ഓപ്പണിംഗില്‍ ധവാന് പുതിയ പങ്കാളി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
First Published Nov 26, 2020, 8:49 PM IST
സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാകും ഓപ്പണിംഗില്‍ ശിഖര്‍ ധവാന്‍റെ പങ്കാളി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ശിഖര്‍ ധവാന്‍: ഐപിഎല്ലിലെ മിന്നുന്ന ഫോം ധവാന്‍ ഏകദിനങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

മായങ്ക് അഗര്‍വാള്‍: ധാവാനെപ്പോലെ ഐപിഎല്ലില്‍ മിന്നിത്തിളങ്ങിയ മായങ്ക് അഗര്‍വാളാവും ഓപ്പണിംഗില്‍ ധവാന്‍റെ പങ്കാളി. രോഹിത്തിന്‍റെ അഭാവത്തില്‍ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ മായങ്കിന് ലഭിക്കുന്ന സുവര്‍ണാവസരമാണിത്.
Post your Comments