സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം തയ്യാര്‍, യുവതാരം അരങ്ങേറും; സര്‍പ്രൈസായി രണ്ട് മാറ്റങ്ങള്‍
First Published Jan 6, 2021, 1:12 PM IST
ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാളെ സിഡ്‌നിയില്‍ നടക്കുന്ന ടെസ്റ്റില്‍ നവ്ദീപ് സൈനി അരങ്ങേറ്റം കുറിക്കും. നേരത്തെ ടി നടരാജന്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെ്ങ്കിലും അതുണ്ടായിയില്ല. ഉമേഷ് യാദവിന് പകരമാണ് സൈനി കിളിക്കുക. മറ്റൊരു മാറ്റംകൂടി ടീമില്‍ വരുത്തി. മോശം ഫോമില്‍ കളിക്കുന്ന മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മ ടീമിലെത്തി.

ശുഭ്മാന്‍ ഗില്‍: മെല്‍ബണില്‍ വരവറിയിച്ച ശുഭ്മാന്‍ ഗില്‍ സിഡ്‌നിയിലും ഓപ്പണറായി കളിക്കും. അത്രത്തോളം കെട്ടുറപ്പുള്ള ഇന്നിങ്‌സാണ് രണ്ട് ഇന്നിങ്സിലും ഗില്‍ പുറത്തെടുത്തത്.

രോഹിത് ശര്‍മ: ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ മായങ്ക് അഗര്‍വാളിന് പകരം രോഹിത് ശര്‍മ ക്രീസിലെത്തും. ടീമിന്റെ വൈസ് ക്യാപറ്റന്‍കൂടിയാണ് രോഹിത്.
Post your Comments