- Home
- Sports
- Cricket
- ഐപിഎല്‍:പരിശീലനത്തിലും വസ്ത്രധാരണത്തിലും കളിക്കാര്‍ക്കും ടീമുകള്‍ക്കും പുതിയ പെരുമാറ്റച്ചട്ടവുമായി ബിസിസിഐ
ഐപിഎല്‍:പരിശീലനത്തിലും വസ്ത്രധാരണത്തിലും കളിക്കാര്‍ക്കും ടീമുകള്‍ക്കും പുതിയ പെരുമാറ്റച്ചട്ടവുമായി ബിസിസിഐ
ഐപിഎൽ സീസണിന് മുന്നോടിയായി ബിസിസിഐ കളിക്കാർക്കായി പുതിയ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. പരിശീലനം, പോസ്റ്റ്-മാച്ച് പ്രസന്റേഷനിലെ വസ്ത്രധാരണം, കുടുംബാംഗങ്ങളുടെ പ്രവേശനം എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

കര്‍ശന നിയന്ത്രണം
ഐപിഎൽ സീസണിന് മുന്നോടിയായി ടീമുകൾക്കും കളിക്കാർക്കും കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പരിശീലനത്തിലും വസ്ത്രധാരണത്തിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിയന്ത്രണം പരിശീലനത്തിലും വസ്ത്രധാരണത്തിലും
പ്രധാനമായും പോസ്റ്റ് മാച്ച് പ്രസന്‍റേഷൻ സമയത്തെ വസ്ത്രധാരണത്തിലും പരിശീലനത്തിലുമാണ് ബിസിസിഐ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സരദിവസം പരിശീലനമില്ല:
ഐപിഎൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ ടീമുകൾക്ക് ഗ്രൗണ്ടിൽ പരിശീലനം നടത്താൻ അനുവാദമുണ്ടാകില്ല. പിച്ച് സംരക്ഷിക്കുന്നതിനും കളിക്കാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനം.
ഫ്ലോപ്പികൾക്കും സ്ലീവ്‌ലെസ് ജേഴ്സികൾക്കും വിലക്ക്
മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ ഫ്ലോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്സികളോ ധരിക്കാൻ പാടില്ല. ടീമിന്‍റെ ഔദ്യോഗിക ജേഴ്സിയും ഷൂസും ധരിച്ചുമാത്രമെ സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കാനാവു.
ആദ്യം താക്കീത്
പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലെ വസ്ത്രധാരണ രീതിയിൽ പിഴവ് വരുത്തിയാൽ ആദ്യം താക്കീത് നൽകും.
ആവര്‍ത്തിച്ചാല്‍ പിഴ
രണ്ടാം തവണയും പിഴവ് ആവര്‍ത്തിച്ചാല്‍ വൻ തുക പിഴയായി ഈടാക്കും.
പരിശീലനത്തിനിടെ കുടുംബം വേണ്ട
പരിശീലന വേളയിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടാകില്ല. അവർക്ക് നിശ്ചിത ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.
കളിക്കാരെല്ലാം ടീം ബസില്‍ മാത്രം
കളിക്കാർ പരിശീലനത്തിനായി ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലെത്താനും തിരിച്ചുപോകാനും അനുവദിക്കൂ.
ഓറഞ്ച് ക്യാപ്-പര്‍പ്പിള്‍ ക്യാപ്
ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ് ജേതാക്കൾ ബ്രോഡ്കാസ്റ്റ് ക്യാമറകളിൽ പതിയും വിധം മത്സരത്തിന്‍റെ ആദ്യ രണ്ട് ഓവറുകളിലെങ്കിലും നിർബന്ധമായും തൊപ്പി ധരിക്കണമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

