം ചാർജറും (LR വേരിയന്റിനായി) 3.3 kW വാൾബോക്സ് ചാർജറും ഇതിലുണ്ട്. 25 kWh ബാറ്ററി പാക്കിന് 421 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്, 35 kWh ബാറ്ററി പാക്കിന് 315 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ഉണ്ട്. കാറിൽ 14 ലിറ്റർ ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക്) ഉൾപ്പെടുന്നു.

69
വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ
Image Credit : Tata Motors website

വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ

പഞ്ച് ഇവിയിൽ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, പ്രീമിയം ഫിനിഷുള്ള ഫ്രഷ് സീറ്റ് അപ്ഹോൾസ്റ്ററി, ടാറ്റ ലോഗോയുള്ള രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ എന്നിവ ഉൾപ്പെടുന്നു. 10.25 ഇഞ്ച് ആണ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ വലിപ്പം. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. 50kw DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 56 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഈ ഇലക്ട്രിക് കാറിന് കഴിയും.

79
വാട്ടർപ്രൂഫ് ബാറ്ററി
Image Credit : Tata Motors website

വാട്ടർപ്രൂഫ് ബാറ്ററി

വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വാറന്‍റിയുള്ള വാട്ടർപ്രൂഫ് ബാറ്ററിയാണ് ഇതിലുള്ളത്. 5 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ലോംഗ് റേഞ്ച് വേരിയന്‍റ് അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് പ്ലസ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ ലഭ്യമാണ് . 4 ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും പഞ്ച് ഇവി എത്തുന്നു

89
സുരക്ഷ
Image Credit : Tata Motors

സുരക്ഷ

സുരക്ഷയുടെ കാര്യത്തിൽ, പഞ്ച് ഇവിയിൽ 6 എയർബാഗുകൾ, ABS, ESC, ESP, ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ തുടങ്ങിയ സ്റ്റാൻഡേർഡ് സവിശേഷതകൾ ഉൾപ്പെടുന്നു.

99
ശ്രദ്ധിക്കുക
Image Credit : Google

ശ്രദ്ധിക്കുക

വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in
ടാറ്റ മോട്ടോഴ്സ്
വൈദ്യുത കാറുകൾ
Car Discount
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
വാഹന വിപണിയിൽ ചരിത്രം തിരുത്തി മാരുതി സുസുക്കി!
Recommended image2
വിപണി പിടിക്കാൻ വരുന്നു; ഈ 10 പുതിയ എസ്‌യുവികളെ അറിയാമോ?
Recommended image3
എംജി മജസ്റ്റർ വാങ്ങും മുമ്പ് ഈ സുപ്രധാന വിവരം അറിയുക!
Related Stories
Recommended image1
കോംപാക്റ്റ് എസ്‍യുവി വിൽപ്പന, ടാറ്റാ നെക്സോൺ ഒന്നാമത്
Recommended image2
ടാറ്റ പഞ്ച് വിലയിൽ വൻ ഇടിവ്: പുതിയ വിലകൾ അമ്പരപ്പിക്കും!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved