ആര്യനും ജിസേലും പ്രണയത്തിലാണോ? തുറന്ന് പറഞ്ഞ് സഹമത്സരാർത്ഥികൾ
ആര്യൻ ജിസേൽ ബന്ധം; വീണ്ടും ഹൗസിൽ ചർച്ചകൾ

ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകർ
ബിഗ് ബോസ് ആരാധകർ കാത്തിരുന്നത് കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിലുള്ള ആര്യൻ ജിസേൽ ചർച്ചയിൽ മോഹൻലാലിന്റെ പ്രതികരണം എന്താണെന്ന് അറിയാനായിരുന്നു.
കാത്തിരിപ്പ്
ആര്യനും ജിസേലും വെറും സുഹൃത്തുക്കളല്ല എന്ന് അനുമോൾ പറഞ്ഞാപ്പോൾ പൊട്ടിത്തെറിച്ച ലാലേട്ടൻ ബാക്കി മത്സരാർത്ഥികൾക്കിടയിൽ അത്തരത്തിലൊരു ചർച്ച വരുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു.
വീഡിയോ പ്രദർശനം
അഭിലാഷ്, ബിന്നി. ഒണിയൽ സാബു എന്നിവരെ എണീപ്പിച്ച് നിർത്തി എന്താണ് ഇത്ര ഗൂഢാലോചന എന്ന് മോഹൻലാൽ ചോദിക്കുകയുണ്ടായി.എന്നാൽ അങ്ങനെ ഒന്നും ഇല്ല എന്നായിരുന്നു മൂവരുടെയും മറുപടി. ഇതോടെ ഈ സംഭവം വെളിവാക്കുന്ന വീഡിയോ അദ്ദേഹം പ്രദർശിപ്പിച്ചു.
ലവ് ട്രാക്ക്
ഇവർ ജിസൈലിനെയും ആര്യനേയും കുറിച്ച് സംസാരിക്കുന്ന ഭാഗം ആണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ സീസണിലെ ലവ് ട്രാക്ക് ആര്യനും ജിസേലും ആണെന്നും, ജിസേലിന്റെ സാരിത്തുമ്പിലാണ് ആര്യനെന്നും മൂവരുടെയും സംഭാഷണത്തിൽ നിന്ന് വ്യക്തമായിരുന്നു.
അഭിപ്രായങ്ങൾ
ആര്യനും ജിസേലും സുഹൃത്തുക്കൾ മാത്രമാണെന്ന് പറയുന്നവരും അല്ലെന്ന് പറയുന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.
മറുപടി
എന്നാൽ താനും ആര്യനും സുഹൃത്തുക്കൾ മാത്രമാണെന്നും ഇവർക്കെല്ലാം അസൂയ ആണെന്നുമാണ് ജിസേൽ മറുപടി നൽകിയത്.
പ്രേക്ഷക അഭിപ്രായം
എന്തായാലും ആര്യനും ജിസേലും തമ്മിൽ എന്താണെന്ന് ഇതുവരെ പ്രേക്ഷകർക്ക് മനസ്സിലായിട്ടില്ല. ഇനിയിപ്പോ എന്ത് തന്നെ ആയാലും ആര്യൻ ജിസേലിന്റെ സാരിത്തുമ്പ് വിട്ട് കളിക്കുന്നതാണ് ഉചിതം എന്നാണ് പ്രേക്ഷകരുടെയും ഭൂരിപക്ഷ അഭിപ്രായം.