ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും, ഈ യുവതിയുടെ വസ്ത്രങ്ങളെല്ലാം 19 -ാം നൂറ്റാണ്ടിലെ ഫാഷനിലുള്ളത്; ചിത്രങ്ങൾ
First Published Dec 3, 2020, 2:17 PM IST
രാവിലെ എവിടെയെങ്കിലും പോവാനായി ഒരുങ്ങുമ്പോള്‍ ഒരുപാട് സമയം ചെലവഴിക്കുന്നതായി തോന്നുന്നുണ്ടോ? എങ്കില്‍ ഉക്രൈനില്‍ നിന്നുള്ള മില പ്രോവൊറോന്യൂകിനെ കണ്ടാല്‍ നമ്മളെന്ത് പറയും? പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ വേഷവിധാനങ്ങളും മേക്കപ്പുമാണ് മിലക്ക്. എല്ലാ ദിവസവും കാലുവരെയെത്തുന്ന ഗൗണുകളും പഫ് ബ്ലൗസും തൊപ്പിയും പഴയകാല ചെരിപ്പുകളും ഒക്കെ ആയിട്ടാണ് മില ഒരുങ്ങുന്നത്.

മിലയെ കണ്ടാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ സുന്ദരിയായ ഒരു യുവതി വന്നുനില്‍ക്കുന്നതുപോലെ തോന്നും. അതുകൊണ്ടുതന്നെ ഏതാൾക്കൂട്ടത്തിലും വേറിട്ടുനിൽക്കുന്ന ആള് കൂടിയാണവൾ.

12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവള്‍ ഇങ്ങനെയൊരു ജീവിതരീതിക്ക് തുടക്കമിടുന്നത്. അവള്‍ തനിക്കുവേണ്ട വസ്ത്രങ്ങള്‍ സ്വയം തുന്നാന്‍ തുടങ്ങി. അതില്‍ പലവിധ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച വസ്ത്രങ്ങളുണ്ടായിരുന്നു.
Post your Comments