ഹീറോ സ്പ്ലെൻഡറിനെ ജനപ്രിയമാക്കുന്ന അഞ്ച് രഹസ്യങ്ങൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പിന്റെ വിജയത്തിന് പിന്നിലെ രഹസ്യങ്ങൾ

ഹീറോ എന്ന ഒന്നാമൻ
ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലെ ഒന്നാം നമ്പർ ഇരുചക്ര വാഹന കമ്പനിയാണ്. ഈ ഇന്ത്യൻ കമ്പനി വർഷങ്ങളായി ഈ സ്ഥാനം നിലനിർത്തുന്നു. പ്രധാനമായും സ്പ്ലെൻഡർ സീരീസാണ് കമ്പനിയുടെ വിൽപ്പനയക്ക് കരുത്ത് പകരുന്നത്.
സ്പ്ലെൻഡർ എന്ന വന്മരം
ഈ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സീരീസ് നിലവിൽ നാല് മോഡലുകളിലാണ് വരുന്നത്: സ്പ്ലെൻഡർ + XTEC 2.0, സ്പ്ലെൻഡർ +, സ്പ്ലെൻഡർ + XTEC, സൂപ്പർ സ്പ്ലെൻഡർ XTEC എന്നിവ. 100 സിസി മുതൽ 125 സിസി വരെയുള്ള എഞ്ചിനുകളാണ് ഈ ബൈക്കുകൾക്ക് കരുത്ത് പകരുന്നത്.
ചരിത്രം
1994-ൽ കുറഞ്ഞ വിലയുള്ള കമ്മ്യൂട്ടർ ബൈക്കായി ഹീറോ സ്പ്ലെൻഡർ ആദ്യമായി ഇന്ത്യയിൽ പുറത്തിറങ്ങി. അതിനുശേഷം അതിന്‍റെ രൂപകൽപ്പനയും സാങ്കേതികവിദ്യയും വികസിച്ചിട്ടുണ്ടെങ്കിലും, അതിന്റെ ലളിതവും വിശ്വസനീയവുമായ ഡിസൈൻ ഫിലോസഫി അതേപടി തുടരുന്നു.
ജനപ്രിയത എന്തുകൊണ്ട്?
വർഷങ്ങളായിട്ടും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം എന്ന പദവി ഹീറോേ സ്പ്ലൻഡർ നിലനിർത്തിയിട്ടുണ്ട്. ഇന്ത്യക്കാർ കൂടുതൽ ശക്തവും പ്രീമിയം ബൈക്കുകളും കൂടുതലായി തിരയുമ്പോഴും, സ്പ്ലെൻഡറിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഹീറോ സ്പ്ലെൻഡറിന് ഇത്രയധികം ജനപ്രിയത എന്തുകൊണ്ട്?
ആശ്രയിക്കാവുന്നതും ഈടുനിൽക്കുന്നതും
സ്പ്ലെൻഡറിന്റെ രൂപകൽപ്പന ലളിതവും കരുത്തുറ്റതും ഈടുനിൽക്കുന്നതുമാണ്. നഗര, ഗ്രാമീണ റോഡുകളിൽ ഇത് സുഖകരമായി സഞ്ചരിക്കുന്നു. വളരെ കുറഞ്ഞ അറ്റകുറ്റപ്പണികൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഇത് ശരാശരി വ്യക്തിക്ക് കൂടുതൽ താങ്ങാനാവുന്ന വിലയിൽ വാഹനം ലഭ്യമാക്കുന്നു.
താങ്ങാവുന്ന വില
ഹീറോ സ്പ്ലെൻഡർ ഇന്ത്യയിൽ നിർമ്മിക്കുന്നതിനാൽ ഇത് വളരെ താങ്ങാനാവുന്നതും മത്സരാധിഷ്ഠിതവുമായ വിലയിൽ ലഭ്യമാണ്. പരിപാലനച്ചെലവും വളരെ കുറവാണ്
മികച്ച മൈലേജ്
ഇന്ത്യയിൽ ഒരു ബൈക്ക് വാങ്ങുമ്പോൾ മൈലേജ് ഒരു മുൻഗണനയാണ്. ഇക്കാര്യത്തിൽ സ്പ്ലെൻഡർ ഒരു നേതാവാണ്. ഇത് ഏകദേശം 80 കിലോമീറ്റർ മൈലേജ് നൽകുന്നു. ഇത് ഏറ്റവും സാമ്പത്തികമായി ഉപയോഗിക്കുന്ന കമ്മ്യൂട്ടർ ബൈക്കുകളിൽ ഒന്നാക്കി മാറ്റുന്നു.
ഓടിക്കാൻ എളുപ്പം
സ്പ്ലെൻഡർ ഭാരം കുറഞ്ഞ ഒരു ബൈക്കാണ്. കുറഞ്ഞ സീറ്റ് ഉയരവും ഭാരം കുറഞ്ഞ ബോഡിഘടനയും എല്ലാ പ്രായത്തിലുമുള്ള റൈഡർമാർക്കും ഈ ബൈക്കിനെ സുഖകരമാക്കുന്നു. തിരക്കേറിയ ഗതാഗതത്തിൽ പോലും ഇത് ഓടിക്കാൻ എളുപ്പമാണ്.
എളുപ്പത്തിലുള്ള സേവനവും വിൽപ്പനാനന്തര പിന്തുണയും
ഏതൊരു വാഹനത്തിനും സർവീസും വിൽപ്പനാനന്തര പിന്തുണയും നിർണായകമാണ്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും പോലും ഇന്ത്യയിലുടനീളമുള്ള ഏറ്റവും വലിയ സർവീസ് ശൃംഖലകളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്പിനുള്ളത്.
വില കുറഞ്ഞ സ്‍പെയർ പാർട്‍സുകൾ
സ്പെയർ പാർട്‍സുകൾ എളുപ്പത്തിൽ ലഭ്യവും വിലകുറഞ്ഞതുമാണ്. ഇത് പണത്തിന് യഥാർത്ഥ മൂല്യം നൽകുന്ന ഒരു ബൈക്കാക്കി മാറ്റുന്നു.

