1.8 ലക്ഷത്തിന്‍റെ രോമക്കുപ്പായം, പരിചിതരെ കണ്ടാല്‍ കുരയ്ക്കും; നായയെ പോലെ ജീവിക്കാനിഷ്‍ടപ്പെടുന്ന മനുഷ്യന്‍

First Published 23, Oct 2020, 2:16 PM

നായ്ക്കൾ മനുഷ്യന്റെ ഉറ്റസുഹൃത്തുക്കളാണ് എന്ന് പറയാറുണ്ട്. ഉപാധികളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കുന്ന അവ പലപ്പോഴും നമ്മുടെ ഒറ്റപ്പെടലുകളിൽ, ദുഃഖങ്ങളിൽ ഒരനുഗ്രഹമാണ്. എന്നാൽ, നായ്ക്കളോടുള്ള സ്നേഹം മൂത്ത് ഒടുവിൽ നമ്മളും അവയെ പോലെ പെരുമാറാൻ തുടങ്ങിയാലോ? അസാധ്യമാണെന്ന് തോന്നുന്നുണ്ടോ? എന്നാൽ, സ്വയം 'ഹ്യൂമൻ പപ്പ്' എന്ന് വിളിക്കുന്ന കാസ് ജെയിംസ് എന്ന മനുഷ്യന് അത് സാധ്യമാണ്. നായകളെ പോലെ ജീവിക്കാനാഗ്രഹിക്കുന്നവരെയാണ് 'ഹ്യുമന്‍ പപ്പ്' എന്ന് വിളിക്കുന്നത്. കാസിനെ കുറിച്ചാണിത്.

കാസ് നമ്മളെ പോലെ ജീൻസും, ഷർട്ടും ഒന്നുമല്ല ധരിക്കുന്നത്. പകരം 1.8 ലക്ഷം രൂപയുടെ ഒരു രോമക്കുപ്പായമാണ്. തന്റെ ജീവിതകാലത്തിനിടയിൽ ഒരിക്കൽ പോലും തനിക്ക് സ്വയം ഒരു മനുഷ്യനായി തോന്നിയിട്ടില്ലെന്ന് കാസ് പറയുന്നു.

കാസ് നായ്ക്കളെ പോലെ ഒരു ചരുവത്തിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യുന്നത് പോലും കുരച്ചുകൊണ്ടാണ്. അത്ഭുതം തോന്നുന്നുണ്ടല്ലേ! കുട്ടിക്കാലം മുതലേ ഒരു നായയെപ്പോലെ തോന്നിയ കാസ് കൗമാരപ്രായം തുടങ്ങിയാണ് അത് ഗൗരവമായി കാണാൻ തുടങ്ങിയത്.

ഇപ്പോൾ സ്റ്റോർ മാനേജറായി ജോലിചെയ്യുന്ന കാസ് ജോലി സമയം കഴിഞ്ഞാൽ കസ്റ്റമൈസ്‍ഡ് റബ്ബർ വസ്ത്രങ്ങൾ, മാസ്‍കുകൾ, ചങ്ങല, ഹാർനെസുകൾ, രോമക്കുപ്പായം എന്നിവയെല്ലാം ധരിക്കുന്നു. ഈ 37 -കാരന്‍ പറയുന്നതിങ്ങനെയാണ്: "എനിക്ക് ഒരിക്കലും ഒരു മനുഷ്യനെപ്പോലെ തോന്നിയിട്ടില്ല. മറിച്ച് എല്ലായ്പ്പോഴും ഒരു നായയെപ്പോലെയായിരുന്നു തോന്നിയിരുന്നത്."

"ഞാൻ എന്റെ സുഹൃത്തുക്കളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പല്ലുകൊണ്ട് കടിക്കുകയോ അല്ലെങ്കിൽ നക്കുകയോ ചെയ്യാറുണ്ട്. തികച്ചും നായയുടേത് പോലുള്ള പെരുമാറ്റം. അതേസമയം, എന്നെപ്പോലെയുള്ള ആളുകൾ വേറെയുമുണ്ട് എന്നത് വലിയൊരു തിരിച്ചറിവായിരുന്നു. മനുഷ്യർക്കിടയിൽ ഇരിക്കുമ്പോൾ എനിക്ക് എന്തോ ബുദ്ധിമുട്ട് തോന്നാറുണ്ട്" കാസ് കൂട്ടിച്ചേർത്തു.

കാസിനെ പോലെ നിരവധിയാളുകൾ വേറെയുമുണ്ട്. 'പപ്പ് പ്ലേ' എന്ന സംഘടനയിലെ അംഗങ്ങൾ ഭൂരിഭാഗവും പുരുഷന്മാരാണ്. അവർ മാസ്‍കുകളും വാലുകളും ധരിച്ച് നായ്ക്കളെപ്പോലെ പെരുമാറുന്നു. കാസും ഇപ്പോൾ അതിന്റെ ഭാഗമാണ്. നിരവധി സുഹൃത്തുക്കൾ അവിടെ അദ്ദേഹത്തിനുണ്ട്.

"ഞാൻ ഓൺലൈനിലൂടെയാണ് എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ കണ്ടുമുട്ടിയത്. അവനിലൂടെ, എനിക്ക് മറ്റ് മനുഷ്യനായ്ക്കുട്ടികളെ പരിചയപ്പെടാൻ സാധിച്ചു. എനിക്ക് അറിയാത്ത ഈ ലോകത്തിന്റെ ഒരു പുതിയ ഭാഷ ഞാൻ പഠിക്കുകയായിരുന്നു" കാസ് പറഞ്ഞു.

വെളുപ്പാൻ കാലം മൂന്ന് മണിക്ക് അച്ഛനും അമ്മയും അറിയാതെ പമ്മിപ്പതുങ്ങി ചെന്ന് അവരുമായി കാസ് ഓൺലൈനിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഒടുവിൽ പതിനെട്ടാമത്തെ വയസ്സിൽ സുഹൃത്തുക്കളുമായി ഒരുവീടെടുത്ത് മാറിയതിനുശേഷം പൂർണ്ണമായും ഈ രീതിയിലേക്ക് മാറി.

കാസ് പുറത്തു പോകുമ്പോൾ കോളർ ധരിക്കുകയും, തെരുവിൽ അറിയാവുന്ന ആളുകളെ കാണുമ്പോൾ കുരയ്ക്കുകയും ചെയ്യും. മറ്റ് മനുഷ്യനായ്ക്കുട്ടികളെ കണ്ടാലും കുരയ്ക്കും. എന്നാൽ, കുര കേൾക്കുമ്പോൾ വഴിയാത്രക്കാരിൽ നിന്ന് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കാറുള്ളതെന്നും കാസ് പറഞ്ഞു.

"ഞാൻ ചങ്ങാതിമാരുടെ വീടുകളിൽ പോയാൽ ആളുകളുടെ കൂടെ മേശയിൽ ഭക്ഷണം കഴിക്കാറില്ല. എനിക്ക് റെസ്റ്റോറന്റിൽ ഒരു സാധാരണ വ്യക്തിയാകാം. മനുഷ്യരുമായി എനിക്ക് ഇടപഴകാൻ കഴിയും. പക്ഷേ, എനിക്കത് ഇഷ്ടമല്ല, എനിക്ക് അപ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. എന്നാൽ, നായയെ പോലെ ഇരുന്നാലും പക്ഷേ നായയുടെ ഭക്ഷണം ഞാൻ കഴിക്കാറില്ല. ഒരു സാധാരണ വ്യക്തിയെപ്പോലെയാണ് ഞാൻ ഭക്ഷണം കഴിക്കാറുള്ളത്" കാസ് പറഞ്ഞു. അതേസമയം നമുക്ക് കഴിക്കാൻ പറ്റുന്ന ഡോഗ് ഫുഡുകൾ ധാരാളം ഉണ്ടെന്നും കൂട്ടിച്ചേർത്തു.

കാസ് പുതിയ രൂപത്തിലേക്ക് മാറിയിട്ട് വർഷങ്ങളായി. ഇപ്പോൾ തന്റെ പപ്പ് വസ്ത്രത്തിൽ പുറത്തിറങ്ങുമ്പോഴെല്ലാം ‘മികച്ച പ്രതികരണങ്ങളാണ്' ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം, ഇത് ആത്മപ്രകാശത്തിന്റെ ഒരു മാർഗ്ഗമാണ് എന്നാണ് കാസ് പറയുന്നത്.