'ഡിംപാല്‍ പറഞ്ഞത് പച്ചക്കള്ളം, അവള്‍ ബിഗ് ബോസിലേക്കു വരും മുന്നേ തെളിവുണ്ടാക്കി', വിമര്‍ശനവുമായി നടി മിഷേല്‍

First Published Feb 22, 2021, 12:39 AM IST

മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒരാഴ്‍ച കഴിഞ്ഞിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും ആരോഗ്യകരമായ മത്സരത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍ ആലോചിച്ചുറപ്പിച്ച് മത്സരിക്കുമ്പോള്‍ വിവാദങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസ് ഒരാഴ്‍ച പുറത്തുനിന്ന് കണ്ട മിഷേല്‍, സജ്‍ന, ഫിറോസ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ബിഗ് ബോസില്‍ എത്തിയിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് ഇവരെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തിരിക്കുന്നത്. ബിഗ് ബോസ് കണ്ടവരായതിനാല്‍ ഓരോ മത്സരാര്‍ഥിയെയും കുറിച്ചും പുതിയതായി എത്തിയവര്‍ അഭിപ്രായം പറയുന്ന രംഗവും ഇന്ന് ബിഗ് ബോസിലുണ്ടായി.