അക്ബറിന്റെ 'പരിഹാസ'ത്തിൽ പൊട്ടിക്കരഞ്ഞ് ആദില
'നിങ്ങളെ കാണാൻ വരുന്നത് ദിയ സന അല്ലെ...ഇവിടെ ഉറപ്പായും അടിയാവും'; അക്ബറിന്റെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ആദില

ഫാമിലി റൗണ്ട്
ബിഗ് ബോസ് പ്രേക്ഷകരും മത്സരാർത്ഥികളും ഏറെ കാത്തിരുന്ന ഫാമിലി റൗണ്ട് ഇന്നലെ മുതൽ ആരംഭിച്ചിരിക്കുകയാണ്.
കാത്തിരിപ്പ്
ആദ്യ ദിനം ഷാനവാസ്, അനീഷ്, ബിന്നി എന്നിവരുടെ കുടുംബങ്ങളാണ് ബിഗ് ബോസ് വീട്ടിലെത്തിയത്. മറ്റ് മത്സരാർത്ഥികളാവട്ടെ തങ്ങളുടെ കുടുംബത്തെ കാത്തിരിപ്പാണ്.
ആദിലയും നൂറയും
സീസൺ തുടങ്ങിയത് മുതൽക്ക് ശ്രദ്ധ നേടുന്ന മത്സരാർത്ഥികളാണ് ആദിലയും നൂറയും. തങ്ങളുടെ ഫാമിലി ബിഗ് ബോസ് ഹൗസിലേക്ക് വരണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
അവർ വരുമോ ?
എന്നാൽ ഇതുവരെയും ഇരുവരുടെയും സ്വന്തം കുടുംബാംഗങ്ങൾ അവരെ കാണാൻ എത്തുമെന്ന് സൂചന ലഭിച്ചിട്ടില്ല.
അസ്ഥാനത്തെ തമാശ
അപ്പോഴാണ് അസ്ഥാനത്തെ തമാശയുടെ അക്ബർ എത്തുന്നതും 'നിങ്ങളെ കാണാൻ ദിയ സന അല്ലേ വരിക' എന്ന് ചോദിക്കുന്നതും.
പൊട്ടിക്കരഞ്ഞ് ആദില
ഫാമിലിയിൽ നിന്ന് ആരും വീട്ടിൽ വരുമെന്ന് ഇതുവരെ അറിയിപ്പ് ലഭിക്കാത്ത വിഷമത്തിൽ ഇരുന്നിരുന്ന ആദില അത് കേട്ടതോടെ കൂടുതൽ സങ്കടത്തിലാവുകയും പൊട്ടിക്കരയുകയുമായിരുന്നു.
വിഷമത്തോടെ ആദില
താൻ തമാശയ്ക്ക് പറഞ്ഞതാണെന്ന അക്ബറിന്റെ ന്യായീകരണത്തെ ഉൾക്കൊള്ളാൻ ആദിലയ്ക്ക് പെട്ടന്ന് കഴിഞ്ഞില്ലെന്ന് മാത്രമല്ല കൂടുതൽ സങ്കടമാവുകയാണ് ആദിലയ്ക്കും നൂറയ്ക്കും ചെയ്തത്.