- Home
- Entertainment
- Bigg Boss Malayalam
- 'എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ'? അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ് !
'എങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ'? അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ് !
അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്... ഇത് പുതിയ തന്ത്രമോ ?

അപ്രതീക്ഷിത സംഭവങ്ങൾ
ബിഗ് ബോസ് വീട്ടിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
അനീഷ് - അനുമോൾ കൂട്ടുകെട്ട്
ഷോയുടെ തുടക്കം മുതലേ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട കൂട്ടുകെട്ടായിരുന്നു അനീഷ്- അനുമോൾ എന്നിവരുടേത്.
അനുമോൾക്ക് താങ്ങായി അനീഷ്
ആദ്യ ദിനങ്ങളിൽ വലിയ സൗഹൃദം ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പിന്നീട് പലപ്പോഴും അനുമോൾക്ക് വേണ്ടി സംസാരിക്കാൻ അനീഷ് രംഗത്തുവന്നിട്ടുണ്ട്. എന്നാലും വിയോജിപ്പുകൾ അനീഷ് തുറന്നുപറഞ്ഞിട്ടുണ്ട്.
അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്
എന്നാൽ ഗ്രാൻഡ് ഫിനാലെയിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അനീഷ്.
ഞെട്ടലോടെ അനുമോളുടെ പ്രതികരണം
എന്നെ പറ്റി എന്താണ് അനുമോളുടെ അഭിപ്രായം എന്നാണ് അനീഷ് ആദ്യം ചോദിക്കുന്നത്. ഇതിന് മറുപടിയായി, 'ആദ്യം വന്ന സമയത്ത് എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പൊ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളാണ്.' എന്നാണ് അനുമോൾ പറയുന്നത്. 'അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ' എന്ന് അനീഷ് അനുമോളോട് ചോദിച്ചു. ചിരിച്ചുകൊണ്ട് 'അമ്മേ' എന്നൊരു ഞെട്ടൽ മാത്രമാണ് അനുമോളുടെ ആദ്യ പ്രതികരണം.
കമന്റുകളുമായി പ്രേക്ഷകർ
എന്തായാലും അനുമോൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്.
കാത്തിരിപ്പോടെ പ്രേക്ഷകർ
ഗെയിം ആയിരുന്നേൽ ഷോ തുടങ്ങുമ്പോൾ തന്നെ അനീഷ് വിവാഹാഭ്യർത്ഥന നടത്തുമായിരുന്നെന്നും, ഇത് ആത്മാർത്ഥമായിട്ടാണ് പറഞ്ഞതെന്നും വിലയിരുത്തുന്നവരുമുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ