MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • ഷമിയുടെ കെണിയില്‍ വീണ് വീണ്ടും ഡക്കായി അഭിഷേക്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ സഞ്ജുവിനും രോഹിത്തിനുമൊപ്പം

ഷമിയുടെ കെണിയില്‍ വീണ് വീണ്ടും ഡക്കായി അഭിഷേക്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ സഞ്ജുവിനും രോഹിത്തിനുമൊപ്പം

ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ പൂജ്യത്തിന് പുറത്തായതോടെ സൺറൈസേഴ്‌സ് ഓപ്പണർ അഭിഷേക് ശർമ്മ ഒരു നാണക്കേടിന്റെ റെക്കോർഡിനൊപ്പമെത്തി.

2 Min read
Author : Gopalakrishnan C
Published : Apr 05 2026, 08:33 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഷമിയുടെ കെണിയില്‍ വീണു
Image Credit : ANI

ഷമിയുടെ കെണിയില്‍ വീണു

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെയും നിരാശപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. നേരിട്ട രണ്ടാം പന്തിൽ തന്നെ മുഹമ്മദ് ഷമിക്ക് വിക്കറ്റ് നൽകി അഭിഷേക് പുറത്തായി. വൈഡ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയായിരുന്നു അഭിഷേക് മടങ്ങിയത്.

29
നാണക്കേടിന്‍റെ റെക്കോര്‍ഡ്
Image Credit : ANI

നാണക്കേടിന്‍റെ റെക്കോര്‍ഡ്

പൂജ്യത്തിന് പുറത്തായതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അഭിഷേക് ഇടംപിടിച്ചു.

39
രോഹിത് ശർമ്മയ്ക്കും സഞ്ജുവിനുമൊപ്പം
Image Credit : Screenshot

രോഹിത് ശർമ്മയ്ക്കും സഞ്ജുവിനുമൊപ്പം

ഈ വർഷം ടി-20 ക്രിക്കറ്റിൽ അഭിഷേക് ശർമ ആറാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ്മ (2018-ൽ ആറ് തവണ), സഞ്ജു സാംസൺ (2024-ൽ ആറ് തവണ) എന്നിവർക്കൊപ്പമാണ് അഭിഷേക് എത്തിയത്.

49
ലോകകപ്പിലും നിരാശ
Image Credit : Getty

ലോകകപ്പിലും നിരാശ

ഐപിഎല്ലിന് തൊട്ടു മുമ്പ് നടന്ന ടി20 ലോകകപ്പിലും അഭിഷേക് മൂന്ന് തവണ തുടര്‍ച്ചയായി പൂജ്യത്തിന് പുറത്തായിരുന്നു. ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി നേടിയ അഭിഷേക് ഫോമിലായെന്ന് കരുതിയെങ്കിലും ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തി. ലോകപ്പിന്‍റെ ടോപ് സ്കോററാകുമെന്ന് കരുതിയ അഭിഷേക് എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 141 റൺസ് മാത്രമാണ് നേടിയത്.

59
ആര്‍സിബിക്കെതിരെ അടിതെറ്റി
Image Credit : ANI

ആര്‍സിബിക്കെതിരെ അടിതെറ്റി

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ആദ്യ കളിയില്‍ 8 പന്തില്‍ 7 റണ്‍സെടുത്ത് അഭിഷേക് മടങ്ങി.

69
 കൊല്‍ക്കത്തക്കെതിരെ തിളങ്ങി
Image Credit : ANI

കൊല്‍ക്കത്തക്കെതിരെ തിളങ്ങി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രണ്ടാം മത്സരത്തില്‍ 21 പന്തില്‍ 48 റണ്‍സെടുത്ത് അഭിഷേക് തിളങ്ങിയെങ്കിലും തൊട്ടുപിന്നാലെ വീണ്ടും പൂജ്യത്തിന് മടങ്ങി.

79
മോശം ഫോം തുടരുന്നു
Image Credit : ANI

മോശം ഫോം തുടരുന്നു

ഐപിഎൽ സീസണിൽ ഇതുവരെ കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നായി വെറും 55 റൺസ് മാത്രമാണ് താരം നേടിയത്. ഇതിൽ 48 റൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു.

89
അടിതറ്റുന്ന അഭിഷേക്
Image Credit : Getty

അടിതറ്റുന്ന അഭിഷേക്

195 എന്ന മികച്ച സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും ഈ വര്‍ഷം കളിച്ച 16 ഇന്നിംഗ്‌സുകളില്‍ നിന്ന് 25.20 ശരാശരിയിലും 378 റണ്‍സ് മാത്രമാണ് അഭിഷേക് നേടിയത്.

99
 പന്ത് നയിച്ചു, ലക്നൗ ജയിച്ചു
Image Credit : ANI

പന്ത് നയിച്ചു, ലക്നൗ ജയിച്ചു

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ലക്നൗ സൂപ്പർ ജയന്‍റ് ഒരു പന്ത് ബാക്കി നിര്‍ത്തി 5 വിക്കറ്റ് ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ 19.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്നൗ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ 68 റൺസുമായി പുറത്താകാതെ നിന്ന റിഷഭ് പന്താണ് ലക്നൗവിന ജയമൊരുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
അഭിഷേക് ശർമ്മ
ഐ.പി.എൽ
ക്രിക്കറ്റ്

Latest Videos
Recommended Stories
Recommended image1
ക്യാപ്റ്റന്‍റെ ഇന്നിംഗ്സുമായി മുന്നിൽ നിന്ന് നയിച്ച് റിഷഭ് പന്ത്, ഹൈദരാബാദിനെ വീഴ്ത്തി ലക്നൗവിന് ആദ്യ ജയം
Recommended image2
ആര്‍സിബിക്കെതിരെ ചെന്നൈക്ക് ടോസ് ഭാഗ്യം, സഞ്ജുവിന് നിര്‍ണായക മത്സരം, മാറ്റങ്ങളില്ലാതെ ഇരു ടീമും
Recommended image3
ഹൈദരാബാദിനെ വിറപ്പിച്ച് മുഹമ്മദ് ഷമിയുടെ 'തീപ്പൊരി' സ്പെൽ; ഗംഭീറിനെയും അഗാർക്കറെയും നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved