- Home
- Sports
- Cricket
- സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിക്കുമോ, മൂന്നാം ടി20 നാളെ, ഓസീസിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
സഞ്ജുവിന് വീണ്ടുമൊരു അവസരം ലഭിക്കുമോ, മൂന്നാം ടി20 നാളെ, ഓസീസിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ മലയാളികളുടെ ആശങ്ക സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോ എന്നാണ്. ആദ്യ രണ്ട് ടി20യിലും അന്തിമ ഇലവനില്‍ കളിച്ച സഞ്ജു മികച്ച തുടക്കത്തിനുശേഷം വിക്കറ്റ് വലിച്ചെറിഞ്ഞുവെന്ന ആക്ഷേപം ശക്തമാണ്.രണ്ടാം ടി20യില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരുന്നു. എന്നാല്‍ ഡോട്ട് ബോള്‍ സമ്മര്‍ദ്ദത്തില്‍ സഞ്ജു വിക്കറ്റ് കളഞ്ഞുകുളിച്ചു. ഇതോടെ മൂന്നാം ടി20യില്‍ സഞ്ജുവിന് ഒരവസരം കൂടി ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളികള്‍. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

മായങ്ക് അഗര്‍വാള്‍: രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഓപ്പണര്‍ സ്ഥാനത്ത് ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാളിന് അവസരം ഒരുങ്ങിയേക്കും.

കെ എല്‍ രാഹുല്‍: വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ രാഹുല്‍ തന്നെയാവും രണ്ടാം ഓപ്പണര്‍. രാഹുലും മായങ്കും ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഭാഗ്യ ജോഡികള്‍ കൂടിയായിരുന്നു.

വിരാട് കോലി: മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയെത്തും.

സഞ്ജു സാംസണ്‍: പരമ്പര നേടിക്കഴിഞ്ഞതിനാല്‍ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങിയേക്കും. മനീഷ് പാണ്ഡെക്ക് നേരിയ പരിക്കുള്ളതും സഞ്ജുവിന് അനുകൂലമായേക്കും.

ശ്രേയസ് അയ്യര്‍: അഞ്ചാമനായി ശ്രേയസ് അയ്യര്‍ തന്നെ ഇറങ്ങും. രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചതില്‍ ശ്രേയസിന്‍റെ പ്രകടനവും നിര്‍ണായകമായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ: ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെയാവും ഇറങ്ങുക.

വാഷിംഗ്ടണ്‍ സുന്ദര്‍: സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ തുടരും.

ഷര്‍ദ്ദുല്‍ ഠാക്കൂര്‍: ബാറ്റിംഗ് കൂടി കണക്കിലെടുത്ത് ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നാം പേസറായി ടീമിലെത്തും.

ജസ്പ്രീത് ബുമ്ര: ആദ്യ രണ്ട് ടി20കളിലും വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്ര മൂന്നാം ടി20യില്‍ കളിക്കാനുള്ള സാധ്യതയുണ്ട്.

ടി.നടരാജന്‍: ആദ്യ രണ്ട് ടി20കളിലെയും ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായിരുന്ന ടി നടരാജന്‍ തന്നെയാവും പേസ് ബൗളിംഗില്‍ ഇന്ത്യയുടെ തുരുപ്പ് ചീട്ട്.

യുസ്‌വേന്ദ്ര ചാഹല്‍: സ്പിന്നറായി മറ്റൊരു താരം ടീമിലില്ലാത്തതിനാല്‍ സ്പെഷലിസ്റ്റ് സ്പിന്നറായി ചാഹല്‍ തന്നെ ടീമില്‍ തുടരും.