ബിഗ് ബോസ്; കോടതി മുറിയില്‍ അടിപതറി രജിത്ത് കുമാര്‍

First Published 5, Mar 2020, 1:52 PM IST

ബിഗ് ബോസില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ള ഏക വ്യക്തിയായിട്ടാണ് ഇതുവരെ രജിത്ത് കുമാറിന്‍റെ നില്‍പ്പ്. എന്നാല്‍ കളികള്‍ പല ലെവലിലേക്ക് ഉയര്‍ന്നപ്പോള്‍ ബിഗ് ബോസില്‍ വ്യക്തമായ രണ്ട് ഗ്രൂപ്പുകള്‍ രൂപപ്പെട്ടു. അതിനിടെ തര്‍ക്കം തീര്‍ക്കാന്‍ കോടതി എന്ന് സങ്കല്‍പത്തിലേക്ക് ബിഗ് ബോസും എത്തി ചേര്‍ന്നു. എന്നാല്‍ കോടതിയുടെ തീര്‍പ്പുകള്‍ ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കി മാത്രമായിരുന്നുവെന്നതിന്‍റെ ഏറ്റവും വലിയ ഇരയായി മാറിയത് രജിത്ത് കുമാറാണ്.

വാദികള്‍ക്ക് ബിഗ് ബോസ് ക്യാമറയില്‍ തന്‍റെ പരാതി പറയാം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കോടതിക്ക് മുന്നില്‍ പരാതി ഉന്നയിക്കാമെന്നും തുടര്‍ന്നുണ്ടാകുന്ന കോടതി വിധിയെ മാനിക്കാന്‍ മത്സരാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്നുമായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശം. എന്നാല്‍ കേസില്‍ വാദിക്കാണ് ജഡ്ജിയെ നിയമിക്കാന്‍ അധികാരം. പ്രതിക്ക് സ്വന്തമായൊരു അഭിഭാഷകനെ നിര്‍ദ്ദേശിക്കാം. ബിഗ് ബോസ് വീട്ടിലെ ചില രസകരമായ കോടതി മുഹൂര്‍ത്തങ്ങള്‍ കാണാം. 

ദയക്കെതിരെയായിരുന്നു ആദ്യ പരാതി ഉന്നയിക്കപ്പെട്ടത്. ദയ രജിത്ത് കുമാറിനെതിരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നും ദയയുടെ പ്രവൃത്തി രജിത്തിന് പേര് ദോഷം വരുത്തുന്നുവെന്നുമായിരുന്നു പരാതി.

അമ്പത്താറ്കാരന് എന്നോട്ട് ' ഐ ലൗ യൂ'ന്ന് പറയാം. എന്നിട്ടും ഞാന്‍ അയാളുടെ പുറകേ നടന്ന് അയാളെ വ്യക്തിഹത്യ നടത്തുന്നെന്ന് ഏത്...?

പണിപാളീന്നാ തോന്നുന്നേ... എനിക്ക് ഞാന്‍ തന്നെ കുഴിവെട്ടിയോ ? ശേ...

ഞാനൊരു സ്ത്രീയാണ് എനിക്കെതിരെയുള്ള ഇയാളുടെ പരാതി വ്യാജമാണ്. ഞാന്‍ അസുഖമായി പോയിട്ട് തിരിച്ച് വന്നതിന് ശേഷം ഇങ്ങേര് എന്നെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

എന്നാല്‍ ന്യായത്തിന്‍റെ കോടതി അവസാനം ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയും നീണ്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ രജിത്തിന്‍റെ പരാതി വ്യാജമാണെന്ന് തീരുമാനത്തിലെത്തി. ഇതോടെ ദയയ്ക്ക് നൂറ് പോയന്‍റ് കിട്ടി. അഭിഭാഷകനായ ഫുക്രുവിന് അതില്‍ പാതി 50 പോയന്‍റ് ലഭിച്ചു.

ഇത് പോലെ കാഞ്ഞ ഓഞ്ഞ സുഹൃത്തല്ല ഞാന്‍ പത്തരമാറ്റാ പത്തരമാറ്റ്. ആ പത്തരമാറ്റാ അവക്ക് നഷ്ടപ്പെട്ടത്. ന്നാലും ന്‍റെ നൂറ് പോയന്‍റ്... ന്‍റെ അമ്മച്ചിയേ... രഘു ലോകം വലിയവനാടാ വലിയവന്‍. എനിക്കെതിരെ ഇവിടെ ഗ്രൂപ്പ്. ഏത്...

രണ്ടാം കേസ് രജിത്തിനെതിരെ ഫുക്രുവിന്‍റെ പരാതി. ന്യായാധിപന്‍ ആര്യ. അഭിഭാഷകനായി രഘു.    അതായത് എന്‍റെ പരാതിയെന്തെന്നാല്‍ എന്തും ചെയ്യാമെന്ന ടാസ്കില്‍ എന്‍റെ ബുദ്ധിയുപയോഗിച്ച് ഞാനുണ്ടാക്കിയ സ്ട്രാറ്റജിയില്‍ ഞാന്‍ രജിത്തിനെ ചവിട്ടിയിട്ടു. ഓക്കെ. അതിന് വ്യക്തമായ കാരണമുണ്ട്. എന്‍റെ ജയമായിരുന്നു ലക്ഷ്യം. എന്നാല്‍ ടാസ്ക് കഴിഞ്ഞ ഉടനെ ഞാന്‍ അദ്ദേഹത്തിനടുത്ത് ചെന്ന് സോറി പറഞ്ഞു. കാരണം സോറി എന്ന വാക്കിന് ഞാന്‍ കനത്ത വില നല്‍കുന്നു. എന്നാല്‍, പിന്നീട് ഞാന്‍ അദ്ദേഹത്തിനെ ചവിട്ടിയത് വീട്ടിലുള്ള എല്ലാവരും എനിക്കെതിരെ തിരിഞ്ഞപ്പോള്‍ ഫുക്രു എന്നോട് സോറി പറഞ്ഞതാണ് എന്ന് രജിത്ത് സാറ് പറഞ്ഞിരുന്നെങ്കില്‍ എന്നെ മറ്റുള്ളവര്‍ അകറ്റി നിര്‍ത്താതിരുന്നേനെ. അദ്ദേഹം അത് പറയാതിരുന്നത് കൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ തെറ്റുകാരനും മോശക്കാരനുമായി. നാഴികയ്ക്ക് നാപ്പത് വട്ടം ജസ്റ്റിസും ഇന്‍ജസ്റ്റിസും കൂട്ടിക്കുഴയ്ക്കുന്നയാള്‍ ചെയ്തത് അങ്ങേയറ്റം ഇന്‍ജസ്റ്റിസാണെന്നും എനിക്ക് നീതിവേണമെന്നും ഞാന്‍ കോടതിയോട് ആവശ്യപ്പെടുന്നു.

ഫുക്രുവിന് മനസിന് നിയന്ത്രണമില്ല. അവന് അഗ്രസീവ് ബിഹേവിയറാണ്. അവന് അവന്‍റെ നീതി മാത്രമേയുള്ളൂ. കുറ്റം ചെയ്തശേഷം സോറി പറയുന്നതില്‍ കാര്യമില്ല. ഫുക്രു ഞങ്ങളെ ചതിച്ചു. ചതിക്കുമ്പോഴും നമ്മുക്കൊരു നീതി ബോധം വേണം. അവനതില്ല. അവന്‍ ഒരു സ്ഥിരം പ്രശ്നക്കാരനാണ്.

എന്‍റെ അടിവയറ് നോക്കി ഫുക്രു രണ്ട് ചവിട്ടാ ചവിട്ടി. എന്നിട്ടും ഫുക്രുവിനെ ആരോക്കെയോ കുറ്റപ്പെടുത്തിയെന്ന് പറയുമ്പോള്‍ എനിക്കറിയില്ല ആരൊക്കെയാണ് പറ‌ഞ്ഞത്. ഇനി അങ്ങനെ ആരെങ്കിലും പറയുമ്പോള്‍ ബാത്ത് റൂമില്‍ നിന്നും അടുക്കളയില്‍ നിന്നും ഇറങ്ങി വന്ന് ഫുക്രു എന്നോട് മാപ്പു പറഞ്ഞു അവനെ കുറ്റപ്പെടുത്തേണ്ട എന്ന് പറയാന്‍ കഴിയില്ല. എതിരാളിയുടെ വയറ് നോക്കി ചവിട്ടിപ്പൊളിക്കുന്നതല്ല ടാസ്ക്.

അതായത് ഞാന്‍ അല്‍പ്പനേരത്തേക്ക് ഈ ജഡ്ജിക്കുപ്പായം ഉരേണ്... എന്നിട്ട് പറയണത് കേക്ക്.. ആ ടാസ്കിനിടെയില്‍ ഫിസിക്കല്‍ അറ്റാക്ക് ഉണ്ടാകമെന്ന് ബിഗ് ബോസ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആ ടാസ്കില്‍ പരിക്കില്ലാത്തതായി ആരുമില്ലായിരുന്നു. എന്നിട്ടും നേരത്തെ മാപ്പു പറഞ്ഞിട്ടും അത് രജിത്ത് മറച്ചുവച്ചു അല്ലെങ്കില്‍ രജിത്തിന് അതിനെ കുറിച്ച് അറയില്ലായിരുന്നുവെന്ന് പറയുന്നു. സാക്ഷിയുണ്ടോടാ ഫുക്രുവേ...

ഞാന്‍ സാക്ഷി. പാഷാണം സാക്ഷി. ടാസ്കില്‍ പരിക്ക് പറ്റിയ രജിത്തിനെ കൂട്ടിപ്പിടിച്ചാണ് ഞാന്‍ ഫുക്രുവിനെ ചീത്തപറഞ്ഞത്. ഇത്രയും പ്രായമുള്ള, വിവരമുള്ള ഡോക്ടര്‍ സാറിനെ ഫുക്രുവിനെ പോലൊരു പയ്യന്‍ അടിവയറ്റില്‍ ചവിട്ടി വീഴിത്തിയത് പോക്രിത്തരമാണെന്ന് അന്നേരം തന്നെ ഞാന്‍ ചെറുക്കനോട് പറഞ്ഞിരുന്നു. അന്നേ ദിവസം അവനെ ഏറ്റവും കൂടുതല്‍ ചീത്ത പറഞ്ഞതും ഞാനാണ്. പക്ഷേ, എനിക്കറിയില്ലായിരുന്നു ഫുക്രു രജിത്തിനോട് സോറി പറഞ്ഞിരുന്നെന്ന്. അതായത് രജിത്തിന് വയ്യാതിരുന്നപ്പോള്‍ അയാളെ പിടിച്ച് കൊണ്ടാണ് ഫുക്രുവിനെ ഞാന്‍ ചീത്തപറഞ്ഞത്.

അമ്പട രഘുവേ നീ കൊള്ളാല്ലോടാ... അങ്ങനെ അങ്ങനെയ്ങ്ങ് വാദിക്കടാ. ഹോ അവന്‍റൊരു വാദമേ.. കണ്ട് നിക്കാന്‍ തന്നെയെന്നാ ചേല്...

ഓ.. ഞാന്‍ രണ്ടാം സാക്ഷി. വീണ. ഫുക്രുവും ഞാനും തമ്മില്‍ അന്ന് ചില പ്രശ്നങ്ങളുണ്ടായിരുന്നു ( ഇന്ന് അതില്ല കേട്ടോ ). ഫുക്രുവിനെ ഇവിടെ എല്ലാവരും കുറ്റപ്പെടുത്തുമ്പോള്‍ രജിത്ത് തൂണിലും തുരമ്പിലുമെന്നപോലെ ഓടിനടക്കുകയായിരുന്നു ബഹുമാനപ്പെട്ട കോടതി.

രണ്ടാം സാക്ഷിക്ക് നിലപാടില്ല.

രണ്ടാം സാക്ഷിക്ക് നിലപാടില്ല.

മിസ്റ്റര്‍ വാദിയും പ്രതിയും കേക്കാന്‍. ഞാനാണിവിടെ ജഡ്ജി. അത്ക്കും മേലെ ഞാനിവിടെ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഒരു ജഡ്ജി എന്നതിനൊപ്പം തന്നെ സംഭവവുമായി എനിക്ക് ബന്ധമുണ്ടെന്നത് കൊണ്ട് തന്നെ അതിനെ കുറിച്ച് കോടതിയില്‍ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഒരു ജഡ്ജെന്ന നിലയില്‍ എനിക്കുണ്ട്. ഇല്ലെങ്കില്‍ ബിഗ് ബോസ് കോടതി പിരിച്ച് വിടട്ടേ... ഹല്ല പിന്നെ... രജിത്ത് കോടതിയെ പറയാന്‍ അനുവദിക്കുക. എടയ്ക്ക് കേറി ബഹളം വെക്കരുത്.

യുവര്‍ ഓണര്‍ ഈ കോടതിയില്‍ നിന്ന് എനിക്ക് നീതി കിട്ടുമെന്ന് വിശ്വസിക്കുന്നില്ല. എനിക്കീ കോടതിയില്‍ വിശ്വാസമില്ല. കോടതി വാദിക്കൊപ്പം കൂട്ടു കളിക്കുന്നു. എന്നെ ഒറ്റപ്പെടുത്തുന്നു. ഹയ്യോ... കോടതിയിലും എനിക്ക് ഇന്‍ജസ്റ്റിസ്... ഇന്‍ജസ്റ്റിസ്...  കോടതിക്ക് ഓര്‍മ്മക്കുറവുണ്ട്.

എന്‍റെ കൈയീന്ന് പോയി. ഇനി കോടതിയോട് എനിക്ക് ഒരു അപേക്ഷയേ ഉള്ളൂ... വാദിയുടെ കേസെന്തുമാകട്ടെ. കോടതി, വാദിയായ ഫുക്രുവിന് കൊടുക്കുന്ന ശിക്ഷ എന്തെന്നറിയാന്‍ താല്‍പര്യമുണ്ട്.

ഹോ ഹോ ഹോ... എന്തൂട്ടൊക്കെയാണ് ഇവിടെ നടക്കണത്... ചിരി അടക്കാന്‍ വയ്യേ...

ഫുക്രു സോറി പറഞ്ഞിട്ടും ഫുക്രുവിനെ ആളുകള്‍ കുറ്റപ്പെടുത്തിയത് അറിയാതെ പോയെന്ന് പറയുന്ന രജിത്ത് ഒരു ഭാഗത്ത്. മറുഭാഗത്ത് സാക്ഷിയായ പാഷാണം ഷാജി പറയുന്നു രജിത്തിനെ കെട്ടിപിടിച്ചു കൊണ്ടാണ് താന്‍ ഫുക്രുവിനെ കുറ്റപ്പെടുത്തിയതെന്ന്. ഇതില്‍ കോടതിക്ക് ന്യായം കാണാന്‍ ക്യാമറാ ഫുട്ടേജ് വേണം. ബിഗ് ബോസ് പ്ലീസ് ക്യാമറാ ഫുട്ടേജ്.

അതൊന്നും പറ്റില്ല. പരാതി ന്യായമാണെന്ന് എത്ര പേര്‍ പറയുന്നുവെന്ന് ഭൂരിപക്ഷം നോക്കി ഫിക്രുവിന് 100 പോയന്‍റ് കൊട്. അതാണ് ബിഗ് ബോസ് കോടതിയുടെ വിധി.

എടേയ്... എടേയ്... എനിക്ക് പ്രാന്ത് വരുന്നെടേയ്... എന്‍റെ 200 പോയന്‍റാടേയ്... കണ്ണിന് മുന്നിക്കൂടെ മിന്നിപ്പോയത്... നിനക്കൊക്കെ പറയാം. പോയന്‍റ് എന്‍റതാ എന്‍റെത് മാത്രം.  എനിക്കിത്തിരി തണുക്കണം. കുളമെങ്കില്‍ കുളം കാല് വെള്ളത്തിലിട്ടാലെങ്കിലും തല തണുക്കുമോ ബിഗ് ബോസ് ?

ബിഗ് ബോസ്, ഞങ്ങള്‍ സഹോദരിമാര്‍. അധോലോക ടാസ്കില്‍ ഞങ്ങളെ പാഷാണം ഷാജി അപമാനിച്ചു. ഞങ്ങളുടെ സ്ത്രീത്വത്തെ ചവിട്ടിമെതിച്ചു. അയാള്‍ നാട്ടില്‍ വരുമ്പോള്‍ കൂടെക്കിടക്കാന്‍ തല്ലിപിടിക്കുന്ന മൂന്നാം കിട സ്ത്രീകളായി ഞങ്ങളെ അയാള്‍ കളിയാക്കി. നീതിവേണം ബിഗ് ബോസ് നീതി വേണം.

വ്യക്തിപരമായ കേസാണ് ഞങ്ങളുടേത്. പക്ഷേ അത് സ്ത്രീ സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കിയ ഒന്നാണത്. അധോലോകം പാര്‍ട്ടിക്കിടെ പാഷാണം ഷാജി ഞങ്ങളെ അദ്ദേഹത്തിന് കൂടെ കിടക്കാന്‍ മത്സരിക്കുന്നവരായി ചിത്രീകരിച്ചു. ടാസ്കിനുള്ളില്‍ എത്രത്തോളം വേണമെങ്കിലും പോകാം. കൊള്ളക്കാരുടെ സ്വയം ചിത്രീകരണമായിരുന്നു ലക്ഷ്യം. അതിനിടെയായിരുന്നു ഒമനയും പൊന്നമ്മയും എന്‍റെ കൂടെകിടക്കാന്‍ മത്സരിക്കുന്ന വേശ്യകളെന്ന നിലയിലാണ് അദ്ദേഹം ഞങ്ങളെ ചിത്രീകരിച്ചത്. ഷാജിക്ക് കുറ്റബോധം തോന്നാത്തത് കൊണ്ട് തന്നെ അയാള്‍ ഞങ്ങളോട് സോറി പറഞ്ഞിട്ടില്ല.

ബഹുമാനപ്പെട്ട കോടതി, അന്ന് പൊന്നമ്മയോടും ഓമനയോടും സംസാരിച്ചത് ഷാജിയല്ല. മറിച്ച് ഗബ്ബര്‍ സിംഗ് നായര്‍ എന്ന കൊള്ളക്കാരമാണ്. അത് കോമഡി ടാസ്ക്കാണ്. മാത്രമല്ല. കൊള്ളക്കാരെയാണ് ചിത്രീകരിക്കേണ്ടത്. അതുകൊണ്ട് തന്നെ ടാസ്ക് വിജയിക്കാനായി എന്തും ചെയ്യാമെന്നതുകൊണ്ടുമാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. അമൃതയേയോ അഭിരാമിയേയോ ഞാന്‍ പാഷാണം ഷാജി എന്ന ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മറിച്ച് ഓമനയോടും പൊന്നമ്മയോടും പറഞ്ഞത് ഗബ്ബര്‍ സിംഗാണ്. അയാളാകട്ടെ ഭീകരമായ കൊള്ളക്കാരനും. കഥാപാത്രത്തിന്‍റെ പേരെടുത്താണ് ഞാന്‍ സംസാരിച്ചത്. അതൊരു മത്സരമായിരുന്നു. അതിനെ വ്യക്തിപരമായോ ലിംഗപരമായോ കൂട്ടിക്കെട്ടേണ്ടതില്ലെന്നാണ് എന്‍റെ വാദം ബഹുമാനപ്പെട്ട കോടതി.

ഒരു കളി വിജയിക്കാന്‍ അല്ലെങ്കില്‍ കഥാപാത്രത്തെ ബൂസ്റ്റ് ചെയ്യാന്‍ വേണ്ടി സ്ത്രീകളുമായി കിടപ്പറ പങ്കിടാന്‍ തയ്യാറായി എന്ന് പറയുന്നത് നീതിയാണോ ?  ആണോ ? കോടതി പറ.

കോടതി നോക്കേണ്ടത്. അപമാനിക്കപ്പെട്ടത് സഹോദരിമാര്‍ എന്നതിനപ്പുറം സ്ത്രീയുടെ അഭിമാനമാണ്.  സഹോദരിമാരായവര്‍ എന്‍റെ കൂടെ കിടപ്പറ പങ്കിടാന്‍ തയ്യാറാകുന്നവരാണ് എന്ന് അദ്ദേഹത്തിന്‍റെ നിലപാട് ശരിയണെന്നാണോ കോടതിയും കാഴ്ചക്കാരും കരുതുന്നതെന്ന് ഞങ്ങക്ക് അറിയണം.

വ്യക്തിയേയല്ല. എന്‍റെ കക്ഷി മുന്നില്‍ കണ്ടത് കഥാപാത്രത്തെയാണ്. കഥാപാത്രത്തെ മാത്രമാണ്. മാത്രമല്ല ബിഗ് ബോസില്‍ ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനില്ല. പിന്നെന്തിന് ഈ പരാതി ?

ഭൂരിപക്ഷത്തിന്‍റെ തീരുമാനത്തെ മാനിച്ച് പരാതിക്കാരായ സഹോദരിമാര്‍ക്ക്  നൂറ് പോയന്‍റ്.

രജിത്ത് കുമാര്‍ ടാസ്ക് ജയിക്കാനായി നുണ പറഞ്ഞോ ഇല്ലയോ എന്ന് അറിയണം. ജഡ്ജായി വീണയേ വെക്കുന്നു. രജിത്ത് അഭിഭാഷകനായി പാഷാണം ഷാജിയെയും തെരഞ്ഞെടുത്തു.

ഞാന്‍ കേട്ട സംഭവമാണ് ഞാന്‍ പറഞ്ഞത്. മാത്രമല്ല വാദി ചുംബിച്ചതിന്‍റെ പാടാണ് എന്‍റെ എന്‍റെ ഷര്‍ട്ടിലുള്ളത് എന്നത് തന്നെ അവര്‍ എല്ലാവരെയും ചുംബിക്കുന്ന ഒരാളെന്ന് മനസിലാകും. രേഷ്മ പ്രദീപിനെ ചുംബിച്ചുവെന്നത് ഞാന്‍ കണ്ടില്ലെങ്കിലും പറഞ്ഞ് കേട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഞാനത് പറഞ്ഞത് യുവര്‍ ഒണര്‍.

ടാസ്കിന് വേണ്ടി രജിത്ത് കള്ളം പറഞ്ഞു. ഞാന്‍ ചുംബിക്കാതെ ചുംബിച്ചെന്ന് പറഞ്ഞ് എന്നെ ടാസ്ക്കില്‍ പ്രകോപിപ്പിക്കാന്‍   ശ്രമിച്ചു. ചെയ്യാത്ത കാര്യം പറഞ്ഞാണ് രജിത്ത് എന്നെ പ്രകോപിപ്പിച്ചത്. അതോടൊപ്പം അയാള്‍ സ്ത്രീത്വത്തെ തന്നെയാണ് അപമാനിച്ചത്. എനിക്ക് നീതി വേണം. ബഹുമാനപ്പെട്ട കോടതി.

നീതി പീഠം സാക്ഷി. വീണയാണ് പ്രതിയായ എന്‍റെ സാക്ഷി. നീതിപീഠം നീതിപൂര്‍വ്വകമായി പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു.

മറവിയുള്ളയാളുടെ വാക്ക് വിശ്വസിക്കാന്‍ നീതിപീഠത്തിന് വിഷമമുണ്ട്.

ഫുക്രു സാക്ഷി.  ടീം അംഗങ്ങളുമായി സംസാരിക്കാത്ത കാര്യമാണ് രജിത്ത് ടാസ്കില്‍ സംസാരിച്ചത്. ഞാനാണ് അദ്ദേഹത്തിന് എല്ലാ ഐഡിയയും നല്‍കിയത്. എന്നാല്‍ ഇക്കാര്യം മാത്രം അദ്ദേഹം ആരുമായും സംസാരിച്ചില്ല. ടീം അംഗങ്ങളുമായി സംസാരിക്കാത്ത കാര്യമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

എന്‍റെ ഫ്രീഡം ഓഫ് തോട്ടില്‍ നിന്നാണ് ഞാനത് പറഞ്ഞത്. പ്രദീപിന്‍റെ ഇവിടെയായി ഇന്ന് വാദിയായി വന്ന രേഷ്മ ഉമ്മ വച്ചതിന്‍റെ പാട് ഞാന്‍ കണ്ടിരുന്നു. ആ ലിപ്സ്റ്റിക്ക് രേഷ്മ ഉമ്മവച്ചുണ്ടായതാണെന്ന് വീണ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. യുവര്‍ ഓണര്‍. എനിക്കും സാക്ഷിയുണ്ട്. രേഷ്മ. അല്ല എലീന. സോറി സാന്ദ്രയാണ് സാക്ഷി.

രേഷ്മ, എലീന, സാന്ദ്ര... എന്തോന്നാണിത്. പ്രതിക്ക് ബോധമില്ല, പൊക്കണമില്ല...

എനിക്ക് അതില്‍ ഇന്‍ഡ്രസ്റ്റ് തോന്നി. ആരാണ് ഇവിടെ ഉമ്മവച്ച് കളിച്ചതെന്ന് എനിക്കറിയണമായിരുന്നു.  അതു കൊണ്ട് ഞാന്‍ അത് അന്വേഷിച്ചു. അപ്പോളാണ് അറിഞ്ഞത് ഫുക്രുവാണ് പ്രദീപിനെ ഉമ്മ വച്ചതെന്ന്.

ഇതും കൈയീന്ന് പോയല്ലോ ദൈവമേ... അയ്യോ അപ്പോ മൂന്ന് പോയന്‍റ്.... എന്‍റെ ദൈവമോ നീയും കൈവിട്ടോ....

ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വാദിയോട് മാപ്പ് പറയില്ലെങ്കിലും സോറി പറയാന്‍ തയ്യാറാണ്.

ഭൂരിപക്ഷാഭിപ്രായം മാനിച്ച് രേഷ്മയ്ക്ക് 100 പോയന്‍റ്.

loader