'എന്നോട് പറ, ഐ ലവ് യൂന്ന്', മോഹൻലാലിനോട് പ്രണയത്തെ കുറിച്ച് എയ്‍ഞ്ചലും അഡോണിയും

First Published Mar 7, 2021, 11:50 PM IST

ബിഗ് ബോസില്‍ ഇന്ന് മത്സാര്‍ഥികളുടെ പ്രണയത്തെ കുറിച്ചായിരുന്നു ചര്‍ച്ച. ഓരോ മത്സരാര്‍ഥികളുടെയും പ്രണയത്തെ കുറിച്ച് മോഹൻലാല്‍ ചോദിച്ചറിഞ്ഞു. അവരവര്‍ അവരുടെ പ്രണയത്തെ കുറിച്ച് പറയുകയും ചെയ്‍തു. കഴിഞ്ഞ എപ്പിസോഡില്‍ ചര്‍ച്ചയായ അഡോണി- എയ്‍ഞ്ചല്‍ പ്രണയത്തെ കുറിച്ചും പരാമര്‍ശമുണ്ടായി. മോഹൻലാല്‍ അതിനെ കുറിച്ച് തന്നെയാണ് സൂചിപ്പിച്ചതും. പരസ്‍പരം പ്രണയമുണ്ടോയെന്ന കാര്യം പറഞ്ഞ ഇരുവരെയും കൊണ്ട് ഐ ലവ് യു എന്ന് പറയിപ്പിക്കുകയും ചെയ്‍തു മോഹൻലാല്‍.