സെഞ്ചുറിയിലേക്ക് നീങ്ങിയ കോലിയെ റണ്ണൗട്ടാക്കി; രഹാനെയെ നിര്‍ത്തി പൊരിച്ച് ആരാധകര്‍
First Published Dec 17, 2020, 6:49 PM IST
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റസെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് പ്റ്റന്‍ അജിങ്ക്യാ രഹാനെയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് രഹാനെ തെറ്റായ കോളിലൂടെ വിരാട് കോലിയെ റണ്ണൗട്ടാക്കിയത്. സെഞ്ചുറിയിലേക്ക് നീങ്ങിയ കോലി റണ്ണൗട്ടായതിന് പിന്നാലെ രണ്ടാം ന്യൂബോളെടുത്ത ഓസീസ് രഹാനെയും വിഹാരിയെയും മടക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
ഫീല്‍ഡറുടെ നേരെ പന്തടിച്ച് സിംഗിളെടുക്കാനുള്ള രഹാനെയുടെ ശ്രമമാണ് കോലിയുടെ റണ്ണൗട്ടില്‍ കലാശിച്ചത്. ഇത് മത്സരത്തില്‍ എത്രമാത്രം നിര്‍ണായകമാകുമെന്ന് കാണാനിരിക്കുന്നതേയുള്ളു. എന്തായാലും ആരാധകരും മുന്‍ താരങ്ങളും രഹാനെയുടെ തെറ്റായ കോളിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ആരാധകരുടെ പ്രതികരണങ്ങളിലൂടെ.
Post your Comments