ശ്രേയസിന് പകരം സൂര്യകുമാറോ റിഷഭ് പന്തോ; ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Mar 25, 2021, 5:07 PM IST

പൂനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര നേടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരം ആരിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റിഷഭ് പന്തും സൂര്യകുമാര്‍ യാദവുമാണ് പകരക്കാരാവാന്‍ സാധ്യതയുള്ള രണ്ടു പേര്‍. അതുപോലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ കുല്‍ദീപിന് പകരം മറ്റൊരു താരം ടീമിലെത്തുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.