ബിഗ് ബോസ് ചരിത്രത്തിലെ ഹൈ റിസ്ക് ടാസ്ക് തൂക്കി അനുമോൾ
അക്ബറിനെയും ആദിലയെയും കടത്തിവെട്ടി ബിഗ് ബോസ് ചരിത്രത്തിലെ നെഞ്ചിടിപ്പിക്കും ടാസ്ക് വിജയിച്ച് അനുമോൾ

വേറിട്ട ടാസ്കുകൾ
ബിഗ് ബോസ് സീസൺ സെവൻ അവസാന ദിനങ്ങളോട് അടിക്കുമ്പോൾ വേറിട്ട ടാസ്‌കുകൾ ആണ് ഇപ്പോൾ ഹൗസിൽ നടന്നു കൊണ്ടിരിക്കുന്നത്.
കിടിലൻ എപ്പിസോഡ്
എന്നാൽ ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന് കണ്ട എപ്പിസോഡുകളിൽ ഒന്നാണ് ഇന്നത്തേത്. ഒരു ടാസ്‌ക് തന്നെയാണ് അതിന് കാരണം.
ടാസ്ക് ഇങ്ങനെ
പണപ്പെട്ടി എടുക്കാൻ മത്സരാർത്ഥികൾ പുറത്തേയ്ക്ക് ഓടുകയും ഒരു മിനുട്ടിനുള്ളിൽ ഹൗസിനകത്തേയ്ക്ക് തിരിച്ച് കയറുകയും ചെയ്യാത്തവർ പുറത്താവുകയും ചെയ്യുമെന്ന് പ്രൊമോയിലൂടെ ബിഗ് ബോസ് അനൗൺസ് ചെയ്തിരുന്നു. ആരായിരിക്കും അത്തരത്തിൽ എവിക്ട് ആവുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
ടാസ്ക് തൂക്കി അനുമോൾ
ആദ്യമായാണ് മലയാളം ബിഗ് ബോസിന് അകത്ത് മണി ബോക്‌സ് ചലഞ്ചിനായി റേസിംഗ് മത്സരം നടത്തുന്നത്. അനുവും ആദിലയും അക്ബറുമാണ് ഇതിൽ മത്സരിച്ചത്. സമയപരിതിക്കൊടുവിൽ മൂന്നുപേരും ഹൗസിലേക്ക് തിരിച്ച് കയറിയെങ്കിലും മത്സരത്തിൽ വിജയിച്ചത് അനുമോളാണ്.
അനുമോൾ ഓൺ ഫയർ
അക്ബറിനെയും ആദിലയെയും രണ്ടും മൂന്നും സ്ഥാനങ്ങളിലാക്കി ഒരുലക്ഷത്തി നാല്പതിനായിരം രൂപയാണ് അനുമോൾ ടാസ്കിലൂടെ നേടിയെടുത്തത്.
ആദില നൂറ - അനുമോൾ പ്രശ്നം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെന്റലി വളരെ ഡൌൺ ആയിരുന്നു അനുമോൾ. ആദില നൂറ ആയിട്ടുള്ള പ്രശ്നം തന്നെയാണ് അതിന്റെ കാരണവും. അനുമോൾ വളരെ ഡൌൺ ആണെന്ന് മനസ്സിലാക്കിയ ബിഗ് ബോസ് അനുമോളെ കൺഫെഷൻ റൂമിലേയ്ക്ക് വിളിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തിരുന്നു.
അഭിനന്ദിച്ച് പ്രേക്ഷകർ
മികച്ച പ്രകടനത്തിലൂടെ വീണ്ടും ആക്റ്റീവ് ആയി വന്ന അനുമോളെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ