- Home
- Sports
- Cricket
- തൃശൂര്‍ ടൈറ്റന്‍സിനെ വലിച്ച് താഴെയിട്ട് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്ഥാനത്തിന് മാറ്റമില്ല, പോയിന്റ് പട്ടിക
തൃശൂര്‍ ടൈറ്റന്‍സിനെ വലിച്ച് താഴെയിട്ട് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്ഥാനത്തിന് മാറ്റമില്ല, പോയിന്റ് പട്ടിക
കോലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് - ട്രിവാന്‍ഡ്രം റോയല്‍സ് മത്സരം പൂര്‍ത്തിയായതോടെ കേരള ക്രിക്കറ്റ് പോയിന്റ് പട്ടികയില്‍ മാറ്റം. റോയല്‍സിന്റെ അവസ്ഥ കൂടുതല്‍ പരിതാപകരമായപ്പോള്‍ ഗ്ലോബ്‌സ്റ്റാര്‍സ് നേട്ടമുണ്ടാക്കി. പോയിന്റ് പട്ടിക പരിശോധിക്കാം.

എട്ട് പോയിന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയിന്റാണ്് അവര്‍ക്കുള്ളത്.
നാല് ജയവും രണ്ട് തോല്‍വിയുമുള്ള കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ പിന്തള്ളി.
ബ്ലൂ ടൈഗേഴ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോബ്‌സ്റ്റാര്‍സ്. ഇന്നത്തെ ജയത്തോടെ അവര്‍ക്കും എട്ട് പോയിന്റായി.
നാല് ജയവും മൂന്ന് തോല്‍വിയുമാണ് അക്കൗണ്ടില്‍. ഇന്ന് റോയല്‍സിനെ തോല്‍പ്പിച്ചത് 13 റണ്‍സിന്.
ഗ്ലോബ്‌സ്റ്റാര്‍സിന്റെ വരവോടെ തൃശൂര്‍ ടൈറ്റന്‍സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടൈറ്റന്‍സിനും എട്ട് പോയിന്റാണുള്ളത്.
ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയുമാണ് ടൈറ്റന്‍സിന്റെ അക്കൗണ്ടിലുള്ളത്.
കൊല്ലം സെയ്‌ലേഴ്‌സാണ് നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് മൂന്ന് വീതം ജയവും തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടില്‍.
കഴിഞ്ഞ ദിവസം സെയ്ലേഴ്സിനെ തോല്‍പ്പിച്ച ആലപ്പി റിപ്പിള്‍സ് അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു.
ഏഴില്‍ ആറ് മത്സരവും പരാജയപ്പെട്ട ട്രിവാന്‍ഡ്രം റോയല്‍സാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. രണ്ട് പോയിന്റ് മാത്രാണ് അവര്‍ക്കുള്ളത്.
പ്ലേ ഓഫില്‍ കളിക്കുകയെന്ന റോയല്‍സിന്റെ ആഗ്രഹങ്ങള്‍ക്ക് ഇനി പ്രതീക്ഷയൊന്നും വേണ്ട.