പ്രണയം പച്ചയോട്, വേഷവും മേക്കപ്പും വീടും എല്ലാം പച്ചയാക്കിയ സ്ത്രീ; കാണാം ചിത്രങ്ങള്‍

First Published 3, Jul 2020, 10:45 AM

74 -കാരിയായ എലിസബത്ത് സ്വീറ്റ്ഹാർട്ട് അവർ താമസിക്കുന്ന ബ്രൂക്ലിൻ പ്രദേശത്ത് അറിയപ്പെടുന്നത് 'ഗ്രീൻ ലേഡി ഓഫ് കരോൾ ഗാർഡൻസ്' എന്നാണ്. അതിനൊരു കാരണമുണ്ട്. അവർ അടിമുടി പച്ചയാണ്. അവരുടെ വസ്ത്രങ്ങൾ മാത്രമല്ല, ഗ്ലാസ് ഫ്രെയിമുകൾ, വിരലിലെ നെയിൽ പോളിഷ്, മേക്കപ്പ്, മുടി എന്നിവയെല്ലാം പച്ചനിറമാണ്. എന്തിനേറെ അവരുടെ വീട് വരെ പച്ചയിൽ കുളിച്ചാണ് നിൽക്കുന്നത്. കഴിഞ്ഞ 20 വർഷമായി അവർ പച്ചനിറത്തോട് പ്രണയത്തിലാണ്. അവരുടെ ജീവിതത്തിനെ നിത്യഹരിതമാക്കാൻ പച്ച നിറത്തിനായി എന്നവർ പറഞ്ഞു. “ഞാൻ ഇപ്പോൾ പച്ചയായിരിക്കുന്നു - എനിക്ക് മറ്റൊരു നിറവും ധരിക്കാൻ കഴിയില്ല” അവർ പറഞ്ഞു.

അവരുടെ മറ്റൊരു പ്രത്യേകത അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ്. കുഞ്ഞുങ്ങളുടേതു പോലെയുള്ള അവരുടെ മനോഹരമായ ചിരി എല്ലാവരുടെയും മനം കവരും.  അവരുടെ വസ്ത്രധാരണവും കൗതുകമാർന്നതാണ്. അവർ തന്റെ പച്ചനിറത്തിലുള്ള മുടി പിന്നിയിട്ട് തലയുടെ ഇരുവശത്തുമായി രണ്ട് ബണ്ണുവച്ച് കെട്ടിവയ്ക്കും. കൂടാതെ, കഴുത്തിൽ ഒരു പച്ച ചോക്കറും ഒരു ജോഡി ഇളം പച്ച നിറത്തിലുള്ള ഓവർലോസും അവർ ധരിക്കും.

എന്നാൽ, പണ്ട് അവരുടെ കരോൾ ഗാർഡനിലെ വീട്ടിൽ എല്ലാം പച്ചയായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്ന് മുതലാണ് പച്ചയോട് ഇഷ്ടം തോന്നിത്തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ലെന്നും അവർ പറഞ്ഞു. മിസ് സ്വീറ്റ്ഹാർട്ടിന്റെ 73 -കാരനായ ഭർത്താവിന് പക്ഷേ അങ്ങനെ പച്ചയോട് വലിയ പ്രണയമൊന്നുമില്ല. എന്നിരുന്നാലും ഭാര്യയുടെ ഈ വിചിത്രമായ അഭിനിവേശത്തോട് അദ്ദേഹത്തിന് എതിർപ്പുമില്ല. അവരുടെ വീട്ടിൽ അവരുടെ ഒപ്പം നായ ജിജിയുമുണ്ട്.

പെട്ടെന്നൊരു ദിവസം തോന്നിയതല്ല പച്ചയോടുള്ള അവരുടെ ഇഷ്ടം. അത് പതുക്കെ പതുക്കെ വന്നുചേർന്നതാണ്. അവരുടെ ജീവിതത്തിൽ പച്ച വസ്തുക്കൾ ചേർക്കാൻ തുടങ്ങിയപ്പോഴോ അല്ലെങ്കിൽ അവരുടെ മുടിയിൽ പച്ച നിറത്തിലുള്ള ചായം പൂശിയപ്പോഴോ പൂർണമായും അതിലേയ്ക്ക് മാറാൻ അവർ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പച്ചയല്ലാത്ത എല്ലാ വസ്ത്രങ്ങളും നീക്കംചെയ്യാൻ തുടങ്ങിയപ്പോഴും അവർ 'പച്ചയായി' സ്വയം കരുതിയിരുന്നില്ല.

'ഇത് പിന്നീട് എപ്പോഴോ തോന്നിത്തുടങ്ങിയ കാര്യമാണ്. ഞാൻ എല്ലായ്പ്പോഴും നിറങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. കാരണം ഞാൻ ഒരു കലാകാരിയാണ്. എനിക്ക് ഒരു ഡിസൈൻ സ്റ്റുഡിയോ ഉണ്ടായിരുന്നു, മാത്രമല്ല എല്ലാ നിറങ്ങളും പ്രിന്‍റ് ചെയ്യുന്നത് വളരെ രസകരമായിരുന്നു' അവർ പറഞ്ഞു.  വിവാഹജീവിതത്തിൽ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു "ഒരിക്കലും ഇല്ല."

അവരുടെ ഈ പ്രത്യേകത മൂലം അവർ കഴിഞ്ഞ 10 വർഷമായി ഒരു ഇന്റർനെറ്റ് സെൻസേഷനാണ്. ഒരു ഫാഷൻ ഡിസൈനറായ മിസ് സ്വീറ്റ്ഹാർട്ട് ഫാഷൻ ലോകത്തെ പല പ്രമുഖരുമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷക്കാലമായി പല പ്രസിദ്ധരായ വ്യക്തികൾക്കും അവർ വസ്ത്രങ്ങൾ രൂപകൽപന ചെയ്തു കൊടുത്തിട്ടുണ്ട്. റാൽഫ് ലോറൻ, സഹോദരൻ ജെറി, ഡച്ചസ് ഓഫ് യോർക്ക് എന്നിവർക്കായി അവർ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്. അവർ ഇപ്പോൾ വീട്ടിൽ ഇരുന്നു ജോലി ചെയ്യുകയാണ്. വിന്റേജ് മെറ്റീരിയലുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നതാണ് ഇപ്പൊ അവരുടെ ജോലി.

വിന്റേജ് വസ്ത്രങ്ങളും സ്വയം രൂപകൽപ്പന ചെയ്ത തൊപ്പികളും ധരിച്ചിരുന്ന അവർ, തുടർന്ന് ഒറ്റ നിറമുള്ള വസ്ത്രങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി. പല നിറങ്ങളും പരീക്ഷിച്ചെങ്കിലും അവർ ഒടുവിൽ പച്ച നിറത്തിൽ വന്നെത്തി നിന്നു. പിന്നീടാനിറം അവർ ഉപേക്ഷിച്ചില്ല. "സന്തോഷം നിലനിർത്താൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കുന്നു. പച്ച ഏറ്റവും പോസിറ്റീവായ നിറമാണ്. അത് സന്തോഷം നൽകുന്നു” മിസ് സ്വീറ്റ്ഹാർട്ട് പറഞ്ഞു.  പച്ചനിറം തന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു നേരം പോക്ക് മാത്രമല്ലെന്നും ഇത് തന്നെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകാൻ സഹായിക്കുന്നുവെന്നും മിസ് സ്വീറ്റ്ഹാർട്ട് കൂട്ടിച്ചേർത്തു. അമ്മയുടെയും, പ്രിയപ്പെട്ട നായയുടെയും സമീപകാല മരണങ്ങളും രണ്ട് ഓപ്പറേഷനുകളും ഉൾപ്പെടെ എല്ലാം സഹിക്കാൻ കഴിഞ്ഞത് തന്റെ പച്ചനിറത്തോടുള്ള ഈ സ്നേഹമാണെന്നും അവർ പറഞ്ഞു.

loader