'ലജ്ജാവതി' മ്യൂസിക് ചെയ്‍തത് ഫിറ്റ്‍നെസ് മോഡലോ?, ജാസ് കി ഫിറ്റെന്ന് എയ്‍ഞ്ചല്‍

First Published Mar 5, 2021, 3:24 PM IST

ബിഗ് ബോസില്‍ പുതുതായി എത്തിയ മത്സരാര്‍ഥിയാണ് എഞ്ചല്‍. മോഡലിംഗ് രംഗത്ത് നിന്ന് എത്തുന്ന സംസാരിക്കാൻ ഏറെ ഇഷ്‍ടപ്പെടുന്ന ഒരാളാണ് എന്നാണ് ആങ്കറായ മോഹൻലാല്‍ പരിചയപ്പെടുത്തിയത്. മോഹൻലാല്‍ തന്നെയായിരുന്നു എയ്‍ഞ്ചലിനെ സ്വാഗതം ചെയ്‍തതും. ചില അക്ഷരങ്ങള്‍ തനിക്ക് വ്യക്തമായി പറയാൻ കിട്ടില്ല എന്ന് എയ്‍ഞ്ചല്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ എപ്പിസോഡില്‍ കണ്ടത്. എയ്‍ഞ്ചല്‍ ചില വാക്കുകള്‍ തെറ്റായി ഉച്ചരിക്കുകയും ചെയ്‍തു. മറ്റുള്ളവര്‍ എയ്‍ഞ്ചലിന് പറഞ്ഞ് പഠിപ്പിക്കുന്നതും കാണാമായിരുന്നു.