കൈകളുടെ ചോര്‍ച്ച തടയാനാവുന്നില്ല; റിഷഭ് പന്തിനെതിരെ വീണ്ടും തിരിഞ്ഞ് ആരാധകര്‍
First Published Jan 7, 2021, 2:10 PM IST
സിഡ്‌നി: വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് വീണ്ടും വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യദിനം വില്‍ പുകോവ്‌സ്‌കിയെ പുറത്താക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ പന്ത് നഷ്‌ടമാക്കി. പുകോവ്‌സിയാവട്ടെ ഭാഗ്യപരീക്ഷണങ്ങള്‍ മറികടന്ന് അര്‍ധ സെഞ്ചുറി നേടുകയും ചെയ്തു. മോശം ഫീല്‍ഡിംഗില്‍ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനം മുന്‍താരങ്ങളുള്‍പ്പെടെ ഉയര്‍ത്തി എന്നതാണ് ശ്രദ്ധേയം.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ ഓസീസ് ഓപ്പണര്‍മാര്‍ കാലുറപ്പിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റിലും ദയനീയമായിരുന്നു ജോ ബേണ്‍സിന്‍റേയും മാത്യൂ വെയ്‌ഡിന്‍റേയും പ്രകടനം. ഇതോടെയാണ് വാര്‍ണര്‍ തിരിച്ചെത്തിയപ്പോള്‍ ഓപ്പണിംഗ് സഖ്യം ഓസീസ് പൂര്‍ണമായും പൊളിച്ചെഴുതിയത്.

സിഡ്‌നിയില്‍ വാര്‍ണറുടെ തിരിച്ചുവരവിനൊപ്പം 22 വയസ് മാത്രമുള്ള അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കിയെ പരീക്ഷിച്ചു ഓസ്‌ട്രേലിയ. വില്ലിനെ സമ്മര്‍ദത്തിലാക്കാനുള്ള എല്ലാ മരുന്നും ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കൈവശമുണ്ടായിരുന്നു.
Post your Comments