- Home
- Entertainment
- Bigg Boss Malayalam
- Bigg Boss: 'കലാപഭൂമി'യായ ബിഗ് ബോസ് സാമ്രാജ്യത്തിന് 'കളറടിച്ച്' ബ്ലെസ്ലി
Bigg Boss: 'കലാപഭൂമി'യായ ബിഗ് ബോസ് സാമ്രാജ്യത്തിന് 'കളറടിച്ച്' ബ്ലെസ്ലി
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടില്‍ സേച്ഛാധിപതിയായ രാജാവായി റിയാസ് സലീമിനെ ബിഗ് ബോസ് വാഴിച്ചതിന് പിന്നാലെ രാജ്യത്ത് മോഷണവും അതിനെ തുടര്‍ന്ന് പരസ്പരം വെല്ലുവിളികളും അക്രമവും അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡോ.റോബിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് തിരികെ വിളിച്ചു. ഡോ.റോബിന്‍ വീട്ടില്‍ നിന്ന് പുറത്തായെന്ന വിശ്വാസത്തിലായിരുന്നു മറ്റ് മത്സരാര്‍ത്ഥികളും കാണികളും. ഡോ.റോബിന്‍റെ പിന്മാറ്റത്തോടെ ബിഗ് ബോസ് വീട് ശ്മശാനമൂകമായി. ഡോ.റോബിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹം പോയതിന്‍റെ സങ്കടത്തിലായിരുന്നെങ്കില്‍ റോബിന്‍റെ ഏറ്റവും വലിയ ഏതിരാളിയായിരുന്ന ജാസ്മിന്‍ എം മൂസ താന്‍ കാരണമാണ് റോബിന് പുറത്ത് പോകേണ്ടിവന്നതെന്ന കുറ്റബോധത്തിലായിരുന്നു. ബിഗ് ബോസ് ടാസ്ക് പോലും ഉപേക്ഷിച്ച മത്സരാര്‍ത്ഥികള്‍ പല സ്ഥലങ്ങളിലായി ചടഞ്ഞ് കൂടി. ഇതിനിടെ ബിഗ് ബോസിന്‍റെ നിയമാവലികളിലെ പഴുതുകള്‍ കണ്ടെത്തുന്ന ബ്ലെസ്ലി, സാമ്രാജ്യ ടാസ്കിലെ പിഴവികള്‍ കണ്ടെത്തുകയും ചെങ്കോല്‍ കൈക്കലാക്കുകയും ചെയ്ത ശേഷം ബിഗ് ബോസ് സാമ്രാജ്യത്തിലെ മഹാരാജാവായി സ്വയം പ്രഖ്യാപിച്ചു. ഇതോടെ ഉറങ്ങിക്കിടന്ന ബിഗ് ബോസ് വീടിന് വീണ്ടും ജീവന്‍ വച്ചു. ബിഗ് ബോസിന്‍റെ കൈയില്‍ നിന്ന് പോലും വഴുതിപോയ ടാസ്ക് ബ്ലെസ്ലിയിലൂടെ ബിഗ് ബോസ് തിരിച്ച് പിടിക്കുന്ന കാഴ്ച കൂടിയായിരുന്നു ഇന്നലെ.

ടാസ്ക് ബസറോട് കൂടിയാണ് ഇന്നലത്തെ ബിഗ് ബോസ് ഷോയുടെ 67 -ാം എപ്പിസോഡ് ആരംഭിച്ചത്. രാജാവ് കുറച്ച് സാഡാണെന്നും അതിനാല്‍ മന്ത്രി കുറച്ച് നേരം പുറത്ത് പോയി നില്‍ക്കാമോയെന്നും രാജ്ഞിയായ ധന്യ, മന്ത്രിയായ ജാസ്മിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജാസ്മിന്‍ ഗാര്‍ഡനേരിയയിലേക്ക് പോയി.
ഈ സമയം ഡോ.റോബിന്‍ ആ ദേഷ്യത്തിന് തള്ളിയതാണെന്നും അപ്പോള്‍ അറിയാതെ കൈ റിയാസിന്‍റെ മുഖത്ത് കൊണ്ടതാണെന്നും ധന്യ, റിയാസിനോട് പറഞ്ഞു. മാത്രമല്ല അത് മനപൂര്‍വ്വമായിരുന്നില്ലെന്നും താന്‍ തൊട്ടടുത്ത് നിന്ന് അത് കണ്ടെതാണെന്നും ധന്യ വ്യക്തമാക്കി. ധന്യയുടെ വാക്കുകള്‍ റിയാസ് തലകുലുക്കി സമ്മതിക്കുകയും ചെയ്തു.
ധന്യയുടെ ഈ വെളിപ്പെടുത്തലോടെ റോബിന്‍ ബിഗ് ബോസ് വീടിന് പുറത്ത് പോകാന്‍ സാധ്യതയില്ലെന്ന തോന്നല്‍ കാണികളിലും ഉണ്ടാക്കി. ബോധപൂര്‍വ്വമല്ലാത്ത പ്രവര്‍ത്തിയായിരുന്നു റോബിന്‍റെതെന്ന് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ വെളിപ്പെടുത്തിയ സ്ഥിതിക്ക് റോബിന്‍ പുറത്ത് പോകാനുള്ള സാധ്യത കുറഞ്ഞു.
ഇതിനിടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ജാസ്മിന്‍ എം മൂസ , 'ഡോ.റോബിന്‍ രാധാകൃഷ്ണന്‍' എന്ന വ്യക്തിയോട് എനിക്കൊരു ദേഷ്യവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ റോബിന്‍ ഷോയിലെ പല മത്സരാര്‍ത്ഥികളെയും വ്യക്തിപരമായി ഹരാസ് ചെയ്തുകയും മാനസീകമായി തളര്‍ത്തുകയും ചെയ്തിരുന്ന പല സംഭവങ്ങളും ഉണ്ടായിരുന്നെന്നും പറഞ്ഞു.
മാത്രമല്ല, റോബിന്‍ പുറത്ത് പോകാന്‍ ഇടയായ സംഭവത്തില്‍ താനും തുല്യ കുറ്റക്കാരിയാണെന്നും അതിനാല്‍ താനും റോബിനോടൊപ്പം പുറത്ത് പോകേണ്ടയിരുന്നെന്നും ജാസ്മിന്‍ ഏറ്റു പറഞ്ഞു. റോബിന്‍ ചിലപ്പോള്‍ വൈല്‍ കാര്‍ഡ് എന്‍ട്രിയായി തിരിച്ചെത്താമെന്നും അങ്ങനെ വരട്ടെയെന്ന് ആഗ്രഹിക്കുന്നെന്നും അടുത്ത തവണ താനും പുറത്ത് പോകുമെന്നും പെട്ടെന്ന് തന്നെ റോബിനടുത്തെത്തുമെന്നും ജാസ്മിന്‍ ക്യാമറെ നോക്കി പറഞ്ഞു. ഈ സമയമത്രയും റോബിന്‍ പുറത്ത് പോയതില്‍ സങ്കടപ്പെട്ട് കണ്ണീര്‍വാര്‍ത്ത് നടക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ചെങ്കോല്‍ കരസ്ഥമാക്കിയ മുഹമ്മദ് ഡിലിജന്‍റ് ബ്ലെസ്ലി, സിംഹാസനത്തില്‍ കയറി ഇരിപ്പുറപ്പിച്ചു. തുടര്‍ന്ന് ദില്‍ഷയേയും ധന്യയേയും തന്‍റെ ഇരുവശങ്ങിലും ഇരിക്കാനായി കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടര്‍ന്ന് കൈയിലിരിക്കുന്ന ചെങ്കോല്‍ കാണിച്ച് ' ഇതാണ് രാജാവിന് പരമ്പരാഗതമായി കൈമാറിവന്ന സവിശേഷ അധികാരത്തിന്‍റെ ചെങ്കോല്‍..രാജ്ഞിമാര്‍ രണ്ട് പേരും ഇവിടിരിക്കൂ. രണ്ട് കട്ടന്‍ ചായ തരൂ പ്ലീസ്.'
രാജ കൊട്ടാരം കളറായെന്ന് ആദ്യം തിരിച്ചറിഞ്ഞ രാജ്ഞി ദില്‍ഷ, പുതിയ രാജാവിനെ തിരുത്തി. 'രാജ്ഞിമാര്‍ക്കും എനിക്കൂം. മൂന്ന് കട്ടന്‍ ചായ ' ബ്ലെസ്ലി സ്വയം രാജാവായി. ഇതിനിടെ കൊട്ടാരത്തിലെ മറ്റുള്ളവരുടെ സ്ഥാനങ്ങള്‍ പുതിയ രാജാവിന് മാറ്റേണ്ടതുണ്ടോയെന്ന് ധന്യ രാജ്ഞി ബ്ലെസ്ലി രാജാവിനോട് ചോദിച്ചു. ഓരോ കട്ടന്‍ ചായ കുടിച്ചിട്ട് തീരുമാനിക്കാം. ബ്ലെസ്ലി വളരെ സീരിയസായി.
ഇതിനിടെ വിനയ് എതിര്‍പ്പുമായി രംഗത്തെത്തി. ചെങ്കോല്‍ കൈയിലുള്ളത് കൊണ്ട് ആര്‍ക്കും രാജാവാകാന്‍ കഴിയില്ലെന്ന് തര്‍ക്കമുന്നയിച്ചു. എന്നാല്‍, ബിഗ് ബോസ് ടാസ്ക് ലെറ്റര്‍ ക്യാപ്റ്റന് വായിച്ച് നോക്കാമെന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ധന്യ ബ്ലെസ്ലി രാജാവിനെ പിന്തുണച്ച് രംഗത്തെത്തി. തിരിനിടെ റോണ്‍സണ്‍ കൊണ്ടുവന്ന രാജവസ്ത്രം ദില്‍ഷ ഏറ്റുവാങ്ങുകയും ബ്ലെസ്ലി രാജനെ ഉടുപ്പിക്കുകയും ചെയ്തു.
അതിനിടെ അടുക്കളയില്‍ റോണ്‍സണും വിനയും കുശുകുശുപ്പ് ആരംഭിച്ചിരുന്നു. വിനയ്‍യെ ബ്ലെസ്ലിക്ക് നേരെ തിരിച്ച് വിടുകയായിരുന്നു റോണ്‍സണിന്‍റെ ലക്ഷ്യം. ഇനിയിപ്പോ പ്രതികാരം കാണേണ്ടിവരുമോയെന്ന റോണ്‍സണിന്‍റെ ചോദ്യത്തിന് 'ഓന്‍റെ ഊപ്പാട് ഞാനിങ്ങെടുക്കും' വിനയ്‍യുടെ മറുപടി വളരെ പെട്ടെന്നായിരുന്നു.
രാജാവ് വേറെ പള്ളി വേറെ പള്ളിക്കുടം വേറെ പ്രതികരിച്ചാല്‍ അവന്‍റെ ക്ട്താപ്പ് ഞാന്‍ വലിക്കും. വാക്കുകള്‍ കൊണ്ട് വിനയ് അക്രമകാരിയായി. അതിനിടെ അതുവഴി പോവുകയായിരുന്ന മന്ത്രി ജാസ്മിനെ ബ്ലെസ്ലി രാജാവ് വിളിച്ച് വരുത്തി മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതായും പുതിയ രാജസന്നിധിയില്‍ ജാസ്മിന്‍ കൊട്ടാരം നര്‍ത്തകിയും വിദുഷകയുമാണെന്ന് അറിയിച്ചു.
ജാസ്മിന്‍ ബിഗ് ബോസ് റൂള്‍ ബുക്കില്‍ നിര്‍ദ്ദേശമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഈ ആഴ്ചയിലെ ക്യാപ്റ്റനായ സൂരജ് ഉണ്ടെന്ന് ഉത്തരം നല്‍കി. എന്നാല്‍ അതില്‍ വിശ്വാസം വരാത്ത ജാസ്മിന്‍ റൂള്‍ ബുക്ക് എടുത്ത് വായന തുടങ്ങി. ഒന്ന് രണ്ട് മൂന്ന്.. ബിഗ് ബോസ് റൂള്‍ ബുക്ക് പല ആവര്‍ത്തി വാക്കുകളെടുത്ത് എടുത്ത് ജാസ്മിന്‍ വായിച്ചു. ഇതിനിടെ മാന്ത്രിക ലോക്കറ്റ് താന്‍ സൗജന്യമായി ദാനം ചെയ്തെന്നും രാജാവിനെ തല്ലികൊന്നാണ് താന്‍ ചെങ്കോല്‍ കരസ്ഥമാക്കിയതെന്നും ബ്ലെസ്ലി രാജാവ് പ്രഖ്യാപിച്ചു.
ഈ സമയമത്രയും മുന്‍ രാജാവായിരുന്ന റിയാസ് സെറ്റിയിലിരുന്ന് ജാസ്മിന്‍ റൂള്‍ ബുക്ക് വായിക്കുന്നത് ശ്രദ്ധിക്കുകയായിരുന്നു. ഇതിനിടെ കണ്‍ഫെഷന്‍ റൂമില്‍ വച്ച് റോബിന്‍ തന്‍റെ കൈവശമുള്ള മന്ത്രിക ലോക്കറ്റ് കണ്‍ഫെഷന്‍ റൂമിന്‍റെ മേശപ്പുറത്ത് വച്ചു. അതിനിടെ മുന്‍ രാജാവ് കൂടി വിരമിച്ചെന്നും അതിനാല്‍ തന്‍റെ ബാഗ് പാക്ക് ചെയ്യുകയാണെന്നും ബിഗ് ബോസിനോട് പറഞ്ഞു. ഇതിനിടെ ദില്‍ഷ വീട് മൊത്തം റോബിന്‍ മോഷ്ടിച്ചെടുത്ത മാന്ത്രിക ലോക്കറ്റ് തപ്പി നടക്കുകയായിരുന്നു.
തന്‍റെ ആശങ്കമാറ്റാനായി ജാസ്മിന്‍ വീണ്ടും ക്യമറയ്ക്ക് മുന്നിലെത്തി. മാന്ത്രിക ലോക്കറ്റ് മാത്രമാണ് എടുക്കാന്‍ പറഞ്ഞതെന്നും ചെങ്കോല്‍ എടുത്തത് കൊണ്ട് രാജാവാകില്ലെന്നും പറയുന്നതിനിടെ അഖിലും വിനയ് മാധവും ബ്ലെസ്ലി രാജാവിനെതിരെ രംഗത്തെത്തി. ബ്ലെസ്ലി പകുതി രാജാവാണെന്നും നിനക്ക് നൃത്തം വേണോയെന്നും ചോദിച്ച് ജാസ്മിന്‍ സംഘര്‍ഷത്തിന് ശ്രമം തുടങ്ങി.
അഖിലും ജാസ്മിനൊപ്പം ചേര്‍ന്നതോടെ ബ്ലെസ്ലിക്കെതിരെ വിനയ്‍യും രംഗത്തെത്തി. സംഗതി താമശയാണെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ സീരിയസായിരുന്നോയെന്നും അഖില്‍ ഇതിനിടെ ചോദിക്കുന്നുണ്ടായിരുന്നു. ഇതിനിടെ നിനക്ക് ഞാന്‍ ഡപ്പാം കൂത്ത് കാണിച്ച് തരാടാന്ന് പറഞ്ഞ് ബ്ലെസ്ലിക്ക് മുന്നില്‍ നിന്ന് ജാസ്മിന്‍ പ്രത്യേക ആക്ഷന്‍ കാണിച്ചു.
അഖില്‍, വിനയ്‍, ജാസ്മിന്‍ എന്നിവര്‍ പ്രകോപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ നിശബ്ദമായിരുന്ന ബ്ലെസ്ലി രാജാവ് തന്നെ ഇനി സിംഹാനത്തില്‍ നിന്നും മാറ്റണമെങ്കില്‍ ശാരീരികമായി ഉപദ്രവിക്കണമെന്ന് പ്രഖ്യാപിച്ചു. ബിഗ് ബോസിന്‍റെ നിയമാവലികള്‍ മനസിലാക്കാത്ത അഖില്‍, രാജാവ് എപ്പോഴും റിയാസ് തന്നെയാണെന്നും അങ്ങനെ അല്ലാതാവണമെങ്കില്‍ ഗാര്‍ഡനേരിയയില്‍ വച്ച് റിയാസുമായി നീ യുദ്ധം ചെയ്യണമെന്നുമുള്ള തന്‍റെ സ്വന്തം നിയമം പ്രഖ്യാപിച്ചു.
വീട്ടിനുള്ളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ റോണ്‍സണിന്‍റെ നെഞ്ചത്ത് കിടന്ന് കരയുന്ന റിയാസിനെയും കാണാമായിരുന്നു. ഇതി താന്‍ രാജാവല്ലെങ്കിലും ശരി മുന്‍ രാജാവിനെ താന്‍ സിംഹാസനത്തിലിരുത്തില്ലെന്ന് ബ്ലെസ്ലി രാജാവ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അതിനിടെ ബ്ലെസ്ലിക്കാണ് സിംഹാസനം ഏറ്റവും അനുയോജ്യമെന്നും ബ്ലെസ്ലി രാജാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കേണ്ട ആവശ്യമില്ലെന്നും ദില്‍ഷ രാജ്ഞ പ്രഖ്യാപിച്ചു.
ഇതിനിടെ ബ്ലെസ്ലി പ്രകോപിപ്പിക്കാന്‍ നിന്നെകൊണ്ട് മറ്റാര്‍ക്കും ഉപകാരമില്ലെന്നും അതിനാല്‍ അവിടെ തന്നെ ഇരുന്നാല്‍ മതിയെന്നും ജാസ്മിന്‍ പറഞ്ഞു. ഇതിന് മറുപടിയായി റോബിന്‍ പോയതോടെ ജാസ്മിന് വീട്ടില്‍ ഇനി ഒരു റോളുമില്ലെന്നും ഇറങ്ങി പോകാനും ബ്ലെസ്ലി രാജന്‍ ഉത്തരവിട്ടു. ജാസ്മിന്‍ നോക്ക്ഔട്ട് ആയെന്ന് ദില്‍ഷ രാജ്ഞിയും ഏറ്റുപറഞ്ഞു.
റോബിന്‍ പുറത്ത് പോയതോടെ ദില്‍ഷയാണ് യഥാര്‍ത്ഥത്തില്‍ നോക്ക് ഔട്ട് ആയതെന്ന് ജാസ്മിന്‍ തിരിച്ചടിച്ചു. റോബിന്‍ തന്‍റെ നല്ലൊരു ഫ്രണ്ട് ആണെന്നും അതിനാല്‍ അയാള്‍ പുറത്ത് പോയതില്‍ തനിക്ക് സങ്കടമുണ്ടെന്നും ദില്‍ഷ വ്യക്തമാക്കി. ഇനി താന്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ദില്‍ഷ അവകാശപ്പെട്ടു.
ഇതോടെ ബ്ലെസ്ലിക്ക് നേരെയുള്ള അക്രമണം മതിയാക്കിയ ജാസ്മിന്‍, ദില്‍ഷയ്ക്കെതിരെ മറ്റ് മത്സാര്‍ത്ഥികള്‍ക്കിടയില്‍ ഒരു അഭിപ്രായ രൂപികരണത്തിനുള്ള ശ്രമം ആരംഭിച്ചു. നിമിഷയും അപര്‍ണയും പോയപ്പോള്‍ പെങ്ങളാണ് എന്ന് പറഞ്ഞ ദില്‍ഷ, റോബിന്‍ പോയതിന് തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്ന് അഖിലിനോട് പരാതിപ്പെട്ടു. എന്നാല്‍, ജാസ്മിന് മറുപടി പറയാന്‍ അഖില്‍ തയ്യാറായില്ല.
അഖിലും വിനയ്‍യും വീണ്ടും ബ്ലെസ്ലി രാജാവിനെ ചോദ്യം ചെയ്തു. എന്നാല്‍ ചെങ്കോല്‍ അധികാരത്തിന്‍റെ ചിഹ്നമാണെന്നും അല്ലാതെ അവിയല്‍ ഇളക്കാനുള്ളതല്ലെന്നും ബ്ലെസ്ലി രാജാവ് പ്രഖ്യാപിച്ചു. ഇതിനിടെ ബ്ലെസ്ലി രാജാവാണെന്ന് ബിഗ് ബോസിന്‍റെ പ്രഖ്യാപനം വന്നാല്‍ തങ്ങള്‍ അംഗീകരിക്കാമെന്നും അഖില്‍ അറിയിച്ചു.