ടെസ്റ്റ് അരങ്ങേറ്റത്തില്‍ സിക്സ് പറത്തി ആദ്യ റണ്ണെടുത്ത 5 ബാറ്റ്സ്മാന്‍മാര്‍

First Published May 21, 2020, 8:54 PM IST

കൊച്ചി: രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ റണ്ണെടുക്കുക എന്നത് ഏതൊരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളവും പ്രധാനമാണ്. പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ആദ്യ റണ്ണെടുത്തുകഴിഞ്ഞാല്‍ ബാറ്റ്സ്മാന്റെ പകുതി സമ്മര്‍ദ്ദമൊഴിയും. എന്നാല്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ആദ്യ റണ്‍ തന്നെ സിക്സിലൂടെ നേടാന്‍ ചങ്കുറപ്പ് കാട്ടിയ ചിലരുണ്ട്. അവരില്‍ ചിലരിതാ.