T20 World Cup| 'ജയിച്ചേക്കണെ പിള്ളാരെ'; കിവീസിനെ നേരിടുന്ന അഫ്ഗാന് ഇന്ത്യന്‍ ആരാധകരുടെ കൈത്താങ്ങ്- ട്രോളുകള്‍
ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്നലെ സ്‌കോട്‌ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചതോടെ റണ്‍റേറ്റിന്റെ കാര്യത്തില്‍ ന്യൂസിലന്‍ഡിനേയും അഫ്ഗാനിസ്ഥാനേയും മറികടക്കാന്‍ ഇന്ത്യക്കായി. ഇനി എല്ലാം അഫ്ഗാനിസ്ഥാന്റെ കയ്യിലാണ്. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ അട്ടിമറിക്കുകയും ഇന്ത്യ, നമീബിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് അവസാന നാലില്‍ ഇടം ലഭിക്കും. എന്തായാലും ട്രോളര്‍മാര്‍ ആഘോഷമാക്കുകയാണ്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇന്നലെ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്ലന്‍ഡ് 86 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വച്ചത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്‌കോര്‍ മറികടന്നു. ഇതോടൊപ്പം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനും ഇന്ത്യക്കായി. അഫ്ഗാനിസ്ഥാനെ റണ്‍റേറ്റ് മറികടക്കാന്‍ ഇന്ത്യക്ക് 7.1 ഓവറിലാണ് വിജയം വേണ്ടിയിരുന്നത്. അത് മുമ്പ് ഇന്ത്യ മത്സരം പൂര്‍ത്തിയാക്കി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സെമിയിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ അഫ്ഗാനിസ്ഥാനെ (+1.481) മറികടന്ന് ഇന്ത്യ (+1.619) പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
19 പന്തില്‍ 50 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റയും 16 പന്തില്‍ 30 റണ്‍സടിച്ച രോഹിത് ശര്‍മയുടെയും വെടിക്കെട്ട് ഇന്നിംഗ്‌സുകളുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം അടിച്ചെടുത്തത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
86 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അധികം ദീര്‍ഘിപ്പിച്ചില്ല. പവര്‍ പ്ലേയില്‍ തന്നെ വിജയത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തി. മാര്‍ക്ക് വാട്ടിന്റെ ആദ്യ ഓവറില്‍ എട്ട് റണ്‍സടിച്ച ഇന്ത്യ ബ്രാഡ്ലി വീലിന്റെ രണ്ടാം ഓവറില്‍ 15 റണ്‍സടിച്ച് ടോപ് ഗിയറിലായി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
അലാസ്ഡയര്‍ ഇവാന്‍സിന്റെ മൂന്നാം ഓവറില്‍ 16 റണ്‍സടിച്ച് വിജയത്തിലേക്കുള്ള വേഗം കൂട്ടിയ രാഹുലും രോഹിത്തും സഫിയാന്‍ ഷെരീഫെറിഞ്ഞ നാലാം ഓവറില്‍ 14 റണ്‍സടിച്ച് 50 കടന്നു. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ബ്രാഡ്ലി വീല്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 17 റണ്‍സടിച്ച് വിജയത്തിന് തൊട്ടടുത്തെത്തിയ ഇന്ത്യക്ക് പക്ഷെ അവസാന പന്തില്‍ രോഹിത്തിനെ നഷ്ടമായി (16 പന്തില്‍ 30). വീലിന്റെ യോര്‍ക്കറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
മാര്‍ക്ക് വാട്ട് എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ ഫോറും സിക്‌സും അടിച്ച രാഹുല്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ടി20 ലോകകപ്പിലെ വേഗമേറിയ മൂന്നാമത്തെ അര്‍ധസെഞ്ചുറിയാണ് രാഹുല്‍ ഇന്ന് നേടിയത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും വിരാട് കോലിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മൂന്ന് പന്തുകള്‍ക്കുള്ളില്‍ വിജയം പൂര്‍ത്തിയാക്കി. രണ്ട് റണ്ണുമായി കോലിയും ആറ് റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്താകാതെ നിന്നു.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ആദ്യ ആറോവറില്‍ 82 റണ്‍സടിച്ച് ഇന്ത്യ ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറും ഇന്ന് സ്വന്തമാക്കി. ടി20 ലോകകപ്പിലെ ഏറ്റവും വലിയ അഞ്ചാമത്തെ പവര്‍ പ്ലേ സ്‌കോറാണ് ഇന്ത്യ ഇന്ന് നേടിയത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
വിദൂരത്തെങ്കിലും ഇന്ത്യക്ക് ഇനിയും സെമിഫൈനലില്‍ കടക്കാന്‍ അവസരമുണ്ട്. അതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാന സംസാരം. പലരും ട്രോളുകളുമായിട്ടാണ് ഇതിനോട് പ്രതികരിക്കുന്നത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കണം. ന്യൂസിലന്‍ഡ് ജയിച്ചാല്‍ പാകിസ്ഥാന് പിന്നാലെ കിവികളും സെമിയിലെത്തും.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
അഫ്ഗാനാണ് ജയിക്കുന്നതെങ്കില്‍ മൂന്ന് ടീമുകള്‍ ആറ് പോയിന്റില്‍ ഫിനിഷ് ചെയ്യുന്ന സാധ്യത വരും. അഫ്ഗാന്‍ അട്ടിമറി ജയം നേടിയാല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇരട്ടിയാവും.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
തിങ്കളാഴ്ച രാത്രിയിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് സെമി പ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് ഇന്ത്യക്ക് നേട്ടമാകും.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
കിവികളെ അഫ്ഗാന്‍ വീഴ്ത്തുകയാണെങ്കില്‍ നമീബിയക്കെതിരായ പോരാട്ടവും മികച്ച രീതിയില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് താഴാതെ നിര്‍ത്തുകയായിരിക്കും ഇന്ത്യ മുന്നില്‍ കാണുക. ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അഫ്ഗാനെ ആശ്രയിച്ചാണ് എന്ന് സാരം.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇതിനിടെ അഫ്ഗാന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് സെമിയില്‍ കടക്കുമെന്ന് വീരവാദവും മുഴക്കി. കിവീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിക്കാന്‍ ടീം സര്‍വ്വശക്തിയുമെടുത്ത് പൊരുതുമെന്നും അഫ്ഗാന്‍ സൂപ്പര്‍ താരം പറഞ്ഞു.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ പോരാട്ടത്തില്‍ കിവീസിനെ തോല്‍പ്പിക്കും. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറുമെന്നും റാഷിദ് ഖാന്‍ വ്യക്തമാക്കി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയാണ് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചത്. പാകിസ്ഥാനോട് ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോറ്റത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
പാകിസ്ഥാനോട് എട്ട് വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ലോകകപ്പ് വേദിയില്‍ പാകിസ്ഥാന് മുന്നില്‍ ഇന്ത്യ ആദ്യമായിട്ടാണ് പരാജയപ്പെടുന്നത്. 12-0ത്തിന്റെ റെക്കോഡാണ് ഇന്ത്യ സൂക്ഷിച്ചിരുന്നത്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഒരാഴ്ച്ചയ്ക്ക് ശേഷം രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേയും ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ റണ്‍റേറ്റില്‍ ഇന്ത്യ താഴേക്ക് പോയി.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡ് എപ്പോഴും ഇന്ത്യക്ക് വെല്ലുവിളിയാവാറുണ്ട്. ഇക്കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യ തോറ്റിരുന്നു.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
2019ലെ ഏകദിന ലോകകപ്പിലും മറ്റൊന്നല്ലായിരുന്നു വിധി. കിവീസിന്റെ കുഞ്ഞന്‍ സ്‌കോര്‍ മറികടന്ന ഇന്ത്യക്ക് പേസര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി. ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തേക്ക്.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇതിനെ കുറിച്ചെല്ലാം ട്രോളര്‍മാര്‍ സംസാരിക്കുന്നുണ്ട്. ന്യൂസിലന്ഡിനെകൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായല്ലോവെന്ന് പരിഹാസത്തോടെ ട്രോളര്‍മാര്‍ പറയുന്നു.
കടപ്പാട്: ട്രോള്‍ ക്രിക്കറ്റ് മലയാളം
ഇതിനിടെ അഫ്ഗാനിസ്ഥാന്‍ ടീമിനുള്ള പിന്തുണയും വര്‍ധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ തന്നെയാണ് അഫ്ഗാനെ പിന്താങ്ങുന്നത്. എങ്ങനെയെങ്കിലുമൊക്കെ ജയിക്കണമെന്ന് മാത്രമെ ആരാധകര്‍ക്ക് അഫ്ഗാന് ആരാധകരോട് പറയാനുള്ളൂ.