MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം

കാത്തിരുന്നത് 9 വർഷം, 3273 ദിവസങ്ങൾ, ഒടുവിൽ ആ കടമ്പ കടന്ന് വാഷിംഗ്ടണ്‍ സുന്ദർ, ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി നേട്ടം

ഐപിഎല്ലില്‍ 9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വാഷിംഗ്ടൺ സുന്ദര്‍ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ചു. ഐപിഎൽ അരങ്ങേറ്റം കുറിച്ച് 3273 ദിവസങ്ങൾക്കുശേഷമാണ് സുന്ദറിന്‍റെ ഈ നേട്ടം.

1 Min read
Author : Gopalakrishnan C
| Updated : Apr 08 2026, 10:56 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
9 വര്‍ഷത്തെ കാത്തിരിപ്പ്
Image Credit : ANI

9 വര്‍ഷത്തെ കാത്തിരിപ്പ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസ് താരം വാഷിംഗ്ടൺ സുന്ദറിന്‍റെ 9 വര്‍ഷം നീണ്ട കാത്തിരിപ്പിന് അന്ത്യം. ഐപിഎൽ അരങ്ങേറ്റം കുറിച്ച് 3273 ദിവസങ്ങൾക്കുശേഷം സുന്ദര്‍ തന്‍റെ ആദ്യ അർധസെഞ്ചുറി സ്വന്തമാക്കി.

28
നേട്ടം ഡല്‍ഹിക്കെതിരെ
Image Credit : ANI

നേട്ടം ഡല്‍ഹിക്കെതിരെ

ബുധനാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിലാണ് ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി സുന്ദര്‍ അര്‍ധസെഞ്ചുറി നേടിയത്. 32 പന്തില്‍ 55 റണ്‍സെടുത്ത സുന്ദര്‍ 6 ഫോറും രണ്ട് സിക്സും പറത്തി.

Related Articles

Related image1
'സഞ്ജു സാംസണ്‍ തോറ്റു', സഞ്ജുവിന്‍റെ പുറത്താകലില്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകന്‍, ആശ്വസിപ്പിക്കാനാവാതെ അമ്മ
Related image2
'ബുംറയെ പോലും വിറപ്പിച്ചില്ലെ, ഇനിയും എന്തിനാണ് വൈകിക്കുന്നത്; അവന് ഇന്ത്യൻ ക്യാപ് നല്‍കൂ'; വൈഭവിനായി വാദിച്ച് ഇർഫാൻ പത്താൻ
38
സെഞ്ചുറി കൂട്ടുകെട്ട്
Image Credit : ANI

സെഞ്ചുറി കൂട്ടുകെട്ട്

ഗുജറാത്ത് ടൈറ്റൻസിനായി നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സുന്ദർ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം (70 റൺസ്) മൂന്നാം വിക്കറ്റിൽ 60 പന്തിൽ 104 റൺസിന്‍റെ നിർണ്ണായക കൂട്ടുകെട്ടിലും പങ്കാളിയായി.

48
3,273 ദിവസം നീണ്ട കാത്തിരിപ്പ്
Image Credit : ANI

3,273 ദിവസം നീണ്ട കാത്തിരിപ്പ്

2017 ഏപ്രിൽ 22-ന് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിന് വേണ്ടി അരങ്ങേറിയ സുന്ദറിന് ഇതുവരെ ഒരു ഐപിഎൽ ഫിഫ്റ്റി സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല.

58
കഴിഞ്ഞവര്‍ഷം കൈയകലത്തില്‍ നഷ്ടമായി
Image Credit : ANI

കഴിഞ്ഞവര്‍ഷം കൈയകലത്തില്‍ നഷ്ടമായി

2025 ഏപ്രിലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 49 റൺസായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്കോർ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിലും സുന്ദര്‍ നേരത്തെ കളിച്ചിട്ടുണ്ട്.

68
ഇന്ത്യക്കായി ആദ്യ ഫിഫ്റ്റ് 3 വര്‍ഷം മുമ്പ്
Image Credit : ANI

ഇന്ത്യക്കായി ആദ്യ ഫിഫ്റ്റ് 3 വര്‍ഷം മുമ്പ്

ഇന്ത്യക്കായി 60 ടി20 മത്സരങ്ങില്‍ 25 ഇന്നിംഗ്സുകള്‍ ബാറ്റ് ചെയ്തിട്ടുള്ള സുന്ദര്‍ ഒരു അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. 2023ല്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഒരേയൊരു അര്‍ധസെഞ്ചുറി. 28 പന്തിലാണ് സുന്ദര്‍ അന്ന് അര്‍ധസെഞ്ചുറി നേടിയത്.

78
ഓസ്ട്രേലിയക്കെതിരെയും മിന്നി
Image Credit : ANI

ഓസ്ട്രേലിയക്കെതിരെയും മിന്നി

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഹൊബാര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 23 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന സുന്ദര്‍ ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിലും ഭാഗമായിരുന്നു.

88
ബട്ട്‌ലറുടെ ചരിത്ര നേട്ടം
Image Credit : ANI

ബട്ട്‌ലറുടെ ചരിത്ര നേട്ടം

മത്സരത്തിൽ സുന്ദറിനു പുറമെ ജോസ് ബട്‌ലറും (27 പന്തിൽ 52) വെടിക്കെട്ട് പ്രകടനം നടത്തി. അഞ്ച് സിക്സറുകളാണ് ബട്ട്‌ലർ പറത്തിയത്. ഇതോടെ ടി20 ക്രിക്കറ്റിൽ 600 സിക്സറുകൾ തികയ്ക്കുന്ന വെസ്റ്റ് ഇൻഡീസുകാരനല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും ബട്‌ലർ സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐ.പി.എൽ
വാഷിംഗ്ടൺ സുന്ദർ
ക്രിക്കറ്റ്

Latest Videos
Recommended Stories
Recommended image1
'ബുംറയെ പോലും വിറപ്പിച്ചില്ലെ, ഇനിയും എന്തിനാണ് വൈകിക്കുന്നത്; അവന് ഇന്ത്യൻ ക്യാപ് നല്‍കൂ'; വൈഭവിനായി വാദിച്ച് ഇർഫാൻ പത്താൻ
Recommended image2
മുന്നില്‍ നിന്ന് നയിച്ച് ഗില്‍, തകർത്താടി ബട്‌ലറും, സുന്ദറും, ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് കൂറ്റൻ വിജയലക്ഷ്യം
Recommended image3
'സഞ്ജു സാംസണ്‍ തോറ്റു', സഞ്ജുവിന്‍റെ പുറത്താകലില്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകന്‍, ആശ്വസിപ്പിക്കാനാവാതെ അമ്മ
Related Stories
Recommended image1
'സഞ്ജു സാംസണ്‍ തോറ്റു', സഞ്ജുവിന്‍റെ പുറത്താകലില്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധകന്‍, ആശ്വസിപ്പിക്കാനാവാതെ അമ്മ
Recommended image2
'ബുംറയെ പോലും വിറപ്പിച്ചില്ലെ, ഇനിയും എന്തിനാണ് വൈകിക്കുന്നത്; അവന് ഇന്ത്യൻ ക്യാപ് നല്‍കൂ'; വൈഭവിനായി വാദിച്ച് ഇർഫാൻ പത്താൻ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved