അനീഷിനോടും അനുമോളോടും പ്രൊപോസൽ വിശേഷങ്ങൾ ചോദിച്ച് മോഹൻലാൽ
ബിഗ് ബോസ് മലയാളം സീസണ്‍ 7 സെക്കന്‍ഡ് ലാസ്റ്റ് വീക്കില്‍ നടന്ന ‘പ്രൊപ്പോസലി’ല്‍ രസകരമായ ചോദ്യങ്ങളുമായി മോഹന്‍ലാല്‍

അനീഷ് അനുമോൾ പ്രൊപോസൽ സീൻ
ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം അനീഷ് അനുമോളെ പ്രൊപോസൽ ചെയ്ത കാഴ്ച പ്രേക്ഷകരെല്ലാവും കണ്ടതാണ്.
പ്രൊപോസൽ സീൻ ചർച്ചയാകുമ്പോൾ
എന്നാല്‍ അതിനോട് നെഗറ്റീവ് ആയി ആയിരുന്നു അനുമോളുടെ പ്രതികരണം. വെള്ളിയാഴ്ച എപ്പിസോഡിലെ ഈ സര്‍പ്രൈസ് സംഭവം ഇന്നത്തെ വാരാന്ത്യ എപ്പിസോഡിലും ചര്‍ച്ചയാവുകയാണ്.
പ്രൊമോ വീഡിയോ
അനീഷിന്‍റെ പ്രൊപ്പോസലിനെക്കുറിച്ച് അനീഷിനോടും അനുമോളോടും മോഹന്‍ലാല്‍ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരിക്കുന്ന പ്രൊമോയില്‍ ഉണ്ട്.
മോഹൻലാലിന്റെ ചോദ്യം
'എങ്കില്‍ എന്നോട് പറ' എന്നാണ് അനീഷിനോടുള്ള മോഹന്‍ലാലിന്‍റെ ആദ്യ സംഭാഷണം. താന്‍ നായകനായ വന്ദനം സിനിമയിലെ ഡയലോഗ് സൂചിപ്പിക്കുന്ന മോഹന്‍ലാലിനെ മറ്റ് മത്സരാര്‍ഥികളാണ് പൂരിപ്പിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ ചോദിക്കുന്നു- അനീഷ് ഒരു പ്രണയമാണെന്ന് തോന്നുന്നുണ്ടോ. അങ്ങനെ ഒരു ഫീല്‍ തോന്നിയെന്നും അപ്പോള്‍ അത് പറഞ്ഞുവെന്നും അനീഷിന്‍റെ മറുപടി.
നാണത്തോടെ അനുമോൾ
പിന്നീട് അനുമോളോടും മോഹന്‍ലാല്‍ ഇക്കാര്യം ചോദിക്കുന്നു- അനുമോള്‍, എന്തൊക്കെയുണ്ട് വിശേഷം. നല്ല വിശേഷം. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ മുഖത്ത് നോക്കി ഇങ്ങനെ പറയുന്നത്, എന്നാണ് അനുമോളുടെ മറുപടി. ഗുരുവായൂര്‍ അമ്പല നടയില്‍ ഒരു ദിവസം ഞാന്‍ വരേണ്ടിവരുമോ, എന്ന് അനുമോളോട് മോഹന്‍ലാല്‍ ചോദിക്കുന്നതും പ്രൊമോയില്‍ ഉണ്ട്.
അനുമോളുടെ പ്രതികരണം
വിവാഹത്തിന് മുന്നോടിയായി തനിക്ക് ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇപ്പോള്‍ വിവാഹത്തിനുള്ള സമയമല്ലെന്നും അനുമോള്‍ അനീഷിന്‍റെ അഭ്യര്‍ഥനയോട് ഇന്നലെ പ്രതികരിച്ചിരുന്നു.
കാത്തിരിപ്പോടെ പ്രേക്ഷകർ
എന്തായാലും മോഹൻലാൽ വരുന്ന എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അനീഷിന്റെയും അനുമോളുടെയും നിലപാടുകൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ