MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • സഞ്ജു സാംസണല്ല, ചെന്നൈയുടെ പതനത്തിന് പിന്നിലെ 'യഥാർത്ഥ വില്ലൻ' ആ യുവതാരം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ

സഞ്ജു സാംസണല്ല, ചെന്നൈയുടെ പതനത്തിന് പിന്നിലെ 'യഥാർത്ഥ വില്ലൻ' ആ യുവതാരം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ തുടർ തോൽവികൾക്ക് കാരണം സഞ്ജു സാംസണല്ല, മറിച്ച് വിദേശ ബൗളർമാരുടെ മോശം പ്രകടനമാണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. 

2 Min read
Author : Gopalakrishnan C
| Updated : Apr 06 2026, 07:59 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
സഞ്ജുവല്ല പ്രശ്നം
Image Credit : ANI

സഞ്ജുവല്ല പ്രശ്നം

ഐപിഎല്ലിൽ തുടർ തോൽവികളുമായി ഉഴലുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഏറ്റവും വലിയ തലവേദന സഞ്ജു സാംസണല്ലെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സിഎസ്കെ കുപ്പായത്തില്‍ കളിച്ച ആദ്യ മൂന്ന് ഇന്നിംഗ്സിലും സഞ്ജുവിന് രണ്ടക്കം കടക്കാനായിരുന്നില്ല.

28
വില്ലന്‍ ആ വിദേശതാരം
Image Credit : Getty

വില്ലന്‍ ആ വിദേശതാരം

അഫ്ഗാനിസ്ഥാന്‍റെ മിസ്റ്ററി സ്പിന്നർ നൂർ അഹമ്മദാണ് നിലവിൽ സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നിലെ പ്രധാന കാരണക്കാരനെന്ന് പത്താൻ പറ‍ഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 43 റൺസിന് ചെന്നൈ തോറ്റതിന് പിന്നാലെയാണ് പത്താന്‍റെ രൂക്ഷവിമർശനം.

Related Articles

Related image1
'ധോണി ഉണ്ടായിരുന്നെങ്കില്‍ ഇതൊരിക്കലും സമ്മതിക്കില്ലായിരുന്നു; റുതുരാജിന്‍റെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ചെന്നൈ മുന്‍ താരം
Related image2
'അവനെ ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്', ചെന്നൈ താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്‌; സഞ്ജുവിനും വിമർശനം
38
പ്രതീക്ഷ തെറ്റിച്ച പ്രകടനം
Image Credit : Getty

പ്രതീക്ഷ തെറ്റിച്ച പ്രകടനം

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകൾ വീഴ്ത്തി സിഎസ്‌കെ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്ന നൂർ അഹമ്മദ്, ഈ സീസണിൽ തീർത്തും നിറംമങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

48
ദയനീയ കണക്കുകൾ
Image Credit : ANI

ദയനീയ കണക്കുകൾ

ഈ സീസണിൽ ഇതുവരെ എറിഞ്ഞ 10 ഓവറുകളിൽ നിന്ന് 100 റണ്‍സിലധികം നൂർ അഹമ്മദ് വഴങ്ങിയെങ്കിലും ഇതുവരെ ഒരു വിക്കറ്റ് പോലും നേടാൻ അഫ്ഗാന്‍റെ മിസ്റ്ററി സ്പിന്നര്‍ക്കായിട്ടില്ല. 11.1 എന്ന മോശം ഇക്കോണമി റേറ്റിലാണ് നൂര്‍ അഹമ്മദ് പന്തെറിയുന്നത്.

58
പത്താന്‍റെ നിർദ്ദേശം
Image Credit : Getty

പത്താന്‍റെ നിർദ്ദേശം

നൂറിന്‍റെ റണ്ണപ്പിലെ പിഴവുകൾ അവന്‍റെ പന്തുകളുടെ ദിശ തെറ്റിക്കുന്നുവെന്ന് പത്താന്‍ പറഞ്ഞു. റണ്ണപ്പ് ആംഗിൾ ശരിയാക്കിയാൽ പന്തെറിയുന്ന കൈ കൂടുതൽ നേരെയാക്കാനും പ്രകടനം മെച്ചപ്പെടുത്താനും കഴിയുമെന്നും പത്താൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

68
മാറ്റ് ഹെൻറിക്കെതിരെയും വിമർശനം
Image Credit : ANI

മാറ്റ് ഹെൻറിക്കെതിരെയും വിമർശനം

നൂറിന് പുറമെ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്കെതിരെയും പത്താൻ രംഗത്തെത്തി. അനുഭവസമ്പത്തുള്ള ഒരു വിദേശ താരത്തിൽ നിന്ന് ഇത്രയും മോശം പ്രകടനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്താൻ പറഞ്ഞു. വിരാട് കോലി ക്രീസിന് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടിട്ടും ഹെൻറി 'ഹാഫ് വോളി' എറിഞ്ഞത് വലിയ പിഴവായിരുന്നുവെന്ന് പത്താൻ ചൂണ്ടിക്കാട്ടി.

78
ഡേവിഡിനെ കയറൂരിവിട്ടത് തിരിച്ചടിയായി
Image Credit : X/RCBTweets

ഡേവിഡിനെ കയറൂരിവിട്ടത് തിരിച്ചടിയായി

18-ാം ഓവറില്‍ ടിം ഡേവിഡിനെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കിയെങ്കിലും ആ പന്ത് നോ ബോളായത് തിരിച്ചടിയായി. പിന്നീട് തുടര്‍ച്ചയായി ഓഫ് സ്റ്റം പിന് പുറത്ത് പന്തെറിഞ്ഞ് ഡേവിഡിന് തകര്‍ത്തടിക്കാന്‍ അന്‍ഷുല്‍ കാംബോജും ജാമി ഓവര്‍ടണും അവസരമൊരുക്കി. ഡേവിഡിനെ കുടുക്കണമെങ്കില്‍ മിഡില്‍ സ്റ്റംപിലോ ലെഗ് സ്റ്റംപിലോ പന്തെറിയണമായിരുന്നുവെന്നും തുടക്കത്തിലെ പിടിച്ചുകെട്ടാന‍ ലഭിച്ച അവസരം ചെന്നൈ കൈവിട്ടുവെന്നും പത്താൻ പറഞ്ഞു.

88
സഞ്ജുവിന്‍റെ ബാറ്റിംഗിനെക്കാള്‍ പ്രശ്നം ചെന്നൈയുടെ ബൗളിംഗ്
Image Credit : X

സഞ്ജുവിന്‍റെ ബാറ്റിംഗിനെക്കാള്‍ പ്രശ്നം ചെന്നൈയുടെ ബൗളിംഗ്

സഞ്ജു സാംസണിന്‍റെ ഫോമില്ലായ്മ ചർച്ചയാകുമ്പോഴും, ചെന്നൈയുടെ യഥാർത്ഥ പ്രശ്നം ബൗളിംഗ് നിരയിലെ ഈ പാളിച്ചകളാണെന്ന് പത്താൻ അടിവരയിട്ടു. മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഐ.പി.എൽ
ചെന്നൈ സൂപ്പർ കിംഗ്സ്
ക്രിക്കറ്റ്
സഞ്ജു സാംസൺ

Latest Videos
Recommended Stories
Recommended image1
പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ടോസ്; പ്ലേയിംഗ് ഇലവനിൽ അപ്രതീക്ഷിത മാറ്റം, നൈറ്റ് റൈഡേഴ്‌സിന്‍റെ 2 സൂപ്പര്‍ താരങ്ങള്‍ പുറത്ത്
Recommended image2
വിജയറണ്‍ ബൗണ്ടറി കടക്കും മുമ്പ് ആവേശ് ഖാൻ ബാറ്റുകൊണ്ട് തിരിച്ചടിച്ചു; ഐപിഎല്ലിൽ പുതിയ വിവാദം, പരാതി നൽകി ഹൈദരാബാദ്
Recommended image3
'ധോണി ഉണ്ടായിരുന്നെങ്കില്‍ ഇതൊരിക്കലും സമ്മതിക്കില്ലായിരുന്നു; റുതുരാജിന്‍റെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ചെന്നൈ മുന്‍ താരം
Related Stories
Recommended image1
'ധോണി ഉണ്ടായിരുന്നെങ്കില്‍ ഇതൊരിക്കലും സമ്മതിക്കില്ലായിരുന്നു; റുതുരാജിന്‍റെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് ചെന്നൈ മുന്‍ താരം
Recommended image2
'അവനെ ഇനി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കരുത്', ചെന്നൈ താരത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്‌; സഞ്ജുവിനും വിമർശനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved