MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
Asian Games
Masappadi Case
Bigg Boss Season 8
US - Iran Conflict
Kerala Lottery
Gold Rate Today
  • Home
  • Sports
  • Cricket
  • ജപ്പാനെതിരായ ടി20 പോരാട്ടം, സഞ്ജുവിനൊപ്പം ഓപ്പണറായി വൈഭവ്, അഭിഷേക് ശർമക്ക് വിശ്രമം; സാധ്യതാ ഇലവൻ

ജപ്പാനെതിരായ ടി20 പോരാട്ടം, സഞ്ജുവിനൊപ്പം ഓപ്പണറായി വൈഭവ്, അഭിഷേക് ശർമക്ക് വിശ്രമം; സാധ്യതാ ഇലവൻ

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങളും ടി20 ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നു.

1 Min read
Author : Gopalakrishnan C
Published : Sep 21 2026, 05:45 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ചരിത്രത്തിലാദ്യം
Image Credit : X

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യമായി രാജ്യാന്തര ടി20 മത്സരത്തിൽ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടാനിറങ്ങുകയാണ്. നാളെ ജപ്പാനിലെ സാനോ ഇന്‍റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
210
ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കം
Image Credit : bcci

ഏഷ്യൻ ഗെയിംസിനുള്ള മുന്നൊരുക്കം

ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് കൂടിയാണ് ജപ്പാനെതിരായ മത്സരം. ഏഷ്യൻ ഗെയിംസിൽ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ മത്സരം 28നാണ്.

310
പ്രധാന താരങ്ങള്‍ക്ക് വിശ്രമം
Image Credit : Getty

പ്രധാന താരങ്ങള്‍ക്ക് വിശ്രമം

കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിന് എത്തിയതെങ്കിലും റാങ്കിംഗിൽ 41-ാം സ്ഥാനത്തുള്ള ജപ്പാനെതിരെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയ്ക്ക് അവസരം നൽകാനാണ് ടീം മാനേജ്‌മെന്‍റിന്‍റെ നീക്കം.

410
വൈഭവ് സൂര്യവംശിക്ക് അവസരം
Image Credit : Getty

വൈഭവ് സൂര്യവംശിക്ക് അവസരം

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ പുറത്തിരിക്കേണ്ടി വന്ന യുവതാരം വൈഭവ് സൂര്യവംശിക്ക് ജപ്പാനെതിരെ ഓപ്പണറായി അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അഫ്ഗാനെതിരെ മൂന്ന് മത്സരങ്ങളിലും വൈഭവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

510
അഭിഷേക് ശർമക്ക് വിശ്രമം
Image Credit : BCCI

അഭിഷേക് ശർമക്ക് വിശ്രമം

അഫ്ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ചുറി നേടിയെങ്കിലും ഓപ്പണർ അഭിഷേക് ശർമയ്ക്കും ഏഷ്യൻ ഗെയിംസ് മത്സരങ്ങള്‍ കണക്കിലെടുത്ത് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.

610
മിന്നും ഫോം തുടരാന്‍ സഞ്ജു
Image Credit : BCCI

മിന്നും ഫോം തുടരാന്‍ സഞ്ജു

അഭിഷേകിന് വിശ്രമം അനുവദിച്ചാൽ മലയാളി താരം സഞ്ജു സാംസണൊപ്പം ആദ്യമായി വൈഭവ് സൂര്യവംശി ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

710
കിഷന് പകരം സുന്ദര്‍
Image Credit : ANI

കിഷന് പകരം സുന്ദര്‍

തകർപ്പൻ ഫോമിലുള്ള വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും വിശ്രമം നൽകാൻ സാധ്യതയുണ്ട്. കിഷന്‍ പുറത്തിരുന്നാൽ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചേക്കും.

810
വിപ്രജിന് അരങ്ങേറ്റം
Image Credit : our own

വിപ്രജിന് അരങ്ങേറ്റം

നിതീഷ് കുമാർ റെഡ്ഡി ഏകദിന ടീമിലേക്ക് പോയ സാഹചര്യത്തിൽ പരിക്കേറ്റ വരുൺ ചക്രവർത്തിക്ക് പകരം ടീമിലെത്തിയ സ്പിൻ ഓൾറൗണ്ടർ വിപ്രജ് നിഗമും ജപ്പാനെതിരെ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും.

910
അർഷ്ദീപ് സിംഗ് തിരിച്ചെത്തും
Image Credit : AFP

അർഷ്ദീപ് സിംഗ് തിരിച്ചെത്തും

ഏഷ്യൻ ഗെയിംസ് കണക്കിലെടുത്ത് പേസര്‍ ജസ്പ്രീച് ബുംറയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ അഫ്ഗാനെതിരെ അവസാന മത്സരത്തില്‍ പുറത്തിരുന്ന പേസര്‍ അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തും.

1010
ഇന്ത്യയുടെ സാധ്യതാ ഇലവൻ
Image Credit : X/BCCI

ഇന്ത്യയുടെ സാധ്യതാ ഇലവൻ

സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, വാഷിംഗ്ടൺ സുന്ദർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, വിപ്രാജ് നിഗം, ശിവം ദുബെ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, യാഷ് ഠാക്കൂർ, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ
 

Latest Videos
Recommended Stories
Recommended image1
പക്വതയാര്‍ന്ന ബാറ്റിംഗുമായി ആര്യവീര്‍ സെവാഗ്; അണ്ടര്‍ 19 ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍
Recommended image2
ഇന്ത്യ-ജപ്പാന്‍ ചരിത്രപരമായ ടി20 പോരാട്ടം നാളെ സാനോയില്‍; അവസരം കാത്ത് കൗമാരതാരം വൈഭവ് സൂര്യവംശി
Recommended image3
'സൂര്യവംശിയേയും കിഷനേയും കാണണം'; ആകാംക്ഷയോടെ ജപ്പാന്‍ ക്രിക്കറ്റ് ടീമിലെ ഇന്ത്യന്‍ വംശജന്‍ അഭിഷേക് ആനന്ദ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved