ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശി; വന്‍ നേട്ടമുണ്ടാക്കി രഹാനെ, പൂജാര താഴോട്ട്
First Published Dec 31, 2020, 11:22 AM IST
മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുത്. ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് പര്യടനത്തിലാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലുണ്ട്. ഇന്ത്യ രണ്ട് ടെസറ്റുകള്‍ പൂര്‍ത്തിയാക്കി. ശ്രീലങ്കയും പാകിസ്ഥാനും ഓരോ ടെസ്റ്റും കളിച്ചു. ഇതിനിടെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്ക് പുറത്തുവിട്ടിരിക്കുകയാണ് ഐസിസി.

ബാറ്റ്‌സ്മാന്മാരുടെ ഒന്നാം റാങ്കിന് പുതിയ അവകാശിയായി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് ഒന്നാം സ്ഥാത്ത്. ഓസീസ് താരം സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളിയാണ് വില്യംസണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്നു വില്യംസണ്‍. സ്മിത്ത് മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെയാണ്. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രഹാനെ ആറാം സ്ഥാനത്തെത്തി. മറ്റൊ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര പത്താം സ്ഥാനത്തേക്ക് വീണു. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്തിലുള്ളത്.
Post your Comments