കോലിക്കും സ്മിത്തിനും മുകളില്‍; റെക്കോഡുകളുടെ പെരുമഴ തീര്‍ത്ത് വില്ല്യംസണിന്റെ ഇരട്ടസെഞ്ചുറി
First Published Jan 5, 2021, 11:43 AM IST
ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ നിരവധി റെക്കെഡുകളും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. 238 റണ്‍സാണ് താരം നേടിയത്.

ടെസ്റ്റില്‍ 7000 റണ്‍സ്
ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനായി. ന്യൂസിലന്‍ഡിന് വേണ്ടി വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് വില്ല്യംസണ്‍. 83 ടെസ്റ്റില്‍ (144 ഇന്നിങ്‌സ്) നിന്നാണ് താരം നേട്ടത്തിലെത്തിയത്.

മുന്നിലുള്ളത് റോസ് ടെയ്ലറും ഫ്ളമിംഗും
ന്യൂസിലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് വില്ല്യംസണിപ്പോള്‍. 7115 റണ്‍സാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ അക്കൗണ്ടില്‍. 105 ടെസ്റ്റില്‍ 7379 നേടിയിട്ടുള്ള റോസ് ടെയ്‌ലറാണ് ഒന്നാമത്. 111 മത്സങ്ങളഇല്‍ 7115 റണ്‍സ് നേടിയ മുന്‍താരം സ്റ്റീഫന്‍ ഫ്‌ളമിംഗാണ് രണ്ടാമത്.
Post your Comments