രാജമാണിക്യം ചുവടുമായി കിടിലൻ ഫിറോസ്, രസതന്ത്രത്തിലെ ആശാരിയായി അനൂപ് കൃഷ്‍ണൻ

First Published Mar 16, 2021, 11:46 PM IST

ബിഗ് ബോസില്‍ ഓരോ ആഴ്‍ചയും വ്യത്യസ്‍ത ടാസ്‍കുകളുണ്ടാകാറുണ്ട്. ഇത്തവണ നൃത്തവുമായി ബന്ധപ്പെട്ടുള്ള ടാസ്‍കാണ് ഉള്ളത്. ടാസ്‍കിന്റെ നിബന്ധനകളും ബിഗ് ബോസ് വ്യക്തമാക്കി. ഓരോരുത്തര്‍ക്കും വിവിധ സിനിമകളിലെ ഓരോ കഥാപാത്രത്തെ നല്‍കുകയും പാട്ട് കേള്‍ക്കുമ്പോള്‍ കഥാപാത്രമായി നൃത്തം ചെയ്യുകയും വേണമെന്നാണ് നിര്‍ദ്ദേശം. ബിഗ് ബോസ് തന്നെ ഓരോരുത്തരും ഏതൊക്കെ കഥാപാത്രമാകണമെന്നും വ്യക്തമാക്കി. വളരെ മികച്ച രീതിയിലാണ് ഓരോ മത്സരാര്‍ഥിയും കഥാപാത്രമായി മാറിയത്.