പുന്നപ്ര വയലാറിലെ പുഷ്പാര്‍ച്ചനയും ഉറപ്പിലെ ഉപ്പും; കാണാം ട്രോളുകള്‍

First Published Mar 20, 2021, 3:41 PM IST


ക്രൂഡോയിലിന്‍റെ വില കുത്തനെ കുറഞ്ഞപ്പോള്‍, വില കുത്തനെ കയറിയ  ഇന്ത്യന്‍ പെട്രോളിനെയും ഡീസലിനെയും ക്രൂഡോയിലിന്‍റെ വില കുത്തനെ കൂടിയപ്പോള്‍ പിടിച്ച് നിര്‍ത്തിയത് ആരാണെന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ട്രോളന്മാര്‍ മാത്രമേയുണ്ടായൊള്ളൂ. അവരാണ് ആ രഹസ്യം കണ്ടെത്തിയത്. അതിനിടെയാണ് വഴിയേ പോയ സന്ദീപ് വചസ്പതിയെന്ന ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പൂവിട്ട് പൂജ നടത്തിയെന്ന വാര്‍ത്തയെത്തിയത്. പൂഷ്പാര്‍ച്ചനയ്ക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ നടത്തിയ ഏറ്റവും വലിയ വഞ്ചനയുടെ പ്രതീകമായ പുന്നപ്രവയലാര്‍ സ്മാരകത്തിലാണ് തന്‍റെ പുഷ്പാര്‍ച്ചന നടത്തിയതെന്നും സന്ദീപ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാധാരണക്കാരെ പൊലീസിന്‍റെ തോക്കിന്‍ മുന്നിലേക്ക് തള്ളി വിട്ടതാണെന്നും സന്ദീപ് തള്ളി. ഏതായാലും സന്ദീപിന്‍റെ പുഷ്പാര്‍ച്ചനയോടെ കേരളത്തില്‍ സിപിഎമ്മും സിപിഐയും വീണ്ടും പുന്നപ്ര വയലാര്‍ സമര ചരിത്രമിരുന്ന് വായന തുടങ്ങിയെന്നാണ് കേള്‍വി. അങ്ങനെ സിപിഎം, സിപിഐ, കോണ്‍ഗ്രസ്, ലീഗ്, കേരളാ കോണ്‍ഗ്രസ്, ബിജെപി. എന്ന് തുടങ്ങി തെരഞ്ഞെടുപ്പില്‍ അങ്കം വെട്ടുന്ന എല്ലാ പാര്‍ട്ടിക്കാരെയും കണ്ടറിഞ്ഞ് വിടുന്ന ട്രോളുകള്‍ കാണാം.