ബിഗ് ബോസ് മലയാളം സീസൺ 8-ന് മുന്നോടിയായി സാധാരണക്കാർക്കായി 'അഗ്നിപരീക്ഷ' എന്ന പേരിൽ ഒരു പ്രീ-ഷോ ആരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതൽ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും ഷോ ആരംഭിക്കും.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മികച്ച, വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള ഒരു കൂട്ടം മത്സരാർത്ഥികൾ എത്തും. പിന്നീട് പുറം ലോകവുമായി യാതൊരു ബന്ധവും ഇവർക്കുണ്ടാവില്ല. ഇവിടെ അവർക്കായി മെന്റലിയും ഫിസിക്കലും ആയിട്ടുള്ള ടാസ്കുകളും ഉണ്ടാകും. ഇതെല്ലാം അതിജീവിച്ചും ജയിച്ചും മുന്നേറുന്ന ഒരു വ്യക്തി പ്രേക്ഷക പിന്തുണയോടെ സീസൺ വിജയിയായി മാറും. അത്തരത്തിൽ ഏഴ് സീസണുകളാണ് മലയാളത്തിൽ കഴിഞ്ഞത്. ബി​ഗ് ബോസ് മലയാളം സീസൺ 8 വൈകാതെ ആരംഭിക്കുകയും ചെയ്യും.

പ്രധാന സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തവണ അ​ഗ്നിപരീക്ഷ എന്നൊരു പ്രീ-ഷോ കൂടി ഉണ്ടാകും. കോമണർ മത്സരാർത്ഥികൾക്ക് വേണ്ടിയുള്ളതാണിത്. ഓ​ഗസ്റ്റ് 15 മുതൽ അ​ഗ്നിപരീക്ഷ ജിയോ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റ് ചാനലിലും കാണാൻ സാധിക്കും. ഇതോട് അനുബന്ധിച്ചുള്ള പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. അ​ഗ്നിപരീക്ഷ എത്രത്തോളം പ്രയാസകരവും പ്രതിസന്ധി നിറഞ്ഞതുമാണെന്ന് കാണിക്കുന്ന തരത്തിലാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്. ഒപ്പം മൂന്ന് സിംഹാസനങ്ങളും അതിൽ ഇൻ എന്നും ഔട്ട് എന്നും രേഖപ്പെടുത്തിരിക്കുന്നതും കാണാം. ആരൊക്കെയാകും ഈ സിംഹാസനത്തിൽ ഇരിപ്പിടം ഉറപ്പിക്കുക എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. ജഡ്ജസിന്‍റെ ഇരിപ്പിടമാണിതെന്നാണ് സൂചന. 

എന്താണ് ബി​ഗ് ബോസ് അ​ഗ്നിപരീക്ഷ

അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്‍. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അ​ഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. അ​ഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming