- Home
- Entertainment
- Bigg Boss Malayalam
- 'നാലാം തവണയും ജയിലിൽ പോകാനുള്ള പാപമൊന്നും ഞാൻ ചെയ്തിട്ടില്ല'; തുറന്നടിച്ച് അനീഷ്
'നാലാം തവണയും ജയിലിൽ പോകാനുള്ള പാപമൊന്നും ഞാൻ ചെയ്തിട്ടില്ല'; തുറന്നടിച്ച് അനീഷ്
'നാലാം തവണയും ജയിലിൽ പോകാനുള്ള പാപമൊന്നും ഞാൻ ചെയ്തിട്ടില്ല'

ജയിൽ നോമിനേഷൻ
ഇന്നലത്തെ എപ്പിസോഡിൽ ജയിൽ നോമിനേഷനും വോട്ടിംഗും ആണ് ഏറെ ശ്രദ്ധനേടിയത്.
ലക്ഷ്മിയും അനീഷും
ജയിൽ നോമിനേഷനിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ലക്ഷ്മിയും അനീഷുമാണ് ജയിലിലേക്ക് പോയത്.
ഗസ്റ്റിനോട് അനീഷിന്റെ പ്രതികരണം
അനീഷ് ഇതോടെ നാലാം തവണയാണ് ജയിലിലെത്തുന്നത്. ഗസ്റ്റ് എത്തിയപ്പോൾ അനീഷ് പ്രകടിപ്പിച്ച പ്രതികരണമാണ് ഇത്തവണ നോമിനേഷൻക്ക് പ്രധാന കാരണം എന്നാണ് വിലയിരുത്തൽ.
ലക്ഷ്മി ജയിലിലേയ്ക്ക്
ആര്യൻ തുറന്ന് വെച്ച പോയ ഭക്ഷണസാധനം കിച്ചൺ ക്യാപ്റ്റനായ ലക്ഷ്മി അടച്ചുവെച്ചില്ല എന്ന് പറഞ്ഞാണ് ലക്ഷ്മിയെ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തത്.
ലക്ഷ്മിയുടെ തുറന്ന്പറച്ചിൽ
താൻ അത് ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും ജയിലിൽ പോകാൻ അർഹയാണെന്നും ലക്ഷ്മി തന്നെ ജയിലിൽ വെച്ച് അനീഷിനോട് തുറന്ന് പറയുന്നുണ്ട്.
നാലാം തവണയും ജയിൽ
എന്നാൽ നാലാം തവണയും ജയിലിൽ പോകാൻ മാത്രമുള്ള പാപമൊന്നും താൻ ചെയ്തിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അനീഷ്.
അനീഷിന്റെ വാദം
എല്ലാവരും തന്നെ ടാർഗറ്റ് ചെയ്ത് ജയിലിൽ ഇടുകയാണെന്നാണ് അനീഷ് പറയാൻ ശ്രമിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ