ബിഎസ്എൻഎൽ വിളിക്കുന്നു; കൈ നിറയെ ശമ്പളം, മികച്ച കരിയർ! അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബിഎസ്എൻഎൽ 120 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം, വിദ്യാഭ്യാസ യോഗ്യത എന്താണ് തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

ബിഎസ്എൻഎല്ലിന് പ്രിയമേറുന്നു
ജിയോ, എയർടെൽ, വിഐ പോലെയുള്ള സ്വകാര്യ ടെലികോം കമ്പനികൾക്കിടയിലും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് പ്രിയമേറുകയാണ്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് ഇതിന് പ്രധാന കാരണം.
120 സീനിയർ എക്സിക്യൂട്ടീവ് ട്രെയ്നി ഒഴിവുകൾ
ബിഎസ്എൻഎൽ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയ്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികോം (95), ഫിനാൻസ് (25) വിഭാഗങ്ങളിലാണ് അവസരം. അവസാന തീയതി മാർച്ച് 7. ടെലികോം വിഭാഗത്തിലേക്ക് ബി.ഇ/ബി.ടെക് യോഗ്യത വേണം.
അപേക്ഷകരുടെ പ്രായപരിധി
ഫിനാൻസ് വിഭാഗത്തിന് സിഎ/സിഎംഎ യോഗ്യതയും 21-30 വയസ് പ്രായപരിധിയുമുണ്ട്. കമ്പ്യൂട്ടർ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 50,000 രൂപ വരെ. bsnl.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയ
തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും:
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)
ഡോക്യുമെന്റ് പരിശോധന
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ താൽക്കാലികമായി മാർച്ച് 29ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

