രണ്ട് മാറ്റങ്ങളുറപ്പ്; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

First Published Feb 12, 2021, 7:00 PM IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ആഗ്രഹിക്കുന്നില്ല. ടോസ് നിര്‍ണായകമാകുന്ന ചെന്നൈയിലെ പിച്ചില്‍ ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഏതാനും മാറ്റങ്ങളുമായാകും ഇന്ത്യ ഇറങ്ങുക എന്നാണ് സൂചന. ടോസിന് തൊട്ടു മുമ്പ് മാത്രമെ ഇന്ത്യ അന്തിമ ഇലവനെ പ്രഖ്യാപിക്കാനിടയുള്ളു. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.