ഒരു ലിറ്ററിൽ 75 കി.മീ വരെ ഓടാം; ഈ ബൈക്കുകൾ വാങ്ങിയാൽ പെട്രോൾ ചിലവ് വന്‍ ലാഭം!
ഇന്ത്യയിൽ കുറഞ്ഞ വില, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവയുള്ള ബൈക്കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ചില ബൈക്കുകൾ 65 മുതൽ 75 കിലോമീറ്റർ വരെ മൈലേജ് നൽകുന്നതിനാൽ ദൈനംദിന യാത്രകൾക്ക് മികച്ച ഓപ്ഷനായി മാറുന്നു.

ഇന്ത്യക്കാര്‍ തിരയുന്ന ബൈക്കുകള്‍
ദിവസേനയുള്ള യാത്രകൾക്ക് അനുയോജ്യമായ ഒരു ബൈക്കാണോ നിങ്ങൾ തിരയുന്നത്? കുറഞ്ഞ വില, മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ് എന്നിവ കാരണം ഇത്തരം ബൈക്കുകൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ഗുണം മെച്ചം
ഇത്തരം മൈലേജ് ബൈക്കുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമാണ്. ഓഫീസ് യാത്ര, ചെറിയ ബിസിനസുകൾ, കാർഷിക ആവശ്യങ്ങൾ എന്നിവയ്‌ക്കെല്ലാം ഇവ മികച്ച ഓപ്ഷനാണ്.
ഹീറോ ഡീലക്‌സ് ബൈക്ക്
ഈ പട്ടികയിലെ പ്രധാനി ഹീറോ എച്ച്എഫ് ഡീലക്സാണ്. 97.2 സിസി എഞ്ചിനുള്ള ഈ ബൈക്ക് ശരാശരി 65 കി.മീ/ലിറ്റർ മൈലേജ് നൽകുന്നു. ലളിതമായ അറ്റകുറ്റപ്പണികൾ കാരണം ഹീറോ എച്ച്എഫ് ഡീലക്‌സ് വളരെ ജനപ്രിയമാണ്.
ടിവിഎസ് സ്പോർട്ട്
ടിവിഎസ് സ്പോർട്ട് യുവാക്കൾക്കിടയിൽ വളരെ പ്രചാരമുള്ള മോഡലാണ്. ഭാരം കുറവായതിനാൽ നഗരങ്ങളിലെ തിരക്കേറിയ റോഡുകളിൽ ഓടിക്കാൻ എളുപ്പമാണ്. ടിവിഎസ് സ്പോർട്ട് ബൈക്ക് ലിറ്ററിന് 70 കി.മീ മൈലേജ് നൽകുന്നു.
പഴയ പ്ലാറ്റിന 100
ഹീറോ സ്പ്ലെൻഡർ പ്ലസ്, ഹോണ്ട ഷൈൻ 100, ബജാജ് പ്ലാറ്റിന 100 എന്നിവയും മികച്ച മൈലേജ് നൽകുന്ന ബൈക്കുകളാണ്. പ്ലാറ്റിന 100 ലിറ്ററിന് 75 കി.മീ വരെ മൈലേജ് നൽകി ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

