പ്രേക്ഷകരുടെ ചങ്ക് പൊട്ടി; ജിസേൽ വീട്ടിൽ നിന്ന് പുറത്ത്
പൊട്ടിക്കരഞ്ഞ് ആര്യൻ; ജിസേൽ വീട്ടിൽ നിന്ന് പുറത്ത്

നെഞ്ചിടിപ്പ് കൂട്ടിയ എവിക്ഷൻ
ബിഗ് ബോസ് സീസൺ സെവനിൽ മത്സരാർത്ഥികളുടെ നെഞ്ചിടിപ്പ് ഏറ്റവും കൂട്ടിയ എവിക്ഷനായിരുന്നു ഇന്നലെ നടന്നത്.
നാലിൽ ആരെന്നറിയാൻ കാത്തിരുന്ന പ്രേക്ഷകർ
കഴിഞ്ഞ ദിവസം ഒനീൽ പുറത്തായതിന് പിന്നാലെ ബാക്കിയുള്ള നാല് പേരിൽ ആരാണ് ഇന്ന് എവിക്റ്റഡാകുക എന്ന ആകാംക്ഷയായിരുന്നു പ്രേക്ഷകർക്കുണ്ടായിരുന്നത്.
പ്രഖ്യാപനം നടത്തി ബിഗ് ബോസ്
ഒടുവിൽ നാടകീയമായ നിമിഷങ്ങൾക്ക് പിന്നാലെയാണ് ആ പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്. ജിസേൽ എവിക്റ്റഡ്.
പൊട്ടിക്കരഞ്ഞ് ആര്യൻ
ജിസേൽ പുറത്തായെന്ന് അറിഞ്ഞതോടെ ആര്യൻ പൊട്ടിക്കരയുകയായിരുന്നു.
ആശ്വസിപ്പിച്ച് സഹമത്സരാർത്ഥികൾ
കുട്ടികളെപ്പോലെ തേങ്ങിക്കരഞ്ഞ ആര്യനെ ഒടുവിൽ സഹമത്സരാർത്ഥികളെല്ലാം ചേർന്ന് വളരെ പ്രയാസപ്പെട്ടാണ് ആശ്വസിപ്പിച്ചത്.
പ്രതീക്ഷകൾ മാറ്റിമറിക്കും ബിഗ്ഗ്‌ബോസ്
ഇനി വരുന്ന ദിവസങ്ങൾ ബിഗ് ബോസ് മത്സരാർത്ഥികളെയും ഗെയിമിനെയും മാറ്റി മറിക്കുന്നതായിരിക്കുമെന്ന് പറഞ്ഞാണ് മോഹൻലാൽ കഴിഞ്ഞ വീക്കിലി എപ്പിസോഡ് അവസാനിപ്പിച്ചത്.
മത്സരം എളുപ്പമല്ല
ആളുകളും ദിവസവും കുറഞ്ഞു വരുന്നതോടെ ഇനിയുള്ള ദിവസം മത്സരം കടുകട്ടി ആവുമെന്ന് ഉറപ്പാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ