'ആർട്ടിഫിഷ്യൽ കുലസ്ത്രീ'യ്ക്ക് ചുട്ടമറുപടി നൽകി അനുമോൾ
അനുമോളെ'ആർട്ടിഫിഷ്യൽ കുലസ്ത്രീ' എന്ന് വിളിച്ച് നെവിൻ; അത് നിന്റെ അമ്മൂമയോ അപ്പൂപ്പനെയോ പോയി വിളിക്കെന്ന് അനുമോൾ

അനുമോളും നെവിനും
ബിഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയരായ മത്സരാർത്ഥികളാണ് അനുമോളും നെവിനും. ഇരുവരും പലപ്പോഴും കീരിയും പാമ്പും ആണ്.
പ്രകോപനതന്ത്രം
എന്തിനും ഏതിനും അനുവിനെ പ്രകോപിപ്പിക്കാൻ നെവിൻ കാണിച്ച് കൂട്ടുന്ന ഓരോ കാര്യങ്ങളിൽ ചിലതൊക്കെ പ്രേക്ഷകർക്കും ഇഷ്ടമാണ്.
'ആർട്ടിഫിഷ്യൽ കുലസ്ത്രീ'
'ആർട്ടിഫിഷ്യൽ കുലസ്ത്രീ' എന്ന് വിളിച്ചുകൊണ്ടാണ് ലേറ്റസ്റ്റ് ആയി നെവിൻ അനുമോളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ചുട്ടമറുപടി നൽകി അനുമോൾ
"എന്നെ ആർട്ടിഫിഷ്യൽ കുലസ്ത്രീ എന്ന് വിളിച്ചാൽ, ഇനിയും ഞാൻ നിന്റെ അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഒക്കെ വിളിക്കും", എന്നാണ് അനുമോൾ നെവിനോട് ദേഷ്യപ്പെട്ട് പറയുന്നത്.
നെവിന്റെ പ്രതികരണം
ഇത് കേട്ട നെവിൻ അനുമോളെ വീണ്ടും ആർട്ടിഫിഷ്യൽ കുലസ്ത്രീ എന്ന് വിളിക്കുന്നുണ്ട്. ഇത് മറ്റുള്ള മത്സരാർത്ഥികളും ഏറ്റുപിടിക്കുന്നുണ്ട്.
ആവർത്തിച്ച് പറഞ്ഞ് അനുമോൾ
എന്നാൽ "ഇവിടെന്ന് ലാലേട്ടൻ എന്നെ അടിച്ച് പുറത്തിറക്കിയാലും കുഴപ്പമില്ല. എന്നെ വിളിച്ച് കഴിഞ്ഞാൽ ഞാനും വിളിക്കും", എന്ന് തന്നെ അനു ആവർത്തിച്ച് പറയുകയാണ് ചെയ്തത്.
ഹൗസിലെ ചർച്ച
അതേത്തുടർന്ന് വിഷയം ഹൗസിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ